ഫോട്ടോഗ്രഫിക്ക് പുതിയമാനം നല്‍കി ഗൂഗിള്‍ ഗ്ലാസ്

Posted By:

കണ്ണടപോലെ തലയില്‍ വയ്ക്കാവുന്ന കമ്പ്യൂട്ടറാണ് ഗൂഗിള്‍ ഗ്ലാസ്. വിപണിയില്‍ ഇറങ്ങിയിട്ടില്ലെങ്കിലും നിരവധി പരീക്ഷണങ്ങള്‍ ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് നടത്തിയിട്ടുണ്ട്. ധാരാളം ചര്‍ച്ചകളും നടക്കുന്നുണ്ട്. ഒരു പരിധി വരെ കമ്പ്യൂട്ടറിന്റെ ഉപയോഗങ്ങള്‍ സാധ്യമാക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമാവുമ്പോള്‍ എന്താണ് ഗൂഗിള്‍ ഗ്ലാസിന്റെ പ്രസക്തി എന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.

ഇത് ന്യായമാണുതാനും. കാരണം പലര്‍ക്കും ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നത് അരോചകമായി തോന്നാം. എന്നാല്‍ ഗുഗിള്‍ ഗ്ലാസിന് ഏറെ പ്രസക്തിയുണ്ട് ഇന്നത്തെ കാലത്ത്. കമ്പ്യൂട്ടര്‍ എന്നതിലുപരി ഫോട്ടോഗ്രഫിയിലാണ് ത് എന്നുമാത്രം. ട്രെ റാറ്റ്ക്ലിഫ് എന്ന ട്രാവല്‍ ഫോട്ടോഗ്രഫര്‍ തന്റെ അനുഭവത്തിലൂടെ ഇത് തെളിയിക്കുന്നു.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പരമ്പരാഗത ഫോട്ടോഗ്രഫി സങ്കല്‍പങ്ങളെ മാറ്റി മറിക്കാന്‍ ഗൂഗിള്‍ ഗ്ലാസിനു കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. കൈള്‍ ഉപയോഗിക്കാതെ തന്നെ നടക്കുമ്പോഴും ഇരിക്കുമ്പോഴും എല്ലാം ചിത്രങ്ങള്‍ എടുക്കാമെന്നതാണ് ഗ്ലാസിന്റെ പ്രത്യേകത. ലോകത്തെ വിവിധ സ്ഥലങ്ങളുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ള റാറ്റ്ക്ലിഫ് ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ചെടുത്ത ഏതാനും ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ വാദത്തിന് അടിവരയിടുന്നു. ആ ചിത്രങ്ങള്‍ ചുവടെ.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഫോട്ടോഗ്രഫിക്ക് പുതിയമാനം നല്‍കി ഗൂഗിള്‍ ഗ്ലാസ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot