പാരാലിമ്പിക് ഗെയിംസിൻറെ പിതാവ്, ഡോക്ടർ സർ ലുഡ്‌വിഗ് ഗട്ട്മാൻറെ ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ
പതിവുപോലെ ഗൂഗിൾ വീണ്ടും പുതിയ ഗൂഗിൾ ഡൂഡിലുമായി എത്തിയിരിക്കുകയാണ്. ഗൂഗിൾ ഉപയോക്താക്കൾക്ക് 'ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം' എന്ന പോലെ ഡൂഡിൽ ഇന്ന് വന്നിരിക്കുന്നത് ഒരു പ്രശസ്‌ത ജർമ്മൻ ഡോക്ടറിൻറെ ചിത്രവുമായാണ്. പാരാലിമ്പിക് ഗെയിംസിൻറെ പിതാവായി കണക്കാക്കപ്പെടുന്ന ജർമ്മൻ ഡോക്ടർ സർ ലുഡ്‌വിഗ് ഗട്ട്മാൻറെ 122-ാം ജന്മദിനം ഇന്ന് ഗൂഗിൾ ഡൂഡിൽ ആഘോഷിച്ചു. അദ്ദേഹത്തിൻറെ കഠിനമായ പരിശ്രമം ഇന്ന് പാരാലിമ്പിക് അത്‌ലറ്റുകൾക്ക് അവരുടെ കഴിവുകൾക്കും നേട്ടങ്ങൾക്കും അംഗീകാരം ലഭിക്കുന്നതിനുള്ള വേദിയൊരുക്കി. വൈകല്യമുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നെടുംതൂണായി പാരാലിമ്പിക് ഗെയിംസ് തുടരുന്നു. ഇവരുടെ തുല്യത ചികിത്സയിലും അവസരത്തിലും എന്നുതുടങ്ങി എല്ലാ മേഖലയിലും ഒരുപോലെ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ആരാണ് സർ ലുഡ്വിഗ് ഗട്ട്മാൻ? അദ്ദേഹത്തിൻറെ മറ്റുള്ള സംഭാവനകൾ എന്തൊക്കെയാണ് എന്ന് തുടങ്ങി അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

ആരാണ് സർ ലുഡ്വിഗ് ഗട്ട്മാൻ?
1899 ജൂലൈ 3 ന് ടോസ്റ്റിലെ ഒരു ജർമ്മൻ-ജൂത കുടുംബത്തിൽ ലുഡ്വിഗ് ഗട്ട്മാൻ ജനിച്ചു. അന്ന് ജർമ്മൻ നിയന്ത്രണത്തിലുള്ള അപ്പർ സിലേഷ്യയിലായിരുന്നു ജനനം, ഇപ്പോൾ പോളണ്ടിലെ ടോസെക്. സൈനിക സേവനത്തിനായി വിളിക്കപ്പെടുന്നതിന് മുമ്പ് 1917 ൽ ഹ്യൂനിസ്റ്റിക് ഗ്രാമർ സ്കൂളിൽ അബിതുർ പാസായ കൊനിഗ്ഷുട്ടിൽ (ഇന്ന് പോളണ്ടിലെ ചോർസോ) ആണ് അദ്ദേഹത്തിൻറെ അദ്ദേഹത്തിൻറെ ജന്മസ്ഥലം. 1933 ആയപ്പോഴേക്കും ബ്രെസ്ലാവിൽ ന്യൂറോ സർജനായി ജോലി ചെയ്യ്തു. 1943 സെപ്റ്റംബറിൽ ബക്കിംഗ്ഹാംഷെയറിലെ സ്റ്റോക്ക് മാൻഡെവിൽ ഹോസ്പിറ്റലിൽ ദേശീയ 'നാഷണൽ സ്‌പൈനൽ ഇഞ്ചുറിസ്' സ്ഥാപിക്കാൻ ലുഡ്‌വിഗ് ഗട്ട്മാനോട് ആവശ്യപ്പെട്ടു. നട്ടെല്ലിൻറെ പരിക്കുകൾ ചികിത്സിക്കുന്നതിനുള്ള ബ്രിട്ടൻറെ ആദ്യത്തെ സ്പെഷ്യലിസ്റ്റ് യൂണിറ്റ് 1944 ഫെബ്രുവരി 1 നാണ് തുറന്നു.

1966 വരെ അദ്ദേഹം ഈ പദവി വഹിച്ചിരുന്നു. 1961 ൽ അദ്ദേഹം ബ്രിട്ടീഷ് സ്പോർട്സ് അസോസിയേഷൻ ഫോർ ഡിസേബിൾഡ് സ്ഥാപിച്ചു, പിന്നീട് ഇത് ഇംഗ്ലീഷ് ഫെഡറേഷൻ ഓഫ് ഡിസെബിലിറ്റി സ്പോർട്ട് എന്നറിയപ്പെട്ടു. 1924 മുതൽ 1928 വരെ യൂറോപ്പിലെ പ്രമുഖ ന്യൂറോളജിസ്റ്റ് പ്രൊഫസർ ഓട്ട്ഫ്രിഡ് ഫോസ്റ്റർസ്റ്ററുമായി ലുഡ്‌വിഗ് ഗട്ട്മാൻ പ്രവർത്തിച്ചു. 1943 ൽ സ്റ്റോക്ക് മണ്ടെവില്ലെയിലെ എമർജൻസി മെഡിക്കൽ സർവീസസ് ഹോസ്പിറ്റലിലെ പുതിയ നാഷണൽ സ്‌പൈനൽ ഇഞ്ചുറിസ് സെന്ററിൻറെ ഡയറക്ടറാകാൻ അദ്ദേഹത്തോട് സർക്കാർ ആവശ്യപ്പെട്ടു. ഡൂഡിലിനൊപ്പം നൽകിയിട്ടുള്ള ഒരു ചെറുവിവരണത്തിൽ ഗൂഗിൾ രേഖപ്പെടുത്തി.

നിരവധി പാരാലിമ്പിക് ഗെയിമുകളിൽ ആദ്യത്തേതായ 1960 സമ്മർ ഒളിമ്പിക്സിന് ശേഷം 1960 ൽ ഗട്ട്മാൻ ഇന്റർനാഷണൽ സ്റ്റോക്ക് മാൻഡെവിൽ ഗെയിമുകൾക്ക് സൗകര്യമൊരുക്കി. രോഗി പരിചരണത്തോടുള്ള അദ്ദേഹത്തിൻറെ മുന്നൊരുക്കം ഒരിക്കലും പരാജയപ്പെട്ടില്ല. 1961 ൽ ഇന്റർനാഷണൽ മെഡിക്കൽ സൊസൈറ്റി ഓഫ് പാരപ്ലെജിയ (ഇന്റർനാഷണൽ സ്പൈനൽ കോർഡ് സൊസൈറ്റി), ബ്രിട്ടീഷ് സ്പോർട്സ് അസോസിയേഷൻ ഫോർ ഡിസേബിൾഡ് (ആക്റ്റിവിറ്റി അലയൻസ്) എന്നിവയും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തിൻറെ സംഭാവനകൾക്ക് നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യ്തു. 1979 ഒക്ടോബറിൽ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് ചിത്സയിലായിരുന്നു, തുടർന്ന് 1980 മാർച്ച് 18 ന് അന്തരിച്ചു. 80 വയസായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്.


Click it and Unblock the Notifications








