ഗൂഗിള്‍ എര്‍ത്ത് 6.2 വഴി ഭൂമിയിലെ രഹസ്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത

Posted By:

ഗൂഗിള്‍ എര്‍ത്ത് 6.2 വഴി ഭൂമിയിലെ രഹസ്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത

ഗൂഗിളിന്റെ അനേകം മികച്ച ഉല്പന്നങ്ങളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് ഗൂഗിള്‍ എര്‍ത്ത്.  ഇപ്പോള്‍ ലോകത്തിന്റെ ഏതു ഭാഗത്തുള്ള ആളുകളും പെട്ടെന്ന് എവിടെയങ്കിലും പോകണമെന്ന തീരുമാനിക്കുമ്പോള്‍, അല്ലെങ്കില്‍ ഏതെങ്കിലും സ്ഥലത്തെ കുറിച്ച് അറിയണമെങ്കില്‍ ആദ്യം എത്തുന്നത് ഗൂഗില്‍ എര്‍ത്തില്‍ ആണ്.

പുതുതായി ജോലിക്ക് ചേരുമ്പോള്‍ ഓഫീസിന്റെ സ്ഥാനം കണ്ടു പിടിക്കാന്‍, അങ്ങോട്ടേക്കുള്ള വവി കണ്ടു പിടിക്കാന്‍ എല്ലാം ഇന്നു നാം കണ്ണും പൂട്ടി ആശ്രയിക്കുന്നത് ഗൂഗിള്‍ എര്‍ത്തിനെയാണ്.

ഇപ്പോഴിതാ ഗൂഗിള്‍ ഗൂഗിള്‍ എര്‍ത്തിന് പുതിയ വേര്‍,ന്‍ അവതരിപ്പിക്കുന്നു.  ഗൂഗിള്‍ എര്‍ത്ത് 6.2 എന്നാണ് പുതിയ വേര്‍ഷന്റെ പേര്.  ഇത് പഴയതിനേക്കാളും മികച്ചതും, കൂടുതല്‍ യൂസര്‍ ഫ്രന്റ്‌ലിയും ആയിരിക്കും എന്നു പറയേണ്ടതില്ലല്ലോ.

ഏറ്റവും പുതിയ സേര്‍ച്ച് ഇന്റര്‍ഫെയ്‌സ് ഉപയോഗപ്പെടുത്തുന്ന ഗൂഗിള്‍ എര്‍ത്ത് 6.2 വഴി കൂടുതല്‍ വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ ലഭിക്കും.  ഈ പുതിയ വേര്‍ഷന്റെ ചില പ്രധാന ഫീച്ചറുകള്‍:

കൂടുതല്‍ മികച്ച തിരച്ചില്‍:  ഗൂഗിള്‍ മാപ്‌സിലുള്ള ഓട്ടോ കംപ്ലീറ്റ് എന്ന പീച്ചര്‍ ഗൂഗിള്‍ എര്‍ത്ത് 6.2ലും ഉപയോഗപ്പെടുത്തിയിരിക്കുന്നു.  അതായത്, ആദ്യത്തെ പത്ത് സേര്‍ച്ച് റിസല്‍ട്ടുകള്‍ക്ക് പുറമെ പ്രധാനപ്പെട്ട എല്ലാ സേര്‍ച്ചു റിസല്‍ട്ടുകളും ആദ്യ പേജില്‍ തന്നെ കാണാന്‍ സാധിക്കും.  ഇതിനു പുറമെ ബൈക്കിംഗ്, വോക്കിംഗ്, ട്രാന്‍സിറ്റ് റിസല്‍ട്ടുകളും ലഭിയ്ക്കുന്നു.

ഗൂഗിള്‍+ ഷെയര്‍ ഒരൊറ്റ ക്ലിക്കില്‍:  ഉപയോക്താക്കള്‍ക്ക് വലരെ വേഗത്തില്‍ തങ്ങള്‍ യാത്ര പോയ സ്ഥലങ്ങളില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ ലോകവുമായി പങ്കു വെക്കാനുള്ള സംവിധാനം ഉണ്ട് പുതിയ ഗൂഗിള്‍ എര്‍ത്ത് 6.2ല്‍.  ഇവ ഗൂഗിള്‍+ വഴി 3ഡി പോര്‍മാറ്റില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും.

ഭൂമിയുടെ സാറ്റലൈറ്റ് വ്യൂ:  ഭൂമിയുടെ സാറ്റലൈറ്റ് 3ഡി വ്യൂ ലഭിയ്ക്കും ഗൂഗിള്‍ എര്‍ത്ത് 6.2 വഴി.  ഇതു വഴി ഭൂമിയുടെ ഓരോ ഭാഗത്തിന്റെയും ചിത്രം ഒരു മാറ്റവും വരുത്താതെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ലഭിയ്ക്കുന്നു.

എല്ലാകൊണ്ടും ഗൂഗിള്‍ എര്‍ത്തിലേക്കാള്‍ മികച്ച അനുഭവവും റിസല്‍ട്ടും ആയിരിക്കും ഗൂഗിള്‍ എര്‍ത്ത് 6.2ല്‍ നിന്നും ലഭിയ്ക്കുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot