കൂട്ടികള്‍ക്ക് ലളിതമായ ഒരു കോഡിംഗ് ഡൂഡിളുമായി ഗൂഗിള്‍

Posted By: Samuel P Mohan

നിങ്ങളുടെ ദിവസങ്ങള്‍ ആഘോഷിക്കാനായി ഗൂഗിള്‍ ഒരു അദ്വിതീയ ഡൂഡിളുമായി എത്തിയിരിക്കുന്നു. അതു പോലെ ഇപ്പോള്‍ ഗൂഗിള്‍ ഡൂഡിള്‍ കൂട്ടികളുടെ പ്രോഗ്രാമിംഗ് ഭാഷ 50-ാമത്തം വര്‍ഷം ആഷോഷിക്കുകയാണ്.

കൂട്ടികള്‍ക്ക് ലളിതമായ ഒരു കോഡിംഗ് ഡൂഡിളുമായി ഗൂഗിള്‍

ഗൂഗിള്‍ തങ്ങളുടെ ആദ്യകാല കോഡിങ്ങ് ഡൂഡിള്‍ 'Coding for Carrots' എന്ന പേരില്‍ അവതരിപ്പിച്ചു. കോഡിംഗിനോടൊപ്പം പഠിക്കുന്ന കുട്ടികളുടെ സുവര്‍ണ്ണ ജൂബിലിയാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

വെളുത്ത മുയലിനെ വിവിധ തലങ്ങളിലേക്ക് കടത്തിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് ഒരേ സമയം ഗെയിം കളിക്കാനും അതു പോലെ പ്രോഗ്രാമുകള്‍ ഉപയോഗിക്കാനും കഴിയുന്ന ഒരു ഇന്ററാക്ടീവ് ഡൂഡില്‍ ആണിത്.

ഇതില്‍ ആറു ലെവലുകള്‍ ഉണ്ട്. കുട്ടികള്‍ക്കായി ഒരു സ്‌ക്രാച്ച് പ്രോഗ്രാമിംഗ് ഭാഷ അടിസ്ഥാനമാക്കിയുളള കോഡിംഗ് കോഡുകളെ ഒപ്പിച്ചു കൊണ്ട് ' ക്യാരറ്റ്' ശേഖരിക്കാന്‍ മുയലിനെ സഹായിക്കാന്‍ ഒരു അന്വേഷണം നടത്തുകയാണ് ഉപയോക്താക്കള്‍.

സാംസങ്‌ ഗാലക്‌സി എസ്‌9 എത്തുന്നത്‌ പര്‍പ്പിള്‍ നിറത്തിലോ?

മൂന്നു ഡിപ്പാര്‍ട്ട്‌മെന്റുകളായ ഗൂഗിള്‍ ഡൂഡില്‍, ഡൂഗിള്‍ ബ്ലോക്കി, ഗവേഷകരായ MIT സ്‌ക്രാച്ച് എന്നിവയെല്ലാം ചേര്‍ന്നാണ് ഈ ഡൂഡില്‍ വികസിപ്പിച്ചെടുക്കാന്‍ പ്രവര്‍ത്തിച്ചിട്ടുളളത്. കുട്ടികള്‍ക്കായി രൂപകല്‍പന ചെയ്ത ആദ്യ കോഡ് ഭാഷ ലോഗോ 1960-കളിലാണ്.

അത് അസാധാരണമായ വിധത്തിലായിരുന്നു സൃഷ്ടിച്ചത്. ഒരാള്‍ പ്രോഗ്രാമിംഗ് ഭാഷയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍, ഒരു ചെറിയ ആമ ചുറ്റുകയും കറുത്ത സ്‌കീനില്‍ ലൈന്‍ വരയ്ക്കുകയും ചെയ്യുന്നു.

കുറച്ചു മുന്‍പ് പേഴ്‌സണല്‍ കമ്പ്യൂട്ടറിലേക്ക് സീമര്‍ പാപെര്‍ട്ട്, MIT ഗവേഷകള്‍ തുടങ്ങിയവര്‍ ഒരു ലോഗോ വികസിപ്പിച്ചെടുത്തു. അത് ആമകളുടെ ചലനത്തെ പ്രത്സാഹിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്ന രീതിയിലായിരുന്നു. ഇത് കുട്ടികളുടെ ഗണിത ശാസ്ത്രത്തിലും ശാസ്ത്രത്തിലും ആശയങ്ങള്‍ പര്യവേഷണം ചെയ്യാനുളള അവസരം കുട്ടികള്‍ക്കു നല്‍കുന്നു.

English summary
Google has introduced its first-ever coding doodle known as 'Coding for Carrots' on the golden jubilee of children learning to code.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot