ഗൂഗിളിന് പിഴയടക്കേണ്ടത് 34300 കോടി രൂപ!!

By GizBot Bureau
|

യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 4.34 ബില്യണ്‍ യൂറോ (ഏകദേശം 34300 കോടി രൂപ) പിഴയിട്ടു. എതിരാളികളുടെ വളര്‍ച്ചയ്ക്ക് തടയിടുന്നതിന് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റെക്കോഡ് തുക പിഴ ചുമത്തിയത്. മുന്‍ റെക്കോഡ് 2.4 ബില്യണ്‍ യൂറോയായിരുന്നു.

ഗൂഗിള്‍ വ്യക്തമാക്കി.

ഗൂഗിള്‍ വ്യക്തമാക്കി.

ഗൂഗിളിന്റെ രണ്ടാഴ്ചത്തെ വരുമാനം കൊണ്ട് പിഴ അടയ്ക്കാന്‍ കഴിയും. അതിനാല്‍ ഇത് ഗൂഗിളിനെ സാമ്പത്തികമായി ബാധിക്കുകയില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം യൂറോപ്പും അമേരിക്കയും തമ്മിലുള്ള വാണിജ്യബന്ധം ഉലയ്ക്കുമെന്ന് സൂചനയുണ്ട്. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

കമ്മീഷന്‍ അംഗീകരിച്ചില്ല.

കമ്മീഷന്‍ അംഗീകരിച്ചില്ല.

ആന്‍ഡ്രോയ്ഡ് ഉപയോഗിച്ച് ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി കരാറുണ്ടാക്കുകയും അതുവഴി സെര്‍ച്ച് എന്‍ജിന്‍ എ്ന്ന നിലയില്‍ മേല്‍ക്കൈ നേടുകയും ചെയ്‌തെന്നാണ് ഗൂഗിളിന് എതിരായ പ്രധാന ആരോഹണം. ഇതോടെ എതിരാളികള്‍ക്ക് പുതിയ കണ്ടെത്തലുകള്‍ നടത്താനും വിപണിയില്‍ മത്സരിക്കാനും കഴിയാത്ത സ്ഥിതി ഉണ്ടാക്കുകയും ചെയ്തു. വിലക്കൂടുതലും ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തുകയും കാരണം ആപ്പിളിനെ എതിരാളികളായി കാണാന്‍ കഴിയില്ലെന്ന ഗൂഗിളിന്റെ വാദവും യൂറോപ്യന്‍ കമ്മീഷന്‍ അംഗീകരിച്ചില്ല.

 കമ്പനികള്‍

കമ്പനികള്‍

ലോകത്തിലെ സ്മാര്‍ട്ട്‌ഫോണുകളില്‍ 80 ശതമാനവും ആന്‍ഡ്രോയ്ഡില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സാംസങ് ഇലക്ട്രോണിക്‌സ്, സോണി കോര്‍പ്പറേഷന്‍, ലെനോവ ഗ്രൂപ്പ്, ടിസിഎല്‍ കോര്‍പ് മുതലായ കമ്പനികള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

അഭിപ്രായം ശക്തമാണ്

അഭിപ്രായം ശക്തമാണ്

ഇത്തരം നടപടികളിലൂടെ ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികളില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റാന്‍ കഴിയില്ലെന്ന അഭിപ്രായം ശക്തമാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനാല്‍ അവര്‍ തുടരും. മുടക്കുന്ന പണത്തിന് ഫലം ലഭിക്കുന്നതിനാല്‍ പരസ്യദാതാക്കളും വിട്ടുപോകുകയില്ലെന്നതാണ് സത്യം.

അന്തിമതീരുമാനം ഉണ്ടായിട്ടില്ല.

അന്തിമതീരുമാനം ഉണ്ടായിട്ടില്ല.

എന്നാല്‍ ഈ തീരുമാനത്തോടെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് നയത്തില്‍ മാറ്റം വരുത്തുമെന്ന് കരുതുന്നവരും കുറവല്ല. ഗൂഗിളിന്റെ ആഡ്‌സെന്‍സുമായി ബന്ധപ്പെട്ട് മറ്റൊരു കേസും യൂറോപ്യന്‍ യൂണിയന്റെ മുന്നിലുണ്ട്. എതിരാളികളില്‍ നിന്നുള്ള പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഗൂഗിള്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. ഈ കേസില്‍ ഇതുവരെ അന്തിമതീരുമാനം ഉണ്ടായിട്ടില്ല.

നഷ്ടപ്പെട്ട ഫോൺ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താം! നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ സഹിതം..നഷ്ടപ്പെട്ട ഫോൺ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താം! നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ സഹിതം..

Best Mobiles in India

Read more about:
English summary
Google Hit With Record EUR 4.34 Billion Fine Over 'Illegal' Android Strategy

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X