ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാക്കാന്‍ ഗൂഗിളിന്റെ 'പ്രൊജക്റ്റ് സീറൊ'

Posted By:

സുരക്ഷിതമായ ഇന്ററനെറ്റ് ഉപയോഗം സാധ്യമാക്കുന്നതിനായി ഗൂഗിളിന്റെ പുതിയ പദ്ധതി. പ്രൊജക്റ്റ് സീറോ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഇന്റര്‍നെറ്റില്‍ ഉണ്ടാകുന്ന വലിയ ബഗുകള്‍ (സുരക്ഷാ പാളിച്ചകള്‍) കണ്ടെത്താനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാക്കാന്‍ ഗൂഗിളിന്റെ 'പ്രൊജക്റ്റ് സീറൊ'

പ്രൊഫഷണല്‍ ഹാക്കര്‍മാരുടെ സഹായത്തോെടയാണ് ഇത് സാധ്യമാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി ഒരുകൂട്ടം ഹാക്കര്‍മാരെ ഗൂഗിള്‍ നിയമിച്ചുകഴിഞ്ഞു. ഇവര്‍ മുഴുവന്‍ സമയവും ഇനി ഗൂഗിളിനു വേണ്ടിയായിരിക്കും ജോലിചെയ്യുക.

ആളുകള്‍ക്ക് ഭയമില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൂഗിള്‍ സുരക്ഷാ ഗവേഷണ വിഭാഗത്തിലെ അംഗമായ ക്രിസ് ഇവാന്‍സ് പറഞ്ഞു.

പ്രൊജക്റ്റ് സീറോയിലെ ഹാക്കര്‍മാര്‍ ഒരു ബഗ് കണ്ടെത്തിക്കഴിഞ്ഞാല്‍ സോഫ്റ്റ്‌വെയര്‍ വെന്‍ഡര്‍മാരെ ഉടന്‍ അറിയിക്കും. കൂടാതെ പബഌക് ഡാറ്റാബേസില്‍ ഫയല്‍ ചെയ്യുകയും ചെയ്യും.

English summary
Google Hires 'Project Zero' Hackers to Debug the Internet, Google's 'Project Zero' to Debug the internet, Google hires Hackers for 'Project Zero', Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot