ഏവിയേഷന്‍ നായിക അമേലിയ എയര്‍ഹാര്‍ട്ടിനെ സ്മരിച്ച് ഡൂഡില്‍

Posted By: Staff

ഏവിയേഷന്‍ നായിക അമേലിയ എയര്‍ഹാര്‍ട്ടിനെ സ്മരിച്ച് ഡൂഡില്‍

ഇന്ന് ഗൂഗിള്‍ ഹോംപേജില്‍ ഗൂഗിള്‍ ലോഗോയ്ക്ക് പകരം കാണുക ഒരു വിമാനവും അതിനടുത്തായി ഒരു വനിതയെയുമാണ്. ആരാണ് ആ വനിത? അമേരിക്കന്‍ വൈമാനികയായ അമേലിയ എയര്‍ഹാര്‍ട്ടാണ് അത്. ഏവിയേഷന്‍ നായികയായി അറിയപ്പെടുന്ന അമേലിയയുടെ 115മത് പിറന്നാളാണ് ഇന്ന്. അത്‌ലാന്റിക് സമുദ്രത്തിലൂടെ ഒറ്റയ്ക്ക് പറന്ന ആദ്യ വനിതയാണ് അമേലിയ.

അമേലിയ അവരുടെ ലോക്ഹീഡ് വേഗ 5ബി മോണോപ്ലെയിനില്‍ കയറുന്ന ദൃശ്യമാണ് ഗൂഗിള്‍ ഇന്ന് ഡൂഡിലില്‍ കാണിച്ചിരിക്കുന്നത്. അമേലിയയുടെ മഞ്ഞ സ്‌കാര്‍ഫ് കാറ്റിലാടുന്നതും ഈ ദൃശ്യത്തിലുണ്ട്. ലോക്ഹീഡ് വേഗ 5ബിയുടെ രജിസ്റ്റര്‍ നമ്പറായ എന്‍ആര്‍-7952വിന്റെ സ്ഥാനത്താണ് ഔദ്യോഗിക ഗൂഗിള്‍ ലോഗോ കാണിച്ചിരിക്കുന്നത്.

ഏവിയേഷന്‍ നായിക അമേലിയ എയര്‍ഹാര്‍ട്ടിനെ സ്മരിച്ച് ഡൂഡില്‍

1897 ജൂലൈ 24ന് യുഎസ്എയിലെ കാന്‍സാസിലാണ് എയര്‍ഹാര്‍ട്ട് ജനിച്ചത്. 1930 മെയ് 20ന് അവരുടെ 33മത്തെ വയസ്സില്‍ യുഎസ്എയിലെ ന്യൂഫൗണ്ട്‌ലാന്റിലുള്ള ഹാര്‍ബര്‍ ഗ്രേസില്‍ നിന്നും വടക്കന്‍ അയര്‍ലന്റിലെ കല്‍മോറിലേക്ക് ഒറ്റയ്ക്ക് പറന്ന് ചരിത്രത്തിലിടം നേടാന്‍ ഇഎയര്‍ഹാര്‍ട്ടിന് സാധിച്ചു. 14 മണിക്കൂറും 56 മിനുട്ടുമായിരുന്നു ഈ പറക്കലിന്റെ ദൈര്‍ഘ്യം.

എഴുത്തുകാരനും പര്യവേക്ഷകനുമായ ജോര്‍ജ്ജ് പി പാറ്റ്‌നം ആണ് അമേലിയയുടെ ഭര്‍ത്താവ്. 1937 ജൂലൈ 2ന് പസഫിക് സമുദ്രത്തിന് സമീപത്തുള്ള ഹൗലാന്റ് ദ്വീപിന് മുകളില്‍ വെച്ച് ലോകം ചുറ്റിപ്പറക്കാനുള്ള ശ്രമത്തിനിടെ അപ്രത്യക്ഷമായ അമേലിയയെന്ന സാഹസിക വൈമാനികയുടെ ജീവിതത്തിന്റെ അന്ത്യം ഇപ്പോഴും അജ്ഞാതമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot