ഗൂഗിള്‍ ഗ്ലാസ് യു.എസില്‍ വില്‍പന തുടങ്ങി; വില 1500 ഡോളര്‍!!!
ഒടുവില്‍ ഗൂഗിള്‍ ഗ്ലാസ് ഔദ്യോഗികമായി പുറത്തിറങ്ങി. യു.എസിലാണ് നിലവില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. 1500 ഡോളര്‍ (ഏകദേശം 89175 രൂപ) ആണ് വില. ഈ വര്‍ഷം ആദ്യം ഒറ്റ ദിവസത്തേക്കു മാത്രമായി ഗൂഗിള്‍ ഗ്ലാസ് യു.എസില്‍ വില്‍പന നടത്തിയിരുന്നു. നേരത്തെ ബുക് ചെയ്യുന്നവര്‍ക്കു മാത്രമായിരുന്നു അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്‌റ്റോക് തീരുന്നതുവരെ ഏത് ഉപഭോക്താവിനും ഗ്ലാസ് വാങ്ങാന്‍ സാധിക്കും.

ഗൂഗിള്‍ ഗ്ലാസിന്റെ അടിസ്ഥാന വേര്‍ഷനാണ് ഇപ്പോള്‍ വില്‍ക്കുന്നത്. കൂടുതല്‍ വികസിപ്പിച്ച കണ്‍സ്യൂമര്‍ വേര്‍ഷന്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു.
ചെറിയ സ്‌ക്രീനോടു കൂടിയ ഗ്ലാസ് ഫ്രേമാണ് യദാര്‍ഥത്തില്‍ ഗൂഗിള്‍ ഗ്ലാസ്. വീഡിയോ റെക്കോഡ് ചെയ്യുക, ഫോട്ടോ എടുക്കുക, ഇ മെയില്‍ പരിശോധിക്കുക, ബ്രൗസിംഗ് എന്നിവയെല്ലാം ഇതിലൂടെ സാധിക്കും. സ്മാര്‍ട്‌ഫോണുമായി വയര്‍ലെസ് ആയി കണക്റ്റ് ചെയ്യാനും സാധിക്കും. കുടാതെ ഗൂഗിള്‍ നൗവിന്റെ സഹായത്തോടെ ശബ്ദം കൊണ്ടും ഗ്ലാസ് നിയന്ത്രിക്കാം.
<center><iframe width="100%" height="360" src="//www.youtube.com/embed/4EvNxWhskf8?feature=player_embedded" frameborder="0" allowfullscreen></iframe></center>
ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്, സ്പീക്കര്‍, ക്യാമറ, മൈക്രോഫോണ്‍ എന്നിവയെല്ലാം ഇന്‍ബില്‍റ്റായി ഗൂഗിള്‍ ഗ്ലാസില്‍ ഉണ്ട്. നേരത്തെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്ലാസ് നല്‍കിയിരുന്നു.


Click it and Unblock the Notifications








