ഗൂഗിള്‍ ഫാമിലി ലിങ്ക് ആപ്പ് ഇന്ത്യയില്‍; ഇനി മക്കള്‍ സ്മാര്‍്ട്ട്‌ഫോണില്‍ എന്തുചെയ്യുന്നുവെന്ന് രക്ഷിതാക്കള്‍ക്ക് അറിയാനാകും

|

ഫാമിലി ലിങ്ക് ആപ്പ് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് അധികനാളുകളായിട്ടില്ല. കുട്ടികള്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് വിദൂരമായി (Remote) അറിയാനും അവരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും രക്ഷിതാക്കളെ സഹായിക്കുന്ന ആപ്പാണ് ഫാമിലി ലിങ്ക്. 2017-ല്‍ അമേരിക്കയിലാണ് ഗൂഗിള്‍ ഈ ആപ്പ് ആദ്യം പുറത്തിറക്കിയത്.

 
ഗൂഗിള്‍ ഫാമിലി ലിങ്ക് ആപ്പ് ഇന്ത്യയില്‍; ഇനി മക്കള്‍ സ്മാര്‍്ട്ട്‌ഫോണി

രക്ഷാകര്‍ത്താക്കള്‍ക്ക് കുട്ടികളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ പോലുള്ളവയുടെ ഉപയോഗം സംബന്ധിച്ച റിപ്പോര്‍ട്ട് ആഴ്ചകളിലും മാസത്തിലും ആപ്പില്‍ നിന്ന് ലഭിക്കും. ഇതനുസരിച്ച് ഉപയോഗ സമയം പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും കഴിയും. കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഫോണ്‍, ടാബ്ലറ്റ് മുതലായവ ഓട്ടോമെറ്റിക്കായി ഓഫ് ആക്കാനുമാകും.

ആന്‍ഡ്രോയ്ഡ് നൗഗട്ട് 7.0-യ്ക്കും അതിന് ശേഷവും ഇറങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ ഫാമിലി ലിങ്ക് ഉപയോഗിക്കാം. എന്നാല്‍ തിരഞ്ഞെടുത്ത മാര്‍ഷല്‍മാലോ ഉപകരണങ്ങളില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കുകയുള്ളൂ.

വെബില്‍ നിന്നുണ്ടാകുന്ന ദോഷകരമായ അനുഭവങ്ങളെ കുറിച്ച് എല്ലാ ഓണ്‍ലൈന്‍ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ടതാണെന്ന് ഗൂഗിള്‍ ട്രസ്റ്റ് & സേഫ്റ്റി ഡയറക്ടര്‍ സുനിത മൊഹന്ദി പറഞ്ഞു. ഇത്തരം അപകടങ്ങളെയും ഭീഷണികളെയും കുറിച്ച് വ്യക്തികളില്‍ അവബോധം ഉണ്ടാക്കേണ്ടത് പരമപ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആപ്പിലെ ഉപയോഗപ്രദമായ ചില ഫീച്ചറുകള്‍:

1. നല്ല ഉള്ളടക്കങ്ങളിലേക്ക് കുട്ടികളെ നയിക്കുക: ആപ്പിന്റെ സഹായത്തോടെ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുയും ആരോഗ്യകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ സഹായിക്കുകയും ചെയ്യാം. ആപ്പുകളുടെ ഉപയോഗം ക്രമീകരിക്കാനും സാധിക്കും.

2. കുട്ടി എവിടെയാണെന്ന് അറിയുക: നിങ്ങളുടെ കുട്ടികള്‍ എവിടെ പോകുന്നു എന്ന് ആപ്പിന്റെ സഹായത്തോടെ അറിയാനാകും.

3. ഉപയോഗ സമയം നിരീക്ഷിക്കുക: രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ എത്രനേരം ആന്‍ഡ്രോയ്ഡ് ഉപകരണം ഉപയോഗിക്കണമെന്ന് തീരുമാനിക്കാനും ഉപയോഗ സമയം നിയന്ത്രിക്കാനും ആപ്പിലൂടെ കഴിയും. പുറത്തു പോവുക, കളിക്കുക, ആഹാരം കഴിക്കുക തുടങ്ങിയ അവസരങ്ങളില്‍ ഉപകരണം ലോക്ക് ചെയ്ത് വയ്ക്കാനും രക്ഷിതാക്കള്‍ക്ക് സാധിക്കുന്നു.

ആപ്പിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഗൂഗിള്‍ ആപ്പ്‌സ്റ്റോര്‍ സന്ദര്‍ശിക്കുക. ഗൂഗിള്‍ ഫാമിലി ലിങ്ക് ഫോര്‍ പാരന്റ്‌സ് അല്ലെങ്കില്‍ ഗൂഗിള്‍ ഫാമിലി ലിങ്ക് ഫോര്‍ ചില്‍ഡ്രന്‍ & ടീന്‍സ് എന്ന് തിരഞ്ഞാല്‍ ആപ്പ് ലഭിക്കും.

ആന്‍ഡ്രോയ്ഡില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് എങ്ങനെ?ആന്‍ഡ്രോയ്ഡില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് എങ്ങനെ?

Most Read Articles
Best Mobiles in India

Read more about:
English summary
Google Family Link App in India: Here’s how parents can keep track of their child’s smartphone activities

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X