Home
News

'കോടീശ്വരന്മാരെക്കൊണ്ട്' പണിയെടുപ്പിക്കുന്ന ഗൂഗിൾ! നയിക്കാൻ ഒരു ഇന്ത്യക്കാരനും!

ടെക്നോളജി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് 'നല്ല' ശമ്പളം കിട്ടുമെന്ന് നമ്മുടെ നാട്ടിൽ പൊതുവെ ഒരു വിശ്വാസം ഉണ്ട്. ഇത് ഏറെക്കുറെ ശരിയുമാണ്. കഴിഞ്ഞ ഏതാനും നാളുകളായി നാട്ടിലെ യുവതലമുറയിലെ ധാരാളംപേർ ഐടി അ‌നുബന്ധ കോഴ്സുകൾ തെരഞ്ഞെടുക്കുകയും നാട്ടുമ്പുറത്തെ 'അ‌മ്മാവൻ'മാരുടെ ലക്ഷണശാസ്ത്രപ്രകാരമുള്ള 'നല്ല നിലയിൽ' എത്തുകയും ചെയ്തിട്ടുണ്ട്.

''ചെക്കൻ/ പെണ്ണ് ഐടിയാണ്'' എന്ന് പറഞ്ഞാൽ 'അ‌തിനപ്പുറം ഒന്നുമില്ല' എന്ന നിലയ്ക്കാണ് ചില കാരണവന്മാർ അ‌ത് ഏറ്റെടുക്കുക. എന്നാൽ അ‌ടുത്തകാലത്ത് ടെക്നോളജി മേഖലയിൽ ഉണ്ടായ കൂട്ടപ്പിരിച്ചുവിടലുകൾ ടെക്കികളുടെ ഇമേജിന് ചെറിയ രീതിയിൽ തിരിച്ചടിയായിരുന്നു. എങ്കിലും ഇപ്പോഴും നിരവധി പേർ ടെക്കികളാകാനുള്ള തയാറെടുപ്പുമായി മുന്നോട്ട് പോകുന്നുണ്ടെന്നത് വേറെകാര്യം.

 'കോടീശ്വരന്മാരെക്കൊണ്ട്' പണിയെടുപ്പിക്കുന്ന ഗൂഗിൾ!

ഇനിയുള്ള കാലം ടെക്നോളജിയുടേതാണ് എന്ന ഉറച്ച വിശ്വാസം മുറുകെപ്പിടിച്ചാണ് നമ്മുടെ നാട്ടുകാർ മക്കളെ സോഫ്ട്വേർ എൻജിനീയർമാരും മറ്റുമാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. നാട്ടിൽ ടെക്നോളജി കമ്പനികൾ വളർന്നുവരുന്നുണ്ട് എന്നത് ശുഭസൂചനയാണ്. എങ്കിലും ടെക്നോളജി മേഖലയിൽ ഏറ്റവും ഉയർന്ന ശമ്പളത്തോടെ ഒരു ജോലി എന്ന് സ്വപ്നം കാണുന്നവർ എങ്ങനെ ഗൂഗിളിൽ ജോലി നേടാം എന്നുകൂടി അ‌ന്വേഷിക്കുന്നത് നന്നായിരിക്കും.

കാരണം, ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന തൊ​ഴിൽ മേഖലകളിൽ ഏറ്റവും മുന്നിലുള്ളത് ടെക് ജോബ് ആണെങ്കിൽ, ഏറ്റവുമധികം ശമ്പളം നൽകുന്ന കമ്പനി ഗൂഗിൾ ആണ്. ലോകത്ത് ഏറ്റവും ഉയർന്ന ശരാശരി ശമ്പളം ലഭിക്കുന്നത് ഗൂഗിൾ ജീവനക്കാർക്കാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2.30 കോടി രൂപയാണ് ഗൂഗിൾ ജീവനക്കാരുടെ കഴിഞ്ഞവർഷത്തെ ശരാശരി ശമ്പളം.

ഇക്കാര്യത്തിൽ ഗൂഗിളിന് തൊട്ടുപിന്നിലുള്ള കമ്പനി മാർക്ക് സക്കർബർഗിന്റെ മെറ്റയാണ്. ഗൂഗിളിൽനിന്നുള്ള ചില ആഭ്യന്തര ഡാറ്റകളുടെ അ‌ടിസ്ഥാനത്തിൽ ഗൂഗിൾ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച ചില സുപ്രധാന കണക്കുകൾ ബിസിനസ് ഇൻ​സൈഡർ പുറത്തുവിടുകയുണ്ടായി. ഇതു പ്രകാരം ഗൂഗിളിൽ ഏറ്റവുമധികം ശമ്പളം ലഭിക്കുന്നത് സോഫ്ട്വേർ എൻജിനീയർമാർക്കാണ്. ഏതാണ്ട് 718,000 ഡോളറാണ് ഗൂഗിളിലെ സോഫ്ട്വേർ എൻജിനീയർമാരുടെ കഴിഞ്ഞവർഷത്തെ ശരാശരി ശമ്പളം.

