ലണ്ടന്‍ ഒളിംപിക്‌സ്; വാള്‍പയറ്റ് ഡൂഡില്‍

Posted By: Staff

ലണ്ടന്‍ ഒളിംപിക്‌സ്; വാള്‍പയറ്റ് ഡൂഡില്‍

ഒളിംപിക്‌സിന്റെ നാലാം ദിനമായ ഇന്ന് ഗൂഗിള്‍ ഹോംപേജ് ലോഗോ (ഡൂഡില്‍) വാള്‍പയറ്റിന്റേത്. രണ്ട് മത്സരാര്‍ത്ഥികളുടെ മിന്നുന്ന പ്രകടനവും ഡൂഡിലില്‍ ഗൂഗിള്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്.

ലോഗോയിലെ എല്‍ എന്ന അക്ഷരത്തെയാണ് ഒരു അഭ്യാസി വാളായി ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ അഭ്യാസിയുടെ ഹെല്‍മെറ്റിന്റെ സ്ഥാനത്ത് ലോഗോയിലെ ആദ്യത്തെ ഒ അക്ഷരമാണ് വരുന്നത്. കളിസ്ഥലത്തിന്റെ അതിരുകളാണ് മറ്റ് അക്ഷരങ്ങള്‍. വാള്‍പയറ്റുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഡൂഡിലാണിത്. 2004ലെ ഏതന്‍സ് ഒളിംപിക്‌സില്‍ വാള്‍പയറ്റിനെ ഡൂഡിലായി ഗൂഗിള്‍ കാണിച്ചിരുന്നു.

ലണ്ടന്‍ ഒളിംപിക്‌സിന്റെ ഉദ്ഘാടന ദിനമായ വെള്ളിയാഴ്ച ഹോംപേജില്‍ വന്ന ഡൂഡിലില്‍ വാള്‍പയറ്റും വിഷയീകരിച്ചിരുന്നു. ബാസ്‌കറ്റ്‌ബോള്‍, ജാവലിന്‍ ത്രോ, ഓട്ടം, നീന്തല്‍, ഫൂട്‌ബോള്‍ എന്നിവയായിരുന്നു അന്നത്തെ ഡൂഡിലില്‍ കാണിച്ച മറ്റ് മത്സരയിനങ്ങള്‍. ഒളിംപിക്‌സിന്റെ അവസാനദിനം വരെ വ്യത്യസ്തതയാര്‍ന്ന ഡൂഡിലുകള്‍ ഗൂഗിളിലൂടെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot