ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ബാറ്ററിക്കായി ഗൂഗിളും...!

Written By:

സാങ്കേതിക ലോകം അതിവേഗം മുന്നോട്ട് പോകുന്നതിനനുസരിച്ച്, പുതിയ ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളും വരുന്നതിനനുസരിച്ച് ഡിവൈസുകള്‍ക്ക് ബാറ്ററി ക്ഷമത കൈവരിക്കാന്‍ സാധിക്കുന്നില്ല.

ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ബാറ്ററിക്കായി ഗൂഗിളും...!

സ്മാര്‍ട്ട്‌ഫോണും, ലാപ്‌ടോപും ടാബും ഏതൊക്കെ കമ്പനിയുടെ ഉപയോഗിച്ചാലും ബാറ്ററി മതിയാവുന്നില്ലെന്ന പരാതിയാണ് സര്‍വ സാധാരണമാണ്. ദിവസങ്ങള്‍ ചാര്‍ജ് നില്‍ക്കുന്ന ബാറ്ററി, ഒരു സെക്കന്റ് കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി എന്നിവയുടെ പണിപ്പുരയില്‍ പല കമ്പനികളും വ്യാപൃതരാണ്.

ലോകത്തെ ആദ്യത്തെ സെല്‍ഫി മ്യൂസിയം തുറന്നു...!

ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ബാറ്ററിക്കായി ഗൂഗിളും...!

പല യൂണിവേഴ്‌സിറ്റികളുടെയും ടെക് കമ്പനികളുടെയും നേതൃത്വത്തില്‍ ആണ് ഇതിനുളള ശ്രമങ്ങള്‍ നടക്കുന്നത്. ഈ പട്ടികയിലേക്ക് ദിവസങ്ങള്‍ ചാര്‍ജ് നില്‍ക്കുന്ന ഒരു ബാറ്ററിക്കായി പരിശ്രമിക്കാന്‍ ഒരു ടെക്ക് ഭീമന്‍ കൂടി മുന്നിട്ടിറങ്ങുന്നു.

നിങ്ങള്‍ ഇപ്പോള്‍ തന്നെ മാറ്റേണ്ട 5 വാട്ട്‌സ്ആപ് സെറ്റിങ്‌സ്...!

ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ബാറ്ററിക്കായി ഗൂഗിളും...!

ഗൂഗിളിന്റെ എക്‌സ് റിസേര്‍ച്ച് ലാബ് ഇതിനായി പരിശ്രമിക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ ആപ്പിള്‍ ജീവനക്കാരനായ രമേഷ് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘം ഗൂഗിള്‍ ഡിവൈസിനു വേണ്ടിയുള്ള ബാറ്ററികളുടെ പരീക്ഷണങ്ങളിലാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ഇപ്പോള്‍ ദിവസങ്ങള്‍ ചാര്‍ജ് നില്‍ക്കുന്ന ബാറ്ററികളുടെ നിര്‍മാണത്തിലേക്ക് ഈ പരീക്ഷണം വിപുലീകരിച്ചിരിക്കുകയാണ്.

Read more about:
English summary
Google Gets Into Battery Arms Race.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot