കുട്ടികളെ പിരിഞ്ഞിരിക്കുന്നവര്‍ക്ക് ഇനി ഗൂഗിള്‍ ഗ്ലാസ് തുണ...!

Written By:

കുട്ടികളെ ഡേകെയറിലും ബന്ധുക്കളെയും ഏല്‍പ്പിച്ച് ജോലിക്ക് പോകുന്നവര്‍ക്ക് ഇനി കുട്ടിയുടെ അവസ്ഥ അറിയാതെ വിഷമിക്കേണ്ടി വരില്ല സഹായത്തിന് ഇനി ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കാം. ബോസ്റ്റണിലെ ഒരു വനിതാ ആശുപത്രിയാണ് തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലിരിക്കുന്ന കുട്ടിയുടെ സ്ഥിതി അമ്മയ്ക്ക് അറിയാനും മനസ്സിലാക്കാനുമായി ഗൂഗിള്‍ ഗ്‌ളാസിന്റെ സഹായം തേടിയത്.

കുട്ടികളെ പിരിഞ്ഞിരിക്കുന്നവര്‍ക്ക് ഇനി ഗൂഗിള്‍ ഗ്ലാസ് തുണ...!

കുട്ടിയെ 101 ദിവസം തീവ്രപരിചരണവിഭാഗത്തില്‍ മാറ്റിക്കിടത്തേണ്ടി വന്ന ആശുപത്രിയിലെ തന്നെ നഴ്‌സ് ആയ സ്‌റ്റെഫാനി ഷൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രി അധികൃതര്‍ ഈ പരീക്ഷണം നടത്തിയത്.

കുട്ടികളെ താല്‍ക്കാലികമായി പിരിയുന്നതിന്റെ വിഷമം മാറാനും കണ്‍വെട്ടത്ത് തന്നെയുണ്ടെന്ന് ആശ്വസിക്കാനും ഇനി ഇതുപോലെ സാങ്കേതിക വിദ്യയുടെ സഹായം ഉപകരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Read more about:
English summary
Google Glass will also help mothers monitor newborns.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot