പൈറസിക്കെതിരെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനും രംഗത്ത്

Posted By: Staff

പൈറസിക്കെതിരെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനും രംഗത്ത്

ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ പൈറസി സൈറ്റുകള്‍ക്കെതിരെ ശക്തമായ നീക്കത്തിന്. വ്യാജ ഉള്ളടക്കങ്ങള്‍ (അംഗീകാരമില്ലാത്ത) ഉള്ള സൈറ്റുകളുടെ സെര്‍ച്ച് റാങ്കിംഗ് കുറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത് അടുത്താഴ്ച മുതല്‍ നടപ്പിലാക്കും. ഗൂഗിള്‍ പൈറേറ്റഡ് സൈറ്റുകള്‍ക്ക് നേരെ കണ്ണടക്കുന്നു എന്ന പരാതിയ്ക്കാണ് ഇതോടെ വിരാമമാകുക.

മ്യൂസിക്, ടിവി ഷോകള്‍, സിനിമ എന്നിവ അതിന്റെ യഥാര്‍ത്ഥ ഉറവിടങ്ങളായ സൈറ്റുകള്‍ വഴി ലഭ്യമാക്കുകയും അതേ പോലെ ഉപയോക്താക്കള്‍ ഇവ തിരയുമ്പോള്‍ വിശ്വസനീയമായ ഇത്തരം സൈറ്റുകളെ സെര്‍ച്ചില്‍ ആദ്യം ഉള്‍പ്പെടുത്തുകയുമാണ് ഗൂഗിള്‍ ചെയ്യുക. ചുരുക്കത്തില്‍ ടോറന്റ് സൈറ്റുകളും മെഗാഅപ്‌ലോഡ് പോലുള്ള സൈറ്റുകള്‍ക്കും റാങ്കിംഗ് കുറയും.

ഹുലു, സ്‌പോട്ടിഫൈ ഉള്‍പ്പടെയുള്ള മീഡിയ കമ്പനികളുമായി മികച്ചൊരു ബന്ധം സ്ഥാപിക്കാനും ഈ നീക്കത്തിലൂടെ ഗൂഗിളിന് സാധിക്കുമെന്ന് നിരീക്ഷകരും അഭിപ്രായപ്പെടുന്നു. ഗൂഗിളിന്റെ ആപ്ലിക്കേഷന്‍ സ്റ്റോറായ ഗൂഗിള്‍ പ്ലേയില്‍ ഇത്തരം മ്യൂസിക്, സിനിമ, ടിവി ഷോകള്‍ ഈ കൂട്ടുകെട്ടിലൂടെ വന്നേക്കുമെന്ന വിദൂരസാധ്യത കൂടി ഇതിലുണ്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot