ഗംഗ്നം സ്‌റ്റൈല്‍ യൂട്യൂബില്‍ നിന്ന് നേടിയത് 8 മില്ല്യണ്‍ ഡോളര്‍

By Super
|
ഗംഗ്നം സ്‌റ്റൈല്‍ യൂട്യൂബില്‍ നിന്ന് നേടിയത് 8 മില്ല്യണ്‍ ഡോളര്‍

തെക്കന്‍ കൊറിയയുടെ പോപ് സെന്‍സേഷനായി മാറിയ സൈയ്യുടെ ഗംഗ്നം സ്റ്റൈല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ കിട്ടിയ വീഡിയോ എന്ന നിലയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഗൂഗിള്‍ പുറത്തുവിട്ട ഏറ്റവും പുതിയ വിവരമനുസരിച്ച് യൂട്യൂബില്‍ നിന്ന് മാത്രമായി 8 മില്ല്യണ്‍ ഡോളറാണ് ഗംഗ്നം സ്‌റ്റൈല്‍ നേടിയിരിയ്ക്കുന്നത്. ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസറായ നികേഷ് അറോറയാണ് ഈ വിവരം പുറത്തുവിട്ടത്.

1.23 ബില്ല്യണിന് മുകളിലാണ് ഇതുവരെ ഈ വീഡിയോയ്ക്ക് കിട്ടിയ കാഴ്ചക്കാരുടെ എണ്ണം. അതായത് ഓരോ തവണയും ആരെങ്കിലും ഈ വീഡിയോ കാണുമ്പോള്‍ 0.65 സെന്റുകള്‍ വീതം വരുമാനമുണ്ടാകുന്നുണ്ട്. . കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബറിന്റെ ബേബി എന്ന വീഡിയോയുടെ റെക്കോര്‍ഡാണ് ഗംഗ്നം സ്റ്റൈല്‍ തകര്‍ത്തത്.

 

തന്റെ സ്വന്തം കുതിരയോട്ട നൃത്തവുമായി 2012, ജൂലൈയില്‍ പുറത്തിറക്കിയ വീഡിയോ, സൈ എന്ന 34 കാരന്റെ പ്രശസ്തി വാനോളമുയര്‍ത്തുകയായിരുന്നു. എല്ലാ ദിവസവും 7 മുതല്‍ 10 മില്ല്യണ്‍ വരെ കാഴ്ചക്കാരെ ഈ വീഡിയോയ്ക്ക് ലഭിയ്ക്കുന്നുണ്ടെന്നാണ് യൂട്യൂബ് ട്രെന്‍ഡ്‌സ് മാനേജര്‍ കെവിന്‍ അലോക പറഞ്ഞത്. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്ന ഈ വീഡിയോ ഇതുവരെ ഉണ്ടായിട്ടുള്ളവയില്‍ നിന്നും വ്യത്യസ്തമായി ആഗോളതലത്തില്‍ ശ്രദ്ധിയ്ക്കപ്പെടുകയായിരുന്നു എന്നാണ് യൂട്യൂബിന്റെ വിലയിരുത്തല്‍.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X