ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

Posted By:

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്നലെ അര്‍ദ്ധരാത്രി തുടക്കമായി. ഗൂഗിള്‍ സംഘടിപ്പിക്കുന്ന 'ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍' എന്നു പേരിട്ടിരിക്കുന്ന പരിപാടി 13 വരെ നീണ്ടു നില്‍ക്കും.

ഇന്ത്യയിലെ ഇരുനൂറിലധികം ഇ-കൊമേഴ്‌സ് സൈറ്റുകളാണ് ഫെസ്റ്റിവലില്‍ പങ്കാളികളാകുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി ഈ സൈറ്റുകളിലൂടെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ കിഴിവ് ലഭിക്കുന്നു എന്നതാണ് പ്രധാന സവിശേഷത.

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

വിമാനടിക്കറ്റുകളും ഹോട്ടല്‍ മുറികളും ഹോം അപ്ലയന്‍സസും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടാബ്ലറ്റ് തുടങ്ങിയവയും ഇത്തരത്തില്‍ വാങ്ങാവുന്നതാണ്. വിമാനടിക്കറ്റുകളില്‍ ആഭ്യന്തര സര്‍വീസിന് 20 ശതമാനം കുറവാണുള്ളത്.

ഫര്‍ണിച്ചറുകള്‍ക്ക് 40 ശതമാനംവരെയും ടെലിവിഷനുകള്‍ക്ക് 50 ശതമാനം വരെയും മൊബൈല്‍ ഫോണുകള്‍ക്ക് 40 ശതമാനം വരെയും വിലക്കുറവാണ് വിവിധ സൈറ്റുകള്‍ നല്‍കുന്നത്. കമ്പ്യൂട്ടറുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും 45 ശതമാനം വരെ വിലക്കുറവുണ്ട്.

ഏകദേശം 200 ലക്ഷം ഉപഭോക്താക്കള്‍ ഫെസ്റ്റിവല്‍ സമയത്ത് ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ ഉത്പന്നങ്ങള്‍ വാങ്ങുമെന്നാണ് കരുതുന്നതെന്ന് ഗൂഗിള്‍ ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയരക്ടറുമായ രാജന്‍ ആനന്ദന്‍ പറഞ്ഞു.

ഇതു രണ്ടാം തവണയാണ് ഗൂഗിള്‍ ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയമാണ് ഇത്തവണ വീണ്ടും ഫെസ്റ്റിവല്‍ നടത്താന്‍ പ്രേരിപ്പിച്ചത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot