ഗൂഗിള്‍ ഓഫീസിലെ ഏറ്റവും മോശം കാര്യങ്ങള്‍

Posted By:

ഗൂഗിളില്‍ ജോലി ലഭിച്ചാല്‍ പിന്നെ ജീവിതം സ്വര്‍ഗതുല്യം എന്നാണ് എല്ലാവരുടെയും ധാരണ. പല അവസരങ്ങളിലായി നടത്തിയ സര്‍വേകളില്‍ ഗൂഗിള്‍ ജീവനക്കാരും ഇക്കാര്യം ശരിവച്ചതാണ്. എന്നാല്‍ കേട്ടറിഞ്ഞ അത്രയും സുഖകരമല്ല ഗൂഗിളിലെ കാര്യങ്ങള്‍ എന്നാണ് ചില മുന്‍ ജീവനക്കാര്‍ പറയുന്നത്.

വരുമാനവും ഭൗതിക സാഹചര്യങ്ങളും ഏറ്റവും മികച്ചതുതന്നെ എന്ന് തുറന്നു സമ്മതിക്കുന്ന ജീവനക്കാര്‍ പക്ഷേ, ഇവിടെ ഔദ്യോഗിക ജീവിതത്തില്‍ വളരുന്നതിനുള്ള സാഹചര്യം തീരെ കുറവാണെന്ന പക്ഷക്കാരാണ്. വ്യക്തികള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല.

അതോടൊപ്പം ഭരണതലത്തില്‍ മധ്യവര്‍ത്തികളുടെ ഇടപെടലും അസഹനീയമാണെന്നാണ് പറയുന്നത്. നിലവില്‍ ഗൂഗിളിന്റെ ഭാഗമായവരും സ്ഥാപനത്തില്‍ നിന്ന് പോയവരുമായ കുറെ വ്യക്തികളുടെ അഭിപ്രായത്തില്‍ ഗൂഗിളില്‍ ജോലി ചെയ്യുമ്പോള്‍ നേരിടേണ്ടി വരുന്ന ഏറ്റവും മോശം കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഗൂഗിളിലെ മിക്ക എഞ്ചിനീയര്‍മാരുടെയും പെരുമാറ്റം അഹങ്കാരം നിറഞ്ഞതും അരോചകവുമാണെന്നാണ് ജീവനക്കാരുടെ അഭിപ്രായം. മറ്റുള്ളവരെക്കാള്‍ മികച്ചത് താനാണെന്ന രീതിയിലാണ് മിക്കവരും പെരുമാറുന്നത്. അതുകൊണ്ടുതന്നെ ജോലി സംബന്ധമായ കാര്യങ്ങളില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ പ്രയാസമാണ്.

 

#2

പണമുണ്ടാക്കാനുള്ള ഉപാധി എന്ന നിലയില്‍ മാത്രം ജോലി ചെയ്യുകയാണെങ്കില്‍ ഗൂഗിള്‍ നല്ല സ്ഥാപനമാണ്. എന്നാല്‍ സ്വയം വികസിക്കുന്നതിനുള്ള സാധ്യത തീരെയില്ല. എന്തുചെയ്താലും അത് ടീമിന്റെ പ്രകടനമായി മാത്രമെ വിലയിരുത്തപ്പെടു.

 

#3

ജീവനക്കാരെ സഹായിക്കുന്ന മിഡില്‍ മാനേജ്‌മെന്റ് അല്ല ഗൂഗിളിലുള്ളത്. സ്വന്തം ടീമിനെ എങ്ങനെ കൂടുതല്‍ നന്നായി ഉപയോഗിക്കാമെന്ന കാര്യത്തില്‍ ഇവര്‍ തീരെ തല്‍പരരല്ല.

 

#4

പുതിയ പല ആശയങ്ങളും നടപ്പിലാക്കാറുണ്ടെങ്കിലും അത് വേണ്ട രീതിയില്‍ വികസിപ്പിക്കാനും വളര്‍ത്താനും സാധിക്കുന്നില്ല.

 

#5

വിശാലമായ കാന്റീനും കളിസ്ഥലവുമെല്ലാം ഉണ്ടെങ്കിലും ജോലിസ്ഥലം തീരെ ഇടുങ്ങിയതാണ്. ഒരു ക്യുബികിളില്‍ മൂന്നും നാലും പേരാണ് ഇരിക്കുന്നത്.

 

#6

കരയുന്ന കുഞ്ഞിനെ പാലുള്ളു എന്ന രീതിയാണ് ഗൂഗിള്‍ ഓഫീസില്‍. പല വാഗ്ദാനങ്ങളും നല്‍കാറുണ്ടെങ്കിലും നിരന്തരം ആവശ്യപ്പെട്ടാല്‍ മാത്രമെ അതെല്ലാം ലഭ്യമാവു.

 

#7

ജോലി സമയത്ത് മദ്യപാനവും മറ്റു കാര്യങ്ങളുമെല്ലാം പരസ്യമായി ഓഫീസില്‍ നടക്കാറുണ്ട്.

 

#8

ക്രിയേറ്റിവിറ്റി തീരെയില്ല എന്നാണ് ഗൂഗിളിനെ കുറിച്ചുള്ള മറ്റൊരാരോപണം. യാന്ത്രികമായാണ് ജോലി ചെയ്യുന്നത്.

 

#9

ഗൂഗിളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ്. അതുകൊണ്ടുതന്നെ പലര്‍ക്കും തന്റെ യോഗ്യതയേക്കു ചേരാത്ത ജോലികള്‍ ചെയ്യേണ്ടി വരും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഗൂഗിള്‍ ഓഫീസിലെ ഏറ്റവും മോശം കാര്യങ്ങള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot