ഗൂഗിൾ പിക്‌സൽ 4 എ 5 ജി, പിക്‌സൽ 5 സ്മാർട്ട്ഫോണുകൾ നിർത്തലാക്കുന്നു
പിക്‌സൽ 5എ അവതരിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം ഗൂഗിൾ ഇപ്പോൾ പിക്‌സൽ 5, പിക്‌സൽ 4എ 5 ജി എന്നിവ നിർത്തലാക്കിയിരിക്കുകയാണ്. ഈ സ്മാർട്ട്ഫോണുകൾ വിറ്റുപോയതായി ഗൂഗിളിൻറെ ഓൺലൈൻ സ്റ്റോറിൽ പറഞ്ഞിരിക്കുന്നു. ഈ വർഷം ഒക്ടോബറിൽ എത്താനിരിക്കുന്ന പിക്‌സൽ 6 നായി പിക്‌സൽ 5 സ്മാർട്ഫോൺ നിർത്തലാക്കിയതായി ഇപ്പോൾ വ്യക്തമാക്കി. സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ പിക്‌സൽ 4 എ 5 ജി, പിക്‌സൽ 5 എന്നിവ ലഭ്യമാകുമെന്ന് ഗൂഗിൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ വിശദാംശങ്ങൾക്കൊപ്പം പിക്‌സൽ 5 എ (5 ജി) അവതരിപ്പിച്ചതിന് ശേഷം വരുന്ന ആഴ്ചകളിൽ യുഎസിലെ ഗൂഗിൾ സ്റ്റോർ പിക്‌സൽ 4 എ (5 ജി), പിക്‌സൽ 5 എന്നിവ വിൽക്കുമെന്ന് പ്രതീക്ഷിക്കാം. ഈ ഹാൻഡ്‌സെറ്റുകൾ ചില പങ്കാളികൾ മുഖേന ലഭ്യമാകുന്നത് തുടരുമെന്ന് കമ്പനി വക്താവ് മാധ്യമങ്ങളോടായി പറഞ്ഞു.

ഗൂഗിളിൻറെ മുൻകാല പ്രവണതകൾ പരിശോധിക്കുകയാണെകിൽ പിക്‌സൽ 5 പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് കമ്പനി പിക്‌സൽ 4, 4 എക്‌സ്എൽ എന്നിവ നിർത്തലാക്കിയിരുന്നു. എന്നാൽ, പിക്‌സൽ 5 അല്ലെങ്കിൽ പിക്‌സൽ 4 എ ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ല. പിക്‌സൽ 5 എയെ സംബന്ധിച്ചിടത്തോളം ഈ സ്മാർട്ട്‌ഫോൺ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കില്ല. പിക്‌സൽ 5 എ ജപ്പാനിലും അമേരിക്കയിലും മാത്രമേ ലഭ്യമാകൂകയുള്ളു. പിക്‌സൽ 5എ അതിൻറെ മുൻഗാമിയായ പിക്‌സൽ 4എയ്ക്ക് സമാനമായ സവിശേഷതകളുള്ള ഒരു മിഡ് റേഞ്ചറാണ്. ഈ സ്മാർട്ട്ഫോൺ ഉയർന്ന റിഫ്രഷ് റേറ്റ് 60 ഹെർസുള്ള 6.34 ഇഞ്ച് ഡിസ്പ്ലേയുമായി വരുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് പിക്‌സൽ 5 എയ്ക്ക് കരുത്ത് പകരുന്നത്. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയ്‌ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

ഗൂഗിൾ പിക്‌സൽ 5 എ 5 ജി സവിശേഷതകൾ
ഗൂഗിൾ പിക്‌സൽ 5 എ 5 ജിയിൽ 6.34 ഇഞ്ച് ഒലെഡ് ഡിസ്പ്ലേ എഫ്എച്ച്ഡി + റെസല്യൂഷനും മുകളിൽ ഇടതു കോണിലായി ഒരു പഞ്ച്-ഹോൾ കട്ടൗട്ടും ഉണ്ട്. ഡിസ്പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 ഇതിന് സുരക്ഷ നൽകുന്നു. സ്നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്, 2.4GHz, അഡ്രിനോ 620 ജിപിയു എന്നിവയുള്ള ഒക്ട-കോർ സിപിയു ഉണ്ട്. 6 ജിബി LPDDR4x റാമും 128 ജിബി യുഎഫ്‌സി 2.1 സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം കാർഡ് സ്ലോട്ട് (നാനോ-സിം, ഒരു ഇ-സിം സ്ലോട്ട്) നൽകിയിട്ടുണ്ട്. രണ്ട് സ്ലോട്ടുകളിലും 5 ജി നെറ്റ്‌വർക്കുകൾ ഈ സ്മാർട്ഫോണിനുണ്ട്.

പിക്‌സൽ സ്മാർട്ട്‌ഫോണുകളുടെ പ്രധാന ആകർഷണമാണ് ക്യാമറ സംവിധാനം. പിക്‌സൽ 5 എ 5 ജിക്ക് 12.2 എംപി വൈഡ് ആംഗിൾ ക്യാമറയും 16 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസുമുണ്ട്. എഫ്എച്ച്ഡി വീഡിയോ റെക്കോർഡിംഗിനുള്ള സപ്പോർട്ടുമായി മുന്നിൽ 8 എംപി സെൽഫി ക്യാമറയുമുണ്ട്. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു, കൂടാതെ ആൻഡ്രോയ്ഡ് 12 ഫ്യൂച്ചർ സോഫ്റ്റ്വെയർ അപ്ഡേറ്റുകളും ലഭിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കും ഇത്.

ബോക്സിൽ ചാർജറുമായി വരുന്ന അവസാന ഗൂഗിൾ ഫോൺ പിക്‌സൽ 5 എ ആണെന്ന് കമ്പനി സ്ഥിരീകരിച്ചു. പിക്‌സൽ 6 സീരീസിൽ ഒരു ചാർജിംഗ് ബ്രിക്ക് ബോക്സിൽ ഉൾപ്പെട്ടേക്കില്ല എന്നതിന്റെ സൂചനയാണിത്. ആപ്പിളും സാംസങ്ങും അവരുടെ മുൻനിര സ്മാർട്ഫോണുകൾ ബ്രിക്ക് ചാർജറുമായി വരുന്നത് നിർത്തിയിരുന്നു. അങ്ങനെ ചെയ്യുന്ന മൂന്നാമത്തെ സ്മാർട്ട് നിർമ്മാതാവായി ഗൂഗിൾ മാറുന്നു.


Click it and Unblock the Notifications








