ഇന്ന് അമ്പെയ്ത്ത് ഡൂഡില്‍

Posted By: Staff

ഇന്ന് അമ്പെയ്ത്ത് ഡൂഡില്‍

ലണ്ടന്‍ ഒളിംപിക്‌സിന്റെ രണ്ടാം ദിനമായ ഇന്ന് ഗൂഗിളില്‍ വന്ന ഡൂഡില്‍ അമ്പെയ്ത്ത് മത്സരത്തിന്റേത്. ഉദ്ഘാടനച്ചടങ്ങായ ഇന്നലെ അഞ്ച് അത്‌ലറ്റുകള്‍ അഞ്ച് വിവിധ മത്സരയിനങ്ങളുമായി നില്‍ക്കുന്ന ഡൂഡിലായിരുന്നു ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. രണ്ടാംദിനത്തിലെ മത്സരങ്ങളില്‍ ഒന്നാണ് അമ്പെയ്ത്ത്.

അമ്പെയ്ത്ത് മത്സരം നടക്കുന്ന ലോഡ്‌സ് ഗ്രൗണ്ടാണ് ഗൂഗിള്‍ ഡൂഡിലിന്റേയും പശ്ചാത്തലം. വനിത അമ്പെയ്ത്ത് താരമാണ് ഡൂഡിലില്‍ ഗൂഗിള്‍ കാണിക്കുന്നത്. ഇതാദ്യമായല്ല ഒളിംപിക്‌സ് ഡൂഡിലുകളുമായി ഗൂഗിള്‍ എത്തുന്നത്. 2008ലെ ഒളിംപിക്‌സിലും ഗൂഗിള്‍ വിവിധ ഡൂഡിലുകള്‍ അവതരിപ്പിച്ചിരുന്നു.

ഇത്തവണയും മുമ്പത്തേതുപോലെ ഒളിംപിക്‌സ് മത്സരം അവസാനിക്കും വരെ ഓരോ ദിവസവും വ്യത്യസ്ത ഡൂഡിലുകള്‍ ഗൂഗിള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒളിംപിക്‌സ് ഡൂഡിലുകള്‍

Please Wait while comments are loading...

Social Counting