ആരാണ് കീത്ത് ഹാറിംഗ്? ഗൂഗിള്‍ ഡൂഡില്‍ പറയും

Posted By: Staff

ആരാണ് കീത്ത് ഹാറിംഗ്? ഗൂഗിള്‍ ഡൂഡില്‍ പറയും

ഇന്ന് ഗൂഗിള്‍ ഹോംപേജില്‍ വന്ന ഡൂഡില്‍ ശ്രദ്ധിച്ചിരുന്നോ? കീത്ത് ഹാറിംഗ് എന്ന വ്യക്തിയുടെ 54മത് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള ഡൂഡിലാണ് അത്. ചില ഡൂഡിലുകളില്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തികളെയും സംഭവങ്ങളെയും ഗൂഗിള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ചിലപ്പോള്‍ പുതിയ വ്യക്തിത്വങ്ങളെ

പരിചയപ്പെടുത്തുന്ന ഡൂഡിലുകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ സംബന്ധിച്ച് കീത്ത് ഹാറിംഗ് ഒരു പുതിയ പേരാണ്. അമേരിക്കന്‍ തെരുവ് കലാകാരനും സാമൂഹ്യപ്രവര്‍ത്തകനുമാണ് കീത്ത് ഹാറിംഗ് എന്നറിയുന്നവര്‍ നമുക്കിടയില്‍ ചുരുക്കമായിരിക്കും.

1950കളുടെ മധ്യത്തില്‍ രൂപമെടുത്ത പോപ് ആര്‍ട് എന്ന കലാരീതിയില്‍ കഴിവുതെളിയിച്ച വ്യക്തിയായിരുന്നു കീത്ത്. ചുമര്‍ചിത്രകലയിലും കീത്ത് ഹാറിംഗിന് ഒരു പ്രധാന സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ രചനകളില്‍ കാണുന്ന ഊര്‍ജ്ജസ്വലതയാണ് രചനകളെ ഏറെ ആകര്‍ഷണീയമാക്കിയത്. ധാരാളം പേര്‍ നൃത്തം ചെയ്ത്

ആഘോഷിക്കുന്ന ഡൂഡിലാണ് ഗൂഗിള്‍ അദ്ദേഹത്തിനായി സമര്‍പ്പിച്ചത്. കീത്തിന്റെ രചനകളുടെ സ്റ്റൈലിലാണ് ഈ ഡൂഡിലും തയ്യാറാക്കിയിരിക്കുന്നത്. എയ്ഡ്‌സിനെ തുടര്‍ന്ന് 1990 31മത്തെ വയസ്സിലായിരുന്നു കീത്തിന്റെ അന്ത്യം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot