ഗൂഗിള്‍ ഡൂഡിലില്‍ പീറ്റര്‍ കാള്‍ ഫാബെര്‍ഗിന്റെ പിറന്നാള്‍ ആഘോഷം

Posted By: Super

ഗൂഗിള്‍ ഡൂഡിലില്‍ പീറ്റര്‍ കാള്‍ ഫാബെര്‍ഗിന്റെ പിറന്നാള്‍ ആഘോഷം

എന്താണ് ഇന്നത്തെ ഗൂഗിള്‍ ഹോംപേജിന്റെ പ്രത്യേകത? ആറ് സുന്ദര രത്‌നഗോളങ്ങളാണ് ഇന്ന് ഹോംപേജിലെത്തിയിരിക്കുന്നത്. പ്രശസ്ത റഷ്യന്‍ രത്‌നവ്യാപാരിയായ പീറ്റര്‍ കാള്‍ ഫാബെര്‍ഗെയുടെ 166മത് പിറന്നാളാണിന്ന്. വില കൂടിയ ലോഹങ്ങളാലും രത്‌നങ്ങളാലുമാണ് ഈ ഗോളങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഗൂഗിള്‍ ലോഗോയിലെ അക്ഷരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

1846 മെയ് 30നാണ് പീറ്റര്‍ കാള്‍ ഫാബെര്‍ഗെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ജനിച്ചത്. ഫാബെര്‍ഗെ എഗ്‌സ് എന്ന ട്രേഡ്മാര്‍ക്കിലാണ് അദ്ദേഹം പ്രശസ്തനായത്. അദ്ദേഹത്തിന്റെ പിതാവിന്റെ ബിസിനസാണ് പിന്നീട് ഫാബെര്‍ഗെ ഏറ്റെടുത്തതും പ്രശസ്തനാകാന്‍ ഇടയാക്കിയതും. 1882ല്‍ മോസ്‌കോയില്‍ നടന്ന പാന്‍ റഷ്യന്‍ പ്രദര്‍ശനത്തില്‍ വെച്ച് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് സ്വര്‍ണ്ണമെഡല്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ ചക്രവര്‍ത്തിമാര്‍ക്ക് അദ്ദേഹം ചെയ്തുകൊടുത്ത സ്വര്‍ണ്ണപ്പണികളാണ്  അദ്ദേഹത്തെ ലോകമൊട്ടാകെ പ്രശസ്തനാക്കിയത്.

ഈസ്റ്ററില്‍ സമ്മാനങ്ങള്‍ നല്‍കുന്ന പാരമ്പര്യം റഷ്യന്‍ രാജകുടുംബത്തിനുണ്ട്. 1885ല്‍ ഫാബര്‍ഗെ ആദ്യ ഈസ്റ്റര്‍ എഗ് സര്‍ അലക്‌സാണ്ടര്‍ III ചക്രവര്‍ത്തിക്ക് നല്‍കിയിരുന്നു. രത്‌നത്തില്‍ തയ്യാറാക്കിയ ഒരു കോഴിയുടെ രൂപമായിരുന്നു ഈസ്റ്റര്‍ എഗില്‍ ഉണ്ടായിരുന്നത്. സര്‍ അത് അദ്ദേഹത്തിന്റെ ഭാര്യ എംപ്രസ് മരിയ ഫിയോഡോറോവ്‌നയ്ക്ക് കൈമാറുകയുണ്ടായി.

റോമനോവ് കുടുംബത്തിന് ഔദ്യോഗികമായി കൈമാറുന്നതിന് മുമ്പ് വരെ ഫാബെര്‍ഗെയുണ്ടാക്കിയ ഈസ്റ്റര്‍ എഗിന്റെ ഡിസൈന്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. 1917ലെ ഒക്ടോബര്‍ വിപ്ലവത്തോടെ ഈസ്റ്റര്‍ എഗ്‌സ് പാരമ്പര്യം തുടര്‍ന്ന് പോന്നു. രാജവാഴ്ചയ്ക്ക് അന്ത്യമായത് അതോടെയായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണം വന്നതോടെ ഫാബെര്‍ഗെയുടെ സ്വത്തും കമ്പനിയുമെല്ലാം സര്‍ക്കാര്‍ മരവിപ്പിച്ചു. പിന്നീട് ഫാബെര്‍ഗെ സ്വിറ്റ്‌സര്‍ലന്റിലേക്ക് പലായനം ചെയ്തു. 1920 സെപ്തംബര്‍ 24ന് മരണമടയുകയും ചെയ്തു.

37 വര്‍ഷത്തോളം റൊമനോവുകള്‍ക്കായി 54 ഈസ്റ്റര്‍ എഗ്ഗുകള്‍ അദ്ദേഹം ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 47 എണ്ണമേ ശേഷിക്കുന്നുള്ളൂ. അതില്‍ 9 എണ്ണം 2008ല്‍ ഇന്ത്യയിലും പ്രദര്‍ശനത്തിന് വെച്ചിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot