ഫ്രീ സബ്സ്ക്രിപ്ഷൻ വഴി എത്ര ചിത്രങ്ങൾ സൃഷ്ടിക്കാം; ജെമിനി സബ്സ്ക്രിപ്ഷൻ പ്ലാൻ പരിധികൾ വെളിപ്പെടുത്തി ഗൂഗിൾ
തങ്ങളുടെ എഐ പ്ലാറ്റ്‌ഫോമായ ജെമിനിയുടെ (Google Gemini AI) സബ്സ്ക്രിപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് ഗൂഗിൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. ജെമിനിക്ക് പ്രധാനമായും മൂന്ന് സബ്സ്ക്രിപ്ഷനുകളാണ് ഉള്ളത്. അവ ഫ്രീ, പ്രോ, അൾട്ര എന്നിവയാണ്. ഈ സബ്സ്ക്രിപ്ഷനുകളുടെ പരിധികൾ സംബന്ധിച്ച് ഇതുവരെ കൃത്യമായ ധാരണകൾ ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഇക്കാര്യത്തിൽ ഗൂഗിൾ ഒരു വ്യക്തത വരുത്തിയിരിക്കുന്നു. പ്രോംപ്റ്റുകൾക്കുള്ള പരിധികൾ, ഇമേജ് ജനറേഷൻ, മറ്റ് ടൂളുകൾ എന്നിവയുടെ ഉപയോഗം എങ്ങനെയായിരിക്കണം എന്ന് "ഗൂഗിൾ AI സബ്‌സ്‌ക്രൈബർമാർക്കുള്ള ജെമിനി ആപ്‌സ് ലിമിറ്റ്‌സ് & അപ്‌ഗ്രേഡുകൾ" എന്ന തലക്കെട്ടിൽ ഹെൽപ് സെന്റർ പേജിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഫ്രീ പ്ലാനിൽ ഒരു ദിവസം അഞ്ച് പ്രോംപ്റ്റുകൾ മാത്രം
ദി വെർജിന്റെ റിപ്പോർട്ട് പറയുന്നത് ജെമിനി 2.5 പ്രോ മോഡൽ സൗജന്യ സബ്സ്ക്രിപ്ഷൻ ഉപയോഗിക്കുന്നവർക്ക് ഒരു ദിവസം അഞ്ച് പ്രോംപ്റ്റുകൾ മാത്രമേ ഉപയോഗിക്കാനാകൂ. 100 ഇമേജ് ജനറേഷനുകൾ അല്ലെങ്കിൽ എഡിറ്റുകൾ വരെ ലഭിക്കും, കൂടാതെ പ്രതിമാസം അഞ്ച് ഡീപ് റിസർച്ച് റിപ്പോർട്ടുകളിലേക്കുള്ള ആക്‌സസും ലഭിക്കും. കൂടാതെ പ്ലാൻ പരിഗണിക്കാതെ തന്നെ ഓരോ അക്കൗണ്ടിനും ദിവസം 20 ഓഡിയോ ഓവർവ്യൂസ് (അവലോകനങ്ങൾ) അനുവദനീയമാണ്.

ഗൂഗിൾ എഐ പ്രോ പ്ലാനിലെ ആനുകൂല്യങ്ങൾ
ഗൂഗിൾ ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയ്‌ക്കായി ആകെ 30 ടിബി സ്റ്റോറേജ്, Veo 33 ഉപയോഗിച്ച് എഐ ഫിലിം മേക്കിംഗ് ടൂളിലെ ഏറ്റവും ഉയർന്ന ആക്‌സസ്, ഇമേജ്-ടു-വീഡിയോ ക്രിയേഷന്റെ ഏറ്റവും ഉയർന്ന Veo 2 ആക്‌സസ്, ഫ്ലോയിലും വിസ്കിലും ഉടനീളം 25,000 പ്രതിമാസ ക്രെഡിറ്റുകൾ.
ജെമിനി 2.5 പ്രോ, AI മോഡിൽ ഡീപ് സെർച്ച്, പ്രാദേശിക ബിസിനസ് വിലനിർണ്ണയത്തിനായി AI- പവർഡ് കോളിംഗ് (യുഎസിൽ മാത്രം), ഗൂഗിൾ സെർച്ച്: ഏജന്റ് കഴിവുകളിലേക്കുള്ള ഏറ്റവും ഉയർന്ന ആക്‌സസ്, ജൂൾസ്: സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കുള്ള അസിൻക്രണസ് കോഡിംഗ് ഏജന്റിനുള്ള പരമാവധി പരിധികൾ. NotebookLM: ഉയർന്ന പരിധികളും മികച്ച മോഡൽ കഴിവുകളും (ഉടൻ വരുന്നു).
Gmail, ഡോക്‌സ് തുടങ്ങി വിവിധ ഗൂഗിൾ ആപ്പുകളിൽ ജെമിനി നേരിട്ട് ഉപയോഗിക്കുന്നതിനുള്ള പരമാവധി പരിധി. Project Mariner (ഏർലി ആക്‌സസ്): ഒരു ഏജന്റ് ഗവേഷണ പ്രോട്ടോടൈപ്പ് ഉപയോഗിച്ച് ടാസ്‌ക്കുകൾ സ്ട്രീംലൈൻ ചെയ്യാം (യുഎസിൽ മാത്രം), യൂട്യൂബ് പ്രീമിയം വ്യക്തിഗത പ്ലാൻ: പരസ്യരഹിതം, ഓഫ്‌ലൈൻ, ബാക്ഗ്രൗണ്ട് പ്ലേബാക്ക്.
ഗൂഗിൾ എഐ അൾട്ര പ്ലാൻ ആനുകൂല്യങ്ങൾ
ഗൂഗിൾ ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയ്‌ക്കായി ആകെ 2 ടിബി സ്റ്റോറേജ്, വിയോ 3 ഉപയോഗിച്ച് സിനിമാറ്റിക് രംഗങ്ങളും സ്റ്റോറികളും സൃഷ്ടിക്കുന്നതിനുള്ള എഐ ഫിലിം മേക്കിംഗ് ടൂളിലേക്കുള്ള ടോപ് ആക്‌സസ്, വിയോ 2 ഉപയോഗിച്ച് ഇമേജ്-ടു-വീഡിയോ ക്രിയേറ്റ് ചെയ്യാനുള്ള ടോപ് ആക്‌സസ്, ഫ്ലോ, വിസ്‌ക് എന്നിവയിലുടനീളം 1,000 പ്രതിമാസ എഐ ക്രെഡിറ്റുകൾ.
നോട്ട്ബുക്ക് എൽഎം: 5× കൂടുതൽ ഓഡിയോ ഓവർവ്യൂസ്, നോട്ട്ബുക്ക്സ് എന്നിവയിൽ ഉള്ള റിസർച്ച് ആൻഡ് റൈറ്റിംഗ് അസിസ്റ്റന്റ്, ജെമിനി 2.5 പ്രോ മോഡലും AI മോഡിൽ ഡീപ് സെർച്ചും ആക്‌സസ് ചെയ്യാം, കൂടാതെ പ്രാദേശിക ബിസിനസ്സ് പ്രൈസിങ്ങിനായി എഐ-പിന്തുണയും (യുഎസിൽ മാത്രം), ജൂൾസ്: സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കുള്ള അസിൻക്രണസ് കോഡിംഗ് ഏജന്റിനുള്ള ഹയർ ലിമിറ്റ്സ്.
Gmail, ഡോക്‌സ് തുടങ്ങി വിവിധ ഗൂഗിൾ ആപ്പുകളിൽ ജെമിനി നേരിട്ട് ഉപയോഗിക്കാം. ക്രോമിലെ ജെമിനി: വെബ് ബ്രൗസിംഗിനുള്ള പേഴ്‌സണൽ അസിസ്റ്റന്റ് (യുഎസിൽ മാത്രം). ഉപയോക്താക്കൾ ദൈനംദിന അല്ലെങ്കിൽ പ്രതിമാസ പരിധികൾ അടുക്കുമ്പോൾ അവരെ പരിധി അറിയിക്കാൻ ഗൂഗിൾ ബിൽറ്റ്-ഇൻ റിമൈൻഡറുകൾ ഉണ്ട്.
ഗൂഗിൾ ജെമിനി എഐ പ്രോ സബ്സ്ക്രിപ്ഷന് പ്രതിമാസം 19.99 ഡോളറാണ് വില. ഏറ്റവും വില കൂടിയത് അൾട്ര സബ്സ്ക്രിപ്ഷനാണ്. ഗൂഗിൾ എഐ അൾട്രാ ടയർ പ്രതിമാസം 249.99 ഡോളർ വിലയിൽ ആണ് ലഭ്യമാകുക. ഗൂഗിൾ തങ്ങളുടെ AI യുടെ അടുത്ത പ്രധാന വേർഷൻ അവതരിപ്പിക്കാൻ തയാറെടുക്കുന്നു എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. Testingcatalog-ൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, "ജെമിനി ബീറ്റ 3.0 Pro" യെക്കുറിച്ചുള്ള പരാമർശങ്ങൾ ജെമിനി CLI ടൂൾ കോഡ്ബേസിൽ കണ്ടെത്തിയിട്ടുണ്ട്.


Click it and Unblock the Notifications








