സ്വാതന്ത്ര്യദിനത്തില്‍ ഗൂഗിളിലും ആഘോഷം!

Posted By: Super

സ്വാതന്ത്ര്യദിനത്തില്‍ ഗൂഗിളിലും ആഘോഷം!

ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റുകൂട്ടി ഗൂഗിളും. 65മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഗൂഗിള്‍ ഇന്ത്യ ഹോംപേജില്‍ ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ സ്വീകരിക്കുന്നത് ഇന്ത്യന്‍ ദേശീയ പക്ഷിയായ മയിലിന്റെ ഡൂഡിലാണ്.

1963ലാണ് മയിലിനെ ദേശീയപക്ഷിയായി നമ്മുടെ രാജ്യം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സംസ്‌കാരവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഈ പക്ഷിയെ ദൃശ്യവത്കരിച്ച് വേറിട്ടൊരു സ്വാതന്ത്ര്യദിനാശംസയാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.

വിവിധ വര്‍ണ്ണങ്ങളില്‍ നിറഞ്ഞ ഡൂഡിലില്‍ ആദ്യ അക്ഷരമായ Gയെ പ്രതിനിധീകരിക്കുന്നത് മയിലിന്റെ ഉടല്‍ഭാഗം തന്നെയാണ്. ജി എന്ന അക്ഷരത്തിന്റെ വളവും ഒടിവുമെല്ലാം മയിലിന്റെ നില്‍പ്പിലും വരുത്താന്‍ ഗൂഗിളിന് കഴിഞ്ഞിട്ടുണ്ട്.

എല്ലാവര്‍ക്കും മലയാളം ഗിസ്‌ബോട്ടിന്റേയും സ്വാതന്ത്ര്യദിനാശംസകള്‍!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot