വൈറസുള്ള 22 ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഗൂഗിള്‍ ഒഴിവാക്കി; നിങ്ങളുടെ ഫോണില്‍ ഇവയില്‍ ഏതെങ്കിലുമുണ്ടോ?

  വൈറസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ 22 ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കംചെയ്തു. വൈറസുകള്‍ക്ക് പുറമെ ചില ആപ്പുകള്‍ക്ക് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആപ്പുകളില്‍ പലതും 2 ദശലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടവയാണ്.

  വൈറസുള്ള 22 ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഗൂഗിള്‍ ഒഴിവാക്കി; നിങ്ങളുടെ ഫോണി

   

  സൈബര്‍ സുരക്ഷാ കമ്പനിയായ സോഫോസ് നടത്തിയ അന്വേഷണത്തില്‍ ആപ്പുകള്‍ Andr, Clickr പരസ്യശൃംഖലകളുമായി ബന്ധമുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് ഉപഭോക്താക്കളെ മാത്രമല്ല ആന്‍ഡ്രോയ്ഡ് ഇക്കോസിസ്റ്റത്തെയും അപകടത്തിലാക്കാന്‍ കഴിയുമെന്ന് സോഫോസ് റിപ്പോര്‍ട്ട് പറയുന്നു. ഉപഭോക്താക്കളോട് പരസ്യത്തിലും മറ്റും ക്ലിക്ക് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് വ്യാജ ക്ലിക്കുകളിലൂടെ പരസ്യശൃംഖലകളില്‍ നിന്ന് പണമുണ്ടാക്കുകയാണ് ആപ്പുകള്‍ ചെയ്തുകൊണ്ടിരുന്നത്.

  ഇതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് എന്ത് ദോഷമെന്ന ചോദ്യമുയരാം. അതിനുള്ള ഉത്തരം സോഫോസ് നല്‍കുന്നു. ആപ്പുകള്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ച് നിരന്തരം സെര്‍വറുമായി ബന്ധപ്പെടുന്നത് മൂലം ഡാറ്റ അമിതമായി ഉപയോഗിപ്പെടും. മാത്രമല്ല ബാറ്ററി ചാര്‍ജ് വേഗത്തില്‍ തീരുകയും ചെയ്യും. ആപ്പുകള്‍ C2 സെര്‍വറുകളാല്‍ നിയന്ത്രിക്കപ്പെടുന്നവ ആയതിനാല്‍ അവയ്ക്ക് അനായാസം ഫോണുകളില്‍ വൈറസുകള്‍ ഉള്‍പ്പെടെയുള്ളവ ഇന്‍സ്റ്റോള്‍ ചെയ്യാനും സാധിക്കും.

  പ്ലേസ്റ്റോറില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കംചെയ്തത് കൊണ്ട് മാത്രം കാര്യമില്ല. ഈ ആപ്പുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടുള്ളവര്‍ ഇവ ഫോണില്‍ നിന്നും നീക്കണം. പ്ലേസ്റ്റോറില്‍ നിന്നാണ് ഇവ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതെങ്കില്‍ ഗൂഗിളിന് തന്നെ ഫോണുകളില്‍ നിന്ന് ആപ്പുകള്‍ നീക്കാനാകും. ഇതിനായി നിങ്ങള്‍ പ്ലേസ്റ്റോര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ഇന്റര്‍നെറ്റ് കണക്ട് ചെയ്തിരിക്കണമെന്ന് മാത്രം.

  ജനപ്രിയ ആപ്പുകള്‍ പലവിധ തട്ടിപ്പുകളുടെ പേരില്‍ പിടിക്കപ്പെടുന്നത് ഇത് ആദ്യമായല്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ക്ലീന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഒരുപിടി ആപ്പുകള്‍ക്ക് പിടിവീണിരുന്നു.

  പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കപ്പെട്ട 22 ആപ്പുകളുടെ പട്ടിക ചുവടെ:-

  1. Sparkle FlashLight

  2. Snake Attack

  3. Math Solver

  4. ShapeSorter

  5. Take A Trip

  6. Magnifeye

  7. Join Up

  8. Zombie Killer

  9. Space Rocket

  10. Neon Pong

  11. Just Flashlight

  12. Table Soccer

  13. Cliff Diver

  14. Box Stack

  15. Jelly Slice

  16. AK Blackjack

  17. Color Tiles

  18. Animal Match

  19. Roulette Mania

  20. HexaFall

  21. HexaBlocks

  22. PairZap

  Read more about:
  English summary
  Google deletes 22 Android apps with hidden virus, check this list to see and ensure they are not in your phone
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more