ഗൂഗിള്‍ ഗൂഗിള്‍ : ഇളയ ദളപതിയുടെ പുതിയ ടെക്‌നോ ട്രെന്‍ഡി ഗാനം

Posted By: Staff

ഗൂഗിള്‍ ഗൂഗിള്‍ : ഇളയ ദളപതിയുടെ പുതിയ ടെക്‌നോ ട്രെന്‍ഡി ഗാനം

എ ആര്‍ മുരുകദാസിന്റെ ഏറ്റവും പുതിയ ചിത്രമായ തുപ്പാക്കിയില്‍ നായക പദവിയ്ക്കപ്പുറം ഗായകന്റെ വേഷവും അണിയുകയാണ് തെന്നിന്ത്യയുടെ   ഇളയ ദളപതി വിജയ്. ഗൂഗിള്‍ ഗൂഗിള്‍ എന്ന് തുടങ്ങുന്ന ടെക്‌നോ ട്രെന്‍ഡി ഗാനമാണ് നടിയും ഗായികയുമായ ആന്‍ഡ്രിയ ജെര്‍മിയയ്‌ക്കൊപ്പം വിജയും പാടിത്തകര്‍ത്തിരിയ്ക്കുന്നത്. ഗൂഗിളും ഫെയ്‌സ് ബുക്കും യാഹുവുമൊക്കെയാണ് വരികളില്‍ നിറയുന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മദന്‍ കര്‍ക്കിയുടെ സാങ്കേതിക വരികള്‍ക്ക് ഈണം പകര്‍ന്നിരിയ്ക്കുന്നത് തമിഴകത്തെ മുന്‍നിര സംഗീത സംവിധായകന്‍ ഹാരിസ് ജയരാജ് ആണ്.

അന്ന്യനിലെ 'കണ്ണും കണ്ണും നോക്കിയാ' പോലെയുള്ള ഒരു ഗാനമാണിത്. നിറയെ സാങ്കേതിക പദങ്ങള്‍ നിരത്തി പ്രത്യേകിച്ച് അര്‍ത്ഥങ്ങളൊന്നും ഇല്ലാത്ത വരികളാണ് ഇത്തരം പാട്ടുകളുടെ പ്രത്യേകത. ഏതായാലും റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ ചരിത്രം എഴുതുകയാണ് ഈ വിജയ് ഗാനം.ധനുഷിന്റെ 'കൊലവറി'യേയും കടത്തിവെട്ടും ഇതെന്നാണ് വിജയ് ആരാധകരുടെ പ്രതീക്ഷ.

ഏതായാലും ഗൂഗിള്‍ സെര്‍ച്ചില്‍ നിറയുകയാണ് ഈ ഗാനം.ഗൂഗിളിന് ഇതിനോടൊരു പ്രത്യേക മമതയുണ്ടാകണമല്ലോ....അല്ലേ...

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot