ഗൂഗിൾ ഫീച്ചർ ഡ്രോപ്പ്; ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ഈ പുതിയ ഫീച്ചറുകളും

|

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി വാരിക്കോരി ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. ഏറ്റവും പുതിയ ഫീച്ചർ ഡ്രോപ്പിൽ ഗൂഗിൾ മെസേജസ്, ഫോട്ടോസ്, ഗൂഗിൾ അസിസ്റ്റന്റ്, ലൈവ് ട്രാൻസ്‌ക്രൈബ്, ഗൂഗിൾ ടിവി, ജിബോർഡ് എന്നിവയ്ക്കെല്ലാം അപ്ഡേറ്റ് ലഭിക്കുന്നുണ്ട്. ആൻഡ്രോയിഡ് നിയർബൈ ഷെയർ ഫീച്ചറിലേക്കും സ്‌ക്രീൻ ടൈം വിജറ്റുകളിലേക്കും അപ്‌ഡേറ്റുകൾ കൊണ്ട് വരുന്നു. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഉടൻ ലഭ്യമാകുന്ന പുതിയ ഫീച്ചറുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

ഗൂഗിൾ മെസേജസ്

ഗൂഗിൾ മെസേജസ്

കമ്പനിയുടെ മാർച്ചിലെ ഫീച്ചർ ഡ്രോപ്പിന്റെ ഭാഗമായി ഗൂഗിൾ മെസേജ് ഫീച്ചറും അപ്ഡേറ്റ് ചെയ്യപ്പെടുന്നു. ഐഫോൺ ഉപയോക്താക്കളിൽ നിന്നുള്ള റിയാക്ഷനുകൾ ടെക്സ്റ്റ് മെസേജുകളിൽ ഇമോജികളായി ദൃശ്യമാകും. ഇത് കൂടാതെ, ഗൂഗിൾ മെസേജസിനുള്ളിൽ ഗൂഗിൾ ഫോട്ടോസ് ലിങ്കുകളായി ലഭിക്കുന്ന വീഡിയോകളും ഫോട്ടോകളും ഉയർന്ന റെസല്യൂഷനിൽ തന്നെ കാണാൻ കഴിയും. നിങ്ങൾക്ക് വരുന്ന മെസേജുകൾ ഓർഗനൈസ് ചെയ്യുന്ന ഇൻബോക്സും പുതിയ അപ്ഡേറ്റിനൊപ്പം ലഭിക്കും.

റീചാർജിനായി അധികം പണം മുടക്കേണ്ട, എയർടെല്ലിന്റെ 1ജിബി, 1.5 ജിബി ഡാറ്റ പ്ലാനുകൾറീചാർജിനായി അധികം പണം മുടക്കേണ്ട, എയർടെല്ലിന്റെ 1ജിബി, 1.5 ജിബി ഡാറ്റ പ്ലാനുകൾ

മെസേജുകൾ

വ്യക്തിഗതം, ബിസിനസ് എന്നിങ്ങനെയുള്ള ടാബുകളിൽ ആയിരിക്കും മെസേജുകൾ ക്രമീകരിക്കപ്പെടുക. ഇതിന് പുറമെ, വൺ ടൈം പാസ്‌വേഡുകളോ ഒടിപിയോ അടങ്ങിയ മെസേജുകൾ 24 മണിക്കൂറിന് ശേഷം ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകുമെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കൾ കാണാതെ പോയതോ ഫോളോ അപ്പ് ചെയ്യേണ്ടതോ ആയ മെസേജുകളെക്കുറിച്ച് റിമൈൻഡറുകൾ നൽകുന്നതും പുതിയ അപ്ഡേറ്റിന്റെ ഭാഗമായിരിക്കും. ഉപയോക്താക്കളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ജന്മദിനത്തെക്കുറിച്ചും ഇനി ഗൂഗിൾ മെസേജസ് യൂസേഴ്സിനെ ഓർമപ്പെടുത്തും.

ജിബോർഡ്

ജിബോർഡ്

ഗ്രാമർ കറക്ഷൻ ഫീച്ചറാണ് ഗൂഗിൾ ജിബോർഡിൽ കൊണ്ട് വന്നിരിക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്. ഗ്രാമർ കറക്ഷൻ ഫീച്ചർ തന്നെയാണ് പുതിയ ഫീച്ചർ ഡ്രോപ്പിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. സന്ദേശങ്ങളിലെ വ്യാകരണ പിശകുകൾ കണ്ടെത്തുകയും സെന്റൻസുകളെക്കുറിച്ച് നിർദേശം നൽകുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചർ. ഇമോജി കിച്ചണിനും പുതിയ ഫീച്ചർ ഡ്രോപ്പിൽ അപ്ഡേറ്റുകൾ ലഭിക്കുന്നുണ്ട്. ഇമോജി കിച്ചണിൽ ഇപ്പോൾ രണ്ടായിരത്തിൽ അധികം പുതിയ ഇമോജി മാഷപ്പുകൾ സ്റ്റിക്കറുകളായി ലഭ്യമാണ്. പിക്സൽ ഉപയോക്താക്കൾക്ക് മാത്രമായും ഒരു അപ്ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ജിബോർഡ് ഉപയോഗിച്ച് മെസേജിങ് ആപ്പുകളിൽ ടൈപ്പ് ചെയ്യുമ്പോൾ, ആ വാക്കുകൾ കളർഫുള്ളായ സ്റ്റിക്കറുകളായി മാറുന്നതാണ് ഇത്. ഇംഗ്ലീഷിൽ മാത്രമാണ് ഇപ്പോൾ ഊ സപ്പോർട്ട് ലഭ്യമാകുന്നത്.

10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ലൈവ് ട്രാൻസ്ക്രൈബ്

ലൈവ് ട്രാൻസ്ക്രൈബ്

പിക്‌സൽ, സാംസങ് സ്‌മാർട്ട്‌ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന ലൈവ് ട്രാൻസ്ക്രൈബ് ഫീച്ചറും അപ്ഡേറ്റ് ചെയ്യപ്പെടുകയാണ്. ലൈവ് ട്രാൻസ്ക്രൈബ് ഫീച്ചറിന്റെ ഓഫ്ലൈൻ മോഡ് ആണ് പുതിയ ഫീച്ചർ ഡ്രോപ്പിനൊപ്പം ഗൂഗിൾ ഓഫർ ചെയ്യുന്നത്. വൈഫൈയും ഡാറ്റയും ലഭ്യമല്ലാത്തപ്പോഴോ സ്ഥിരമായ ഇന്റർനെറ്റ് ആക്‌സസ് ഇല്ലാത്ത സ്ഥലങ്ങളിലോ ലൈവ് ട്രാൻസ്ക്രൈബ് ആപ്പ് ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് പ്രത്യേകത.

ആൻഡ്രോയിഡ് ടിവി

ആൻഡ്രോയിഡ് ടിവി

ഗൂഗിൾ ടിവിയിൽ ഒരു പുതിയ ഹൈലൈറ്റ് ടാബ് ചേർക്കുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്. വിനോദ വാർത്തകളുടെയും അവലോകനങ്ങളുടെയും വ്യക്തിഗതമാക്കിയ ഫീഡ് ഓഫർ ചെയ്യുകയാണ് ഇതിലൂടെ ഗൂഗിൾ ചെയ്യുന്നത്. " നിങ്ങൾക്ക് താൽപ്പര്യമുള്ള പുതിയ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ, ഒരു ടാപ്പ് നിങ്ങളെ നേരിട്ട് സിനിമയിലേക്കോ ടിവി സീരീസിലേക്കോ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോയിലേക്കോ കൊണ്ട് പോകും, ​​അതിനാൽ നിങ്ങൾക്ക് അത് പിന്നീട് പ്ലേ ചെയ്യാനോ റേറ്റ് ചെയ്യാനോ വാച്ച്‌ ലിസ്റ്റ് ചെയ്യാനോ കഴിയും," ഗൂഗിൾ തങ്ങളുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

റെഡ്മി 10 സ്മാർട്ട്ഫോൺ മാർച്ച് 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും, അറിയേണ്ടതെല്ലാംറെഡ്മി 10 സ്മാർട്ട്ഫോൺ മാർച്ച് 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും, അറിയേണ്ടതെല്ലാം

ഗൂഗിൾ അസിസ്റ്റന്റ്

ഗൂഗിൾ അസിസ്റ്റന്റ്

സൂചിപ്പിച്ച ഫീച്ചറുകൾക്ക് പുറമേ, ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിച്ച് പാർക്കിങിന് പണം നൽകുന്നത് കൂടുതൽ എളുപ്പമാക്കിയിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ പേ ഉപയോഗിച്ച് പാർക്കിങ്ങിന് പണം നൽകാനും പാർക്കിങ് നില പരിശോധിക്കാനും വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് പാർക്കിങ് നീട്ടാനും ആൻഡ്രോയിഡ് ഉപയോക്താക്കളെ ഗൂഗിൾ അസിസ്റ്റന്റ് സഹായിക്കും. യുഎസിലെ 400ൽ അധികം നഗരങ്ങളിലെ പാർക്ക്മൊബൈൽ സ്ട്രീറ്റ് പാർക്കിങ് സോണുകളിൽ മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകൂ.

ഗൂഗിൾ ഫോട്ടോസ്

ഗൂഗിൾ ഫോട്ടോസ്

ഏറ്റവും കൂടുതൽ യൂസ് ചെയ്യപ്പെടുന്ന ഫോട്ടോ ബാക്കപ്പിങ് സേവനം ആണ് ഗൂഗിൾ ഫോട്ടോസ്. ഗൂഗിൾ ഫോട്ടോസിനും പുതിയ ഫീച്ചർ ഡ്രോപ്പിൽ അപ്ഡേറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. വളർത്ത് മൃഗങ്ങൾ, ഭക്ഷണം, സസ്യങ്ങൾ എന്നിങ്ങനെയുള്ള കൂടുതൽ സബ്ജക്റ്റുകൾക്കും കമ്പനി ഫോട്ടോ ബ്ലർ മോഡ് ലഭ്യമാക്കുകയാണ്. ഡിവൈസിൽ മുമ്പ് പോർട്രെയിറ്റ് മോഡ് ലഭ്യമല്ലെങ്കിൽ പോലും ഈ ഫീച്ചർ പ്രവർത്തിക്കും.

റഷ്യ ഉക്രൈൻ യുദ്ധം; നിയന്ത്രണങ്ങളുമായി ഇൻസ്റ്റാഗ്രാംറഷ്യ ഉക്രൈൻ യുദ്ധം; നിയന്ത്രണങ്ങളുമായി ഇൻസ്റ്റാഗ്രാം

ഡിജിറ്റൽ വെൽ ബീയിങ്

ഡിജിറ്റൽ വെൽ ബീയിങ്

ഫീച്ചർ ഡ്രോപ്പിനൊപ്പം ഗൂഗിൾ ഒരു പുതിയ സ്‌ക്രീൻ ടൈം വിജറ്റും പുറത്തിറക്കുന്നു. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവർ ആ ദിവസം ഏറ്റവും കൂടുതൽ ഉപയോഗിച്ച മൂന്ന് ആപ്പുകൾ ഏതൊക്കെയാണെന്ന് മനസിലാക്കാൻ കഴിയുന്നു. ഇതേ വിജറ്റ് ഉപയോക്താക്കൾക്ക് അവരുടെ ആപ്പുകൾ, ഫോക്കസ് മോഡ്, ബെഡ്‌ടൈം മോഡ് എന്നിവയ്‌ക്കായി പ്രതിദിന ടൈമറുകളും നൽകും.

നിയർബൈ ഷെയറിങ്

നിയർബൈ ഷെയറിങ്

ഗൂഗിൾ തങ്ങളുടെ നിയർബൈ ഷെയറിങ് ഫീച്ചറും പുതിയ ഫീച്ചർ ഡ്രോപ്പിനൊപ്പം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഒരു വ്യക്തിക്ക് പകരം ഒന്നിൽ കൂടുതൽ വ്യക്തികളുമായി ഷെയറിങ് നടത്തുന്നത് എളുപ്പമാക്കുകയാണ് പുതിയ അപ്ഡേറ്റിലൂടെ ഗൂഗിൾ. ആൻഡ്രോയിഡ് 6ലും ശേഷവുമുള്ള വേർഷനുകളിലും പുതിയ അപ്ഡേറ്റ് ലഭിക്കും. ഈ ഫീച്ചറുകൾ ആൻഡ്രോയിഡ് ഡിവൈസുകളിലേക്ക് എപ്പോൾ ലഭ്യമാകുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ അകറ്റി നിർത്താം; ടിൻഡറിൽ ഇനി പശ്ചാത്തല പരിശോധനയുംക്രിമിനൽ പശ്ചാത്തലമുള്ളവരെ അകറ്റി നിർത്താം; ടിൻഡറിൽ ഇനി പശ്ചാത്തല പരിശോധനയും

Best Mobiles in India

English summary
Google has announced a slew of features for Android smartphone users. The latest feature Drop includes updates to Google Messages, Photos, Google Assistant, Live Transcribe, Google TV and G board. Comes with updates to Android Nearby share feature and screen time widgets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X