അ‌തേയ്, ഇനി പാസ്‌വേഡ് വേണ്ട കേട്ടോ; കൂടുതൽ സുരക്ഷിതമായി ലോഗിൻ ചെയ്യാൻ പാസ്കീ പുറത്തിറക്കി ഗൂഗിൾ

|

ഏതെങ്കിലും ഗൂഗിൾ അ‌ക്കൗണ്ടിൽ ഒന്നു ലോഗിൻ ചെയ്യണമെങ്കിൽ അ‌ക്കവും അ‌ക്ഷരവും ചിഹ്നങ്ങളും എട്ടടി നീളവുമൊക്കെയടങ്ങുന്ന പാസ്‌വേഡ് ഓർത്തിരുന്ന് നക്ഷത്രമെണ്ണേണ്ടി വന്നിരുന്ന കാലത്തോട് ഇനി വിടപറയാം. ​സൈബർ തട്ടിപ്പുകളും ഹാക്കിങ്ങുമൊക്കെ വർധിച്ച ഈ കാലഘട്ടത്തിൽ ലോഗിൻ കൂടുതൽ സുരക്ഷിതമാക്കാനും ഉപയോക്താക്കളുടെ ലോഗിൻ ബുദ്ധിമുട്ട് കുറയ്ക്കാനുമായി പാസ്കീ (Passkey) ഫീച്ചർ പുറത്തിറക്കി ഗൂഗിൾ.

 

പാസ്കീയുടെ പ്രത്യേകത

ഒറ്റ ക്ലിക്കിൽ ഇനി നിങ്ങളുടെ സിസ്റ്റത്തിൽ ഉള്ള ആപ്ലിക്കേഷനുകളിലേക്കും ബ്രൗസറുകളിലേക്കുമൊക്കെ കയറിപ്പോകാം എന്നതാണ് പാസ്കീയുടെ പ്രത്യേകത. പാസ്‌കീ ഉള്ള ബ്രൗസറില്‍ ഉപഭോക്താവിന്റെ വിവിധ പാസ്‌വേഡുകള്‍ സേവ് ചെയ്യപ്പെട്ടിരിക്കും. മുൻപ് ഓരോ ഐഡി ഉപയോഗിക്കാനും പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടി വന്നിരുന്ന ബുദ്ധിമുട്ട് ഇനി പാസ്കീ ഉപയോഗിച്ച് ഒരു തവണ ലോഗിൻ ചെയ്യുന്നതിലൂടെ ഒഴിവായിക്കിട്ടും.

ശരിക്കുവായിച്ചോണം, ഒറ്റത്തവണയേ കാണിക്കൂ; വാട്സ്ആപ്പ് ടെക്സ്റ്റ് മെസേജുകൾക്കും വ്യൂ വൺസ് ഫീച്ചർ എത്തുന്നുശരിക്കുവായിച്ചോണം, ഒറ്റത്തവണയേ കാണിക്കൂ; വാട്സ്ആപ്പ് ടെക്സ്റ്റ് മെസേജുകൾക്കും വ്യൂ വൺസ് ഫീച്ചർ എത്തുന്നു

ആന്‍ഡ്രോയിഡ്, വിന്‍ഡോസ് 11, മാക്ക് ഓഎസ്

ആന്‍ഡ്രോയിഡ്, വിന്‍ഡോസ് 11, മാക്ക് ഓഎസ്, എന്നിവയില്‍ ലഭ്യമാകുന്ന വിധത്തിലാണ് പാസ്‌കീ ഫീച്ചര്‍ ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്. പിൻ അല്ലെങ്കിൽ ബയോമെട്രിക് ഓതന്റിക്കേഷൻ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്താണ് പാസ്കീ ഫീച്ചർ പ്രവർത്തിക്കുന്നത്. ചോരാൻ സാധ്യതയില്ലാത്തതിനാൽ ഏറ്റവും സുരക്ഷിതമായ ലോഗിൻ മാർഗമായാണ് പാസ്കീ വിലയിരുത്തപ്പെടുന്നത്. വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യവും (W3C) FIDO അലയന്‍സും ചേര്‍ന്നാണ് പാസ്‌കീ വികസിപ്പിച്ചെടുത്തത്.

 മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ
 

സാധ്യത തിരിച്ചറിഞ്ഞ് മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ തുടങ്ങി ടെക്നോളജി രംഗത്തെ വമ്പന്മാരെല്ലാം പാസ്കീ രൂപപ്പെടുത്താൻ കിണഞ്ഞ് പരിശ്രമിച്ച് വരികയായിരുന്നു. ഇതിൽ ഗൂഗിൾ ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഫീച്ചര്‍ ക്രോം എം108 (Chrome M108) ലാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.

Elon Musk | കാപ്പിക്കപ്പും കഞ്ഞിപ്പാത്രവും ലേലത്തിന്; Twitter ലോഗോ വരെ തൂക്കി വിൽക്കാനൊരുങ്ങി ഇലോൺ മസ്ക്Elon Musk | കാപ്പിക്കപ്പും കഞ്ഞിപ്പാത്രവും ലേലത്തിന്; Twitter ലോഗോ വരെ തൂക്കി വിൽക്കാനൊരുങ്ങി ഇലോൺ മസ്ക്

ക്രിപ്റ്റോഗ്രാഫിക് പ്രൈവറ്റ് കീ

ഒരു ക്രിപ്റ്റോഗ്രാഫിക് പ്രൈവറ്റ് കീയാണ് പാസ്‌കീ. രജിസ്റ്റര്‍ ചെയ്ത ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് അണ്‍ലോക്ക് ഉപയോഗിച്ച് ഐഡന്റിറ്റി വെരിഫൈ ചെയ്യുന്നതിലൂടെ ആന്‍ഡ്രോയിഡ് ഫോണില്‍ എളുപ്പത്തില്‍ ഒരു പാസ്‌കീ സൃഷ്ടിക്കാന്‍ കഴിയും. മിക്ക കേസുകളിലും ലാപ്‌ടോപ്പുകളോ മൊബൈൽ ഫോണുകളോ പോലുള്ള ഉപയോക്താവിന്റെ സ്വന്തം ഉപകരണങ്ങളിൽ മാത്രമാണ് ഈ സ്വകാര്യ കീ ഉപയോഗിക്കാനാകുക എന്ന് ഗൂഗിൾ പറയുന്നു.

ഡിവൈസിലെ ബയോമെട്രിക്ക്‌സ്

ഡിവൈസിലെ ബയോമെട്രിക്ക്‌സ് ഉള്‍പ്പടെ റീഡ് ചെയ്താകും ഉപഭോക്താവ് തന്നെയാണ് ലോഗിന്‍ ചെയ്യുന്നതെന്ന് ക്രോം ഉറപ്പാക്കുക. അതിനാല്‍ തന്നെ മറ്റാരെങ്കിലും പാസ്‌വേഡ് ദുരുപയോഗം ചെയ്യുമോ എന്ന ഭയം വേണ്ട. ഇനി ഫോണ്‍ നഷ്ടപ്പെട്ടാൽ പോലും പേടിക്കേണ്ടതില്ല. ഗൂഗിൾ അക്കൗണ്ട് തുറന്ന് 'മൈ അക്കൗണ്ട്' ഓപ്ഷൻ തുറന്ന് നഷ്ടപ്പെട്ട ഫോണിന്റെ ആക്സസ് എടുത്തുകളയുകയും ചെയ്യാം.

ചന്ദ്രനെ വലംവച്ച് തിരിച്ചെത്തി ശാന്തസമുദ്രത്തിൽ കുളിച്ചുകയറി ഓറിയോൺ; ആർട്ടിമിസ് 1 ദൗത്യം വിജയംചന്ദ്രനെ വലംവച്ച് തിരിച്ചെത്തി ശാന്തസമുദ്രത്തിൽ കുളിച്ചുകയറി ഓറിയോൺ; ആർട്ടിമിസ് 1 ദൗത്യം വിജയം

പാസ്കീകള്‍ ഉണ്ടെങ്കില്‍

പാസ്കീകള്‍ ഉണ്ടെങ്കില്‍ യൂസര്‍ നേയിമും പാസ്‌വേഡും കാണിയ്ക്കുന്ന പേജ് ഇനി വരില്ല. പകരം അതാത് പ്ലാറ്റ്‌ഫോമിലേക്ക് ഓട്ടോമാറ്റിക്കായി ലോഗിന്‍ ആകും. വിവിധ ഡിവൈസുകള്‍ തമ്മില്‍ പാസ് വേര്‍ഡ് സിങ്ക് (sync) ചെയ്യാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കുണ്ടെന്നും ഗൂഗിള്‍ പറയുന്നു. ഇനി എല്ലാവരും പാസ്കീയിലേക്ക് മാറണമെന്നോ, പാസ്കീ ഉപയോഗിച്ച് മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ എന്നോ ഉള്ള നിബന്ധനകളൊന്നുമില്ല.

പാസ്വേഡുകളിൽനിന്നുള്ള മോചനം

പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യുന്ന രീതിയും ഗൂഗിൾ തുടരുക തന്നെ ചെയ്യും, ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാം എന്നുമാത്രം. പാസ്വേഡ് ഉപയോഗിക്കുമ്പോൾ അ‌വ ചോരാനും ഹാക്ക് ചെയ്യപ്പെടാനുമൊക്കെയുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പല ആളുകളും വേഗം ഓർത്തിരിക്കാനും ​ടൈപ്പ് ചെയ്യാനുമൊക്കെയായി സൃഷ്ടിക്കുന്ന പാസ്വേഡുകൾ തീർത്തും ദുർബലമാണ്. ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നു. ഇത്തരം ദുർബല പാസ്വേഡുകളിൽനിന്നുള്ള മോചനം കൂടിയാണ് പാസ്കീ.

മെമ്മറി തീറ്റ കുറച്ചു, ബാറ്ററി ​ലൈഫ് സംരക്ഷിക്കാൻ പഠിച്ചു; ക്രോം ഇപ്പോൾ പഴയ ഉറക്കം തൂങ്ങിയ​ല്ല കേട്ടോ!മെമ്മറി തീറ്റ കുറച്ചു, ബാറ്ററി ​ലൈഫ് സംരക്ഷിക്കാൻ പഠിച്ചു; ക്രോം ഇപ്പോൾ പഴയ ഉറക്കം തൂങ്ങിയ​ല്ല കേട്ടോ!

Best Mobiles in India

English summary
Google has released the passkey feature to make login more secure and reduce the login difficulty for users. Paskey is unique in that you can now access applications and browsers on your system with a single click. The Passkey feature will be available on Android, Windows 11, and Mac OS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X