ക്രോമും ഗൂഗിള്‍ ഡ്രൈവും ഇനി ആപ്പിള്‍ ഉത്പന്നങ്ങളിലും

By Super
|
ക്രോമും ഗൂഗിള്‍ ഡ്രൈവും ഇനി ആപ്പിള്‍ ഉത്പന്നങ്ങളിലും

ഗൂഗിളിന്റെ ഐ/ഒ 2012 സോഫ്റ്റ്‌വെയര്‍ കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം ആപ്പിളുമായുള്ള സഹകരണത്തിനായിരുന്നു ഊന്നല്‍. ഐപാഡ്, ഐഫോണ്‍, ഐപോഡ് ടച്ച് എന്നിവയില്‍ ക്രോം ബ്രൗസറിനേയും ഗൂഗിള്‍ ഡ്രൈവിനേയും ഉള്‍ക്കൊള്ളിച്ചുള്ള പ്രഖ്യാപനങ്ങളായിരുന്നു ഇന്നലെ ഉണ്ടായത്. ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്ക് ക്രോം എത്തുന്നതായി ഗൂഗിള്‍ ക്രോമിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് സുന്ദര്‍ പിച്ചൈ ആണ് അറിയിച്ചത്.

ആപ്പിള്‍ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് ക്രോം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഡെസ്‌ക്ടോപ്, ആന്‍ഡ്രോയിഡ് എന്നിവയില്‍ ലഭിക്കുന്ന ക്രോം വേര്‍ഷനേക്കാള്‍ വ്യത്യസ്തമാണ് ഐഒഎസ് പ്ലാറ്റ്‌ഫോമിലെ ക്രോം. കാരണം സഫാരി ബ്രൗസറാണ് ഇപ്പോഴും ഐഒഎസിന്റെ ബാക്ക്എന്‍ഡ്.

 

പിഡിഎഫ്, ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റ് എന്നിവ സ്‌റ്റോര്‍ ചെയ്യാനനുവദിക്കുന്ന ഗൂഗിള്‍ ഡ്രൈവ് ഒരു ആപ്ലിക്കേഷനായാണ് ഐഒഎസ് ഉത്പന്നങ്ങളിലേക്ക് എത്തുന്നത്. ഫയലുകള്‍ സെര്‍ച്ച് ചെയ്യാനും ഇതില്‍ സാധിക്കും. ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും ഫയലുകള്‍ കാണാന്‍ ഡ്രൈവ് ആപ് സഹായിക്കും. അന്ധര്‍ക്കും കാഴ്ചശക്തി കുറഞ്ഞവര്‍ക്കും ശബ്ദസഹായത്തോടെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുമാകും.

5ജിബി സൗജന്യ സ്‌റ്റോറേജ് സൗകര്യമുള്ള ക്ലൗഡ് സ്‌റ്റോറേജ് സേവനമാണ് ഗൂഗിള്‍ ഡ്രൈവ് സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ ഡോക്‌സും ഡ്രൈവിലുള്‍പ്പെടുന്നുണ്ട്. ഗൂഗിള്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഈ സേവനം ഉപയോഗിക്കാനാകും. ഓണ്‍ലൈനില്‍ വെച്ചുതന്നെ പിഡിഎഫ് ഉള്‍പ്പടെയുള്ള ഫയലുകള്‍ എഡിറ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും സേവ് ചെയ്യാനും സൗകര്യവുമുണ്ട്.

ഫോട്ടോയെടുത്ത് ഗൂഗിള്‍ ഡ്രൈവില്‍ സ്‌റ്റോര്‍ ചെയ്യാനും പിന്നീട് വേണമെങ്കില്‍ അത് സെര്‍ച്ച് ചെയ്ത് കണ്ടെത്താനുമുള്ള സൗകര്യം ഡ്രൈവിലുണ്ട്. ഉദാഹരണത്തിന് ഈജിപ്തിലെ പിരമിഡിനടുത്ത് ആരെങ്കിലും നില്‍ക്കുന്ന ഫോട്ടോയാണ് ഗൂഗിള്‍ ഡ്രൈവില്‍ സ്‌റ്റോര്‍ ചെയ്തിട്ടുള്ളതെങ്കില്‍ പിന്നീട് Photos of us at the pyramids എന്ന് സെര്‍ച്ച് ചെയ്താല്‍ മതി. പിരമിഡ് എന്ന ലേബല്‍ ഫോട്ടോയ്ക്ക് നല്‍കിയില്ലെങ്കിലും ഗൂഗിള്‍ ടെക്‌നോളജിക്ക് അത് തിരിച്ചറിയാന്‍ കഴിയുമത്രെ.

ജൂണ്‍ രണ്ടാം വാരത്തില്‍ ആപ്പിള്‍ കോണ്‍ഫറന്‍സില്‍ കമ്പനി ഗൂഗിളിന് നേരെ ശക്തമായ നടപടികളുമായി രംഗത്തെത്തിയതില്‍ നിന്നും വ്യത്യസ്തമാണ് ഇന്നലത്തെ ഗൂഗിള്‍ കോണ്‍ഫറന്‍സില്‍ നടന്നത്. ഗൂഗിള്‍ മാപ്‌സിന്റെ ഇന്‍ബില്‍റ്റ് സൗകര്യം ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ നീക്കം ചെയ്തായിരുന്നു അന്ന് ആപ്പിള്‍ ഗൂഗിളിനോട് പെരുമാറിയത്. പകരം സ്വന്തം മാപ്‌സ് ആപ്ലിക്കേഷനും പരിചയപ്പെടുത്തി. എന്നാല്‍ വീണ്ടും ഗൂഗിള്‍ പുതിയ ആപ്ലിക്കേഷനുമായി ആപ്പിളിനെ സമീപിക്കുമെന്ന് പ്രതീക്ഷിച്ചതല്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X