ഗൂഗിളിന് ഒരു ഷോട്ട്പുട്ട്!

Posted By: Super

ഗൂഗിളിന് ഒരു ഷോട്ട്പുട്ട്!
ലണ്ടന്‍ ഒളിംപിക്‌സ് ആരംഭിച്ചതു മുതല്‍ ദിവസവും ഗൂഗിള്‍ ലോഗോയില്‍ പുതുമകള്‍ കണ്ടുവരികയാണ്. ലോഗോയ്‌ക്കൊപ്പം ഓരോ ആശയങ്ങളെ വെളിപ്പെടുത്തുന്ന ഡൂഡിലുകള്‍ കാഴ്ചക്കാര്‍ക്ക് ഏറെ രസകരം തന്നെയാണ്.

ഒളിംപിക്‌സിന്റെ എട്ടാം നാളായ ഇന്ന് ഷോട്ട്പുട്ടാണ് ലോഗോയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഷോട്ട്പുട്ടില്‍ പുരുഷ വനിതാ വിഭാഗം മത്സരങ്ങള്‍ ഉണ്ടെങ്കിലും ഇന്നാരംഭിക്കുന്ന പുരുഷ വിഭാഗം ഷോട്ട്പുട്ട് മത്സരത്തിന്റെ ദൃശ്യമാണ് ഡൂഡിലിലേത്. ഓഗസ്റ്റ് 6നാണ് വനിതാ വിഭാഗം മത്സരങ്ങള്‍ നടക്കുക.

ജൂലൈ 27ന് ഒളിംപിക് ഉദ്ഘാടന ചടങ്ങിന് തുടങ്ങിയ ഡൂഡിഡില്‍ ഇതു വരെ അമ്പെയ്ത്ത്, വാള്‍പയറ്റ്, ഹോക്കി, ടേബിള്‍ ടെന്നീസ്, ജിംനാസ്റ്റിക്, ഡൈവിംഗ്  ഡൂഡിലുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot