ടേബിള്‍ ടെന്നീസ് ഗൂഗിള്‍ ഡൂഡില്‍

Posted By: Staff

ടേബിള്‍ ടെന്നീസ് ഗൂഗിള്‍ ഡൂഡില്‍

ലണ്ടന്‍ ഒളിംപിക്‌സ് ഏഴാമത്തെ ദിവസത്തേയ്ക്ക് പ്രവേശിച്ചപ്പോള്‍ ഗൂഗിളില്‍ ഏഴാമത്തെ ഒളിംപിക് ഡൂഡില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടു. ഇത്തവണ ഗൂഗിള്‍ ലോഗോ കാണുന്നത് രണ്ട് കളിക്കാരേയും വേര്‍തിരിക്കുന്ന വലയിലാണ്. ലോഗോ സാധാരണ നിലയിലാണെങ്കിലും അതില്‍ രണ്ടാമത്തെ ഒ അക്ഷരത്തിന് പകരം ഇടംകയ്യന്‍ കളിക്കാരന്റെ ടെന്നീസ് ബാറ്റാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ഇതിന് മുമ്പ് രണ്ട് തവണയാണ് ടേബിള്‍ ടെന്നീസ് ഒളിംപിക് ഡൂഡിലിന്റെ വിഷയമായിട്ടുള്ളത്. അതില്‍ ആദ്യത്തേത് 2004 ഏതന്‍സ് ഒളിംപികിലും രണ്ടാമത്തേത് 2008 ബീജിംഗ് ഒളിംപികിലും ആയിരുന്നു.

ജൂലൈ 28ന് ആരംഭിച്ച ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ ഓഗസ്റ്റ് 8 വരെയുണ്ടാകും. ഇതു വരെ വാള്‍പയറ്റ്, അമ്പെയ്ത്ത്, ജിംനാസ്റ്റിക് ഉള്‍പ്പടെ വിവിധ മത്സരവിഭാഗങ്ങള്‍ ഗൂഗിളിന്റെ ഡൂഡിലില്‍ വന്നുകഴിഞ്ഞു. ഓഗസ്റ്റ് 12 വരെ പുതിയ ഒളിംപിക് ഡൂഡിലുകള്‍ ഗൂഗിളില്‍ തുടരുമെന്നാണ് കരുതുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot