2ജി കണക്ഷനില്‍ 4 മടങ്ങ് വേഗതയില്‍ ഇന്റര്‍നെറ്റെന്ന സംവിധാനവുമായി ഗൂഗിള്‍...!
സ്മാര്‍ട്ട്‌ഫോണില്‍ വെബ്‌സൈറ്റുകള്‍ തുറക്കുമ്പോള്‍ അത് ലോഡ് ആകാന്‍ കാലതാമസം എടുക്കാറുണ്ടോ? ഈ ബുദ്ധിമുട്ട് ഗൂഗിള്‍ പരിഹരിച്ച് കഴിഞ്ഞിരിക്കുന്നു.

200 മില്ല്യണ്‍ ആളുകളാണ് മൊബൈലില്‍ ഇന്റര്‍നെറ്റ് പരതുന്നത്. ഡാറ്റാ നഷ്ടം കൂടാതെ വേഗത്തില്‍ പേജുകള്‍ ലോഡ് ആകുന്ന സംവിധാനമാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇനി ആന്‍ഡ്രോയിഡ് ഫോണുകളില്‍ വളരെ കുറഞ്ഞ ഇന്റര്‍നെറ്റ് സ്പീഡിലും നാല് മടങ്ങ് വേഗത്തില്‍ പേജ് ലോഡ് ആകുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. പ്രാഥമികമായി ഇന്തോനേഷ്യയിലും ബ്രസീലിലും ഈ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു കഴിഞ്ഞു.

അടുത്ത ആഴ്ചകളില്‍ ഇന്ത്യയിലും ഈ സംവിധാനം ഗൂഗിള്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ഇതോടെ നിലവില്‍ ഒരു പേജ് ലോഡ് ചെയ്യാനെടുക്കുന്ന ഡാറ്റയുടെ 90 ശതമാനമാണ് ലാഭിക്കാന്‍ സാധിക്കുക.
കൂടാതെ വെബ്‌പേജിലേക്കുളള ട്രാഫിക്കും വര്‍ദ്ധിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. ഗൂഗിളിനും ഫേസ്ബുക്കിനും ഇന്ത്യ വളരെ വലിയ വിപണി ആണ്. 2018-ഓടെ 550 മില്ല്യണ്‍ ആളുകള്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.


Click it and Unblock the Notifications