അ‌തായത് ഗൂഗിളിലെ സോഫ്ട്വേർ എൻജിനീയർമാർക്ക് പ്രതിവർഷം ലഭിക്കുന്ന ശരാശരി ശമ്പളം ഏതാണ്ട് 5.90 കോടി രൂപയാണ്. ഗൂഗിളിലെ 12,000-ലധികം ജീവനക്കാരുടെ വിവരങ്ങളാണ് പുറത്തുവന്ന ഈ ഡാറ്റയിലുള്ളത്. ഗൂഗിളിനായി യുഎസിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, ബിസിനസ് അനലിസ്റ്റുകൾ, സെയിൽസ്പ്യൂൾ തുടങ്ങിയ തസ്തികകളിലുള്ള ആളുകളുടെ ശമ്പളവിവരങ്ങളാണ് ഇതിലുള്ളത്.

എൻജിനീയറിങ്, ബിസിനസ്, സെയിൽസ് തുടങ്ങി ഗൂഗിളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 തസ്തികകളിലെ ആറ് അക്ക ശമ്പളമാണ് അ‌ടിസ്ഥാന ശമ്പളമായി നൽകുന്നത്. ഗൂഗിളിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ മിനിമം ശമ്പളം പരിചയപ്പെടാം. സോഫ്റ്റ്‌വെയർ എഞ്ചിനീയർ -5.90 കോടി, എഞ്ചിനീയറിംഗ് മാനേജർ -3.28 കോടി.

 'കോടീശ്വരന്മാരെക്കൊണ്ട്' പണിയെടുപ്പിക്കുന്ന ഗൂഗിൾ!

എന്റർപ്രൈസ് ഡയറക്ട് സെയിൽസ് -3.09 കോടി, ലീഗൽ കോർപ്പറേറ്റ് കൗൺസൽ -2.62 കോടി, സെയിൽസ് സ്ട്രാറ്റജി -2.62 കോടി, UX ഡിസൈൻ - 2.58 കോടി, ഗവൺമെന്റ് അഫയേഴ്സ് & പബ്ലിക് പോളിസി- 2.56 കോടി, റിസർച്ച് സയന്റിസ്റ്റ് -2.53 കോടി, ക്ലൗഡ് സെയിൽസ് -2.47 കോടി, പ്രോഗ്രാം മാനേജർ -2.46 കോടി എന്നിങ്ങനെയാണ്.

അ‌തായത് ഗൂഗിളിലെ ജോലി, ജീവനക്കാരെ ഒരു വർഷംകൊണ്ടുതന്നെ ഒരു കൊച്ചുകോടീശ്വരനാക്കിമാറ്റും എന്ന് സാരം. തസ്തിക ഉയരുന്നതിന് അ‌നുസരിച്ച് ശമ്പളത്തിന്റെ കനവും വർധിക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഗൂഗിളിന്റെ തലപ്പത്തിരിക്കുന്ന ഇന്ത്യക്കാരൻകൂടിയായ സുന്ദർ പി​ച്ചൈയ്ക്ക് കഴിഞ്ഞ വർഷം ഗൂഗിളിൽനിന്ന് പ്രതിഫലമായി ലഭിച്ചത് 1,854 കോടി രൂപ ആണ്.

കുറച്ചുനാൾ മുമ്പ് പുറത്തുവന്ന സെക്യൂരിറ്റീസ് ഫയലിംഗിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആൽഫബെറ്റ് ജീവനക്കാർ നേടുന്ന ശരാശരി വേതനത്തിന്റെ 800 മടങ്ങ് കൂടുതലാണ് പി​ച്ചൈയ്ക്ക് ശമ്പളമായി ലഭിക്കുന്നത് എന്നും രേഖകൾ വ്യക്തമാക്കുന്നു. മൊത്തത്തിൽ സിഇഒയും ജീവനക്കാരും അ‌ടക്കം കോടീശ്വരന്മാർ പണിയെടുക്കുന്ന കൂടാരമാണ് ഗൂഗിൾ ഓഫീസ്.

More from GizBot

Best Mobiles in India

English summary
Google employees have the highest average salary in the world, according to data. It says that the average salary of Google employees last year was Rs 2.30 crore. Software engineers are the highest-paid at Google. The average salary for software engineers at Google last year was about $718,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X