ഗൂഗിള്‍ ഡൂഡിലില്‍ അധിവര്‍ഷ, പിറന്നാള്‍ ആഘോഷങ്ങള്‍

Posted By: Staff

ഗൂഗിള്‍ ഡൂഡിലില്‍ അധിവര്‍ഷ, പിറന്നാള്‍ ആഘോഷങ്ങള്‍

 

നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന ഫെബ്രുവരി 29 ഗൂഗിളില്‍ ആഘോഷമായി. സെര്‍ച്ച് എഞ്ചിന്റെ ഹോം പേജില്‍ പ്രത്യക്ഷപ്പെട്ട ഡൂഡിലിലാണ്  അധിവര്‍ഷ ദിനത്തെ വരച്ചുകാട്ടിയത്. ഒരു 2-ഇന്‍-1 ഡൂഡിലാണ് ഇത്തവണ. കാരണം അധിവര്‍ഷദിനത്തോടൊപ്പം പ്രമുഖ ഇറ്റാലിയന്‍ സംഗീതജ്ഞനായ ഗിയോചിനോ റോസ്സിനിയുടെ പിറന്നാളും കൂടിയാണ് ഇന്ന്.

ഇത് ഗൂഗിളിന്റെ മൂന്നാമത്തെ അധിവര്‍ഷദിന ഡൂഡിലാണ് വന്നിരിക്കുന്നത്. ഇതിന് മുമ്പ് 2004, 2008 വര്‍ഷങ്ങളില്‍ ഇതേ വിഷയവുമായി ഡൂഡില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഗിയോചിനോ റോസ്സിനിയുടെ 220മത് പിറന്നാളാണ് ഇന്ന്. ഗിയോചിനോ ആന്റോണിയോ റോസ്സിനി എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. അദ്ദേഹത്തിന്റെ പ്രശസ്ത ഒപേറയായ ദ ബാര്‍ബര്‍ ഓഫ് സെവില്ലെയിലെ രംഗങ്ങളാണ് ഡൂഡിലില്‍ ചേര്‍ത്തത്.

ഡൂഡിലില്‍ കാണുന്ന തവളകള്‍ യഥാര്‍ത്ഥത്തില്‍ അധിവര്‍ഷ ദിനത്തെയാണ് സൂചിപ്പിക്കുന്നത്. നാല് തവളകളാണ് ചിത്രത്തില്‍ ഉള്ളത്. ദ ബാര്‍ബര്‍ ഓഫ്

സെവില്ലെ എന്ന ഒപേറെയിലെ ചില കഥാപാത്രങ്ങളുടെ സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് ഈ തവളകളെ ചിത്രീകരിച്ചിട്ടുള്ളത്. ഷേവിംഗിനിരിക്കുന്ന തവള

കൗണ്ട് അല്‍മാവിവയും ബാര്‍ബറായിട്ടുള്ളത് ഫിഗാറോ (ഒപേറയിലെ കഥാപാത്രങ്ങള്‍)യുമാണ്.

സിന്‍ഡ്രല്ല, സെമിരാമിഡെ, വില്ല്യം ടെല്‍ എന്നിവയാണ് റോസ്സിനിയെ പ്രശസ്തമാക്കിയ മറ്റ് ചില കഥാപാത്രങ്ങള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot