ഹാങ്ഔട്ടില്‍ അന്താരാഷ്ട്ര കോള്‍ സൗജന്യം

Written By:

ഗൂഗിള്‍ ഹാങ്ഔട്ട് അന്താരാഷ്ട്ര ഫ്രീകോള്‍ നല്‍കും. ഇനി ലോകത്തിലെ ഏത് ഫോണിലേക്കും ഹാങ്ഔട്ടില്‍ നിന്ന് ഫ്രീയായി വിളിക്കാവുന്നതാണ്. പക്ഷെ ഒരു മിനുട്ട് മാത്രമായാണ് കോള്‍ ദൈര്‍ഘ്യം നിജപ്പെടുത്തിയിരിക്കുന്നത്.

ഹാങ്ഔട്ടില്‍ അന്താരാഷ്ട്ര കോള്‍ സൗജന്യം

ഒരു മിനിട്ട് കൂടുതലായാല്‍ സൗജന്യ സേവനം ലഭ്യമാകുകയില്ല. പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനാണ് ഗൂഗിള്‍ പുതിയ ഓഫര്‍ നല്‍കുന്നത്. ഒരു ദിവസം ഒരു നമ്പറില്‍ നിന്നും ധാരാളം കോള്‍ ചെയ്യാനും അനുവദനീയമല്ല. നിശ്ചിത പരിധിയില്‍ കൂടുതല്‍ കോള്‍ ചെയ്താല്‍ എക്‌സ്ട്രാ ചാര്‍ജ് ഈടാക്കപ്പെടും.

ഗൂഗിള്‍ ഹാങ്ഔട്ട് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് ഫ്രീ കോള്‍ ഇപ്പോള്‍ നല്‍കുന്നുത്. ഈ സേവനം ഇന്ത്യ അടക്കമുള്ള 25 രാജ്യങ്ങളില്‍ കൂടി ലഭ്യമാക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. ഹാങ്ഔട്ട് മൊബൈല്‍ ആപ്ലികേഷന്‍ വഴിയായാണ് ഒരു മിനുട്ട് ഫ്രീ സേവനം ലഭിക്കുന്നത്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot