വീഡിയോ കോളുകൾ കൂടുതൽ യാഥാർത്ഥ്യമാക്കിയെടുക്കുവാനുള്ള പദ്ധതിയുമായി ഗൂഗിളിൻറെ പ്രോജക്റ്റ് സ്റ്റാർ‌ലൈൻ

|

കഴിഞ്ഞ രാത്രി ഐ / ഒ 2021 പരിപാടിയിൽ ഗൂഗിൾ ഏറ്റവും പുതിയ വീഡിയോ കോൺഫറൻസിംഗ് സാങ്കേതികവിദ്യയായ പ്രോജക്റ്റ് സ്റ്റാർലൈൻ അവതരിപ്പിച്ചു. ഗൂഗിൾ മീറ്റ് അല്ലെങ്കിൽ സ്കൈപ്പിൽ നിന്നും ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? നിങ്ങൾ സംസാരിക്കുന്ന വ്യക്തിയുമായി മുഖാമുഖം കണ്ടുസംസാരിക്കാനുള്ള ഒരവസരമൊരുക്കുക എന്നതാണ് ഇവിടെ ലക്ഷ്യം വെക്കുന്നത്. "നിങ്ങൾ ഒരു ഡിസ്‌പ്ലേയിൽ നോക്കുന്നതായി സങ്കൽപ്പിക്കുക, ആ ഡിസ്‌പ്ലേയിൽ നിങ്ങൾ മറ്റൊരു വ്യക്തിയെ മുന്നിൽ നേരിട്ട് കാണുന്നു. മാത്രവുമല്ല, നിങ്ങൾക്ക് നേരിട്ട് സംസാരിക്കാനും ഇടപഴകാനും സാധിക്കുന്നു," ഗൂഗിൾ ബ്ലോഗിൽ ഈ സാങ്കേതികതയെ കുറിച്ച് കൂടുതൽ വിശദീകരിക്കുന്നു. തികച്ചും അത്ഭുതം സൃഷ്ടിക്കുന്ന ഇത് എന്ത് സാങ്കേതികതയാണ് ? ഇത് നേരിട്ട് അനുഭവിച്ച് അറിഞ്ഞവർ ചോദിക്കുന്ന ചോദ്യങ്ങൾ നിരവധിയാണ്. ചിലർക്ക് ഇത് വലിയൊരു അനുഗ്രഹമായി തന്നെ തോന്നിയിട്ടുണ്ട്. ഇവിടെ ഗൂഗിളിൻറെ ഈ പുതിയ സാങ്കേതികതയെ കുറിച്ച് നമുക്ക് വിശദമായി മനസിലാക്കാം.

 

എന്താണ് പ്രോജക്റ്റ് സ്റ്റാർലൈൻ?

എന്താണ് പ്രോജക്റ്റ് സ്റ്റാർലൈൻ?

പ്രോജക്റ്റ് സ്റ്റാർ‌ലൈൻ ഒരു പ്രോട്ടോടൈപ്പ് വീഡിയോ ബൂത്താണ്. അത് നൂതന 3 ഡി മാപ്പിംഗും പ്രോജക്ഷനും ഉപയോഗിച്ച് നിങ്ങൾ യഥാർത്ഥത്തിൽ മറ്റൊരാളുമായി മുറിയിൽ ഇരിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കുന്നു, അതായത്, നിങ്ങൾ മറ്റൊരു വ്യക്തിയെ നേരിട്ട് കാണുകയാണ് എന്ന് തന്നെ പറയാം. ഗൂഗിൾ ഇതിനെ 'ഹൈപ്പർ-ടെലിപ്രസൻസ്' എന്ന് വിളിക്കുന്നു. പ്രോജക്റ്റ് സ്റ്റാർ‌ലൈൻ ഉപയോഗിച്ച് നിങ്ങളെ ഒരു ഹോളോഗ്രാമാക്കി മാറ്റുന്നതിലൂടെ വീഡിയോ കോൺഫറൻസിംഗിനെ കൂടുതൽ മികച്ചതാക്കുവാൻ ഗൂഗിൾ ലക്ഷ്യമിടുന്നു.

ചൈനയിൽ നിന്ന് കയറ്റി അയച്ച 7 മില്യൺ ഡോളർ വിലയുള്ള വ്യാജ എയർപോഡുകൾ പിടിച്ചെടുത്തുചൈനയിൽ നിന്ന് കയറ്റി അയച്ച 7 മില്യൺ ഡോളർ വിലയുള്ള വ്യാജ എയർപോഡുകൾ പിടിച്ചെടുത്തു

ഹൈപ്പർ-ടെലിപ്രസൻസ്

ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നതിനായി കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിംഗ്, സ്പേഷ്യൽ ഓഡിയോ, ലൈവ് കംപ്രഷൻ എന്നിവയിൽ ഗൂഗിൾ ഗവേഷണം നടത്തുന്നു. ഒരു "ലൈറ്റ് ഫീൽഡ് ഡിസ്പ്ലേ സിസ്റ്റത്തിലും" ഇത് പ്രവർത്തിക്കുന്നുണ്ടെന്ന് ഗൂഗിൾ പറയുന്നു. ഇത് കൂടുതൽ സ്‌ക്രീനുകളുടെയോ അല്ലെങ്കിൽ ഹെഡ്സെറ്റുകളുടെയോ സഹായമില്ലാതെ തന്നെ മികച്ച ശബ്ദവും, ചുറ്റുപാടും സൃഷ്ടിക്കുന്നു. അതായത്, നിങ്ങൾക്ക് ചുറ്റുമായി ഒരു യഥാർത്ഥ പരിസ്ഥിതി ഉണ്ടാക്കിയെടുക്കുന്നുവെന്ന് ചുരുക്കം. നിങ്ങൾ നേരിട്ട് ഒരാളോട് സംസാരിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി സൃഷ്ടിച്ചെടുക്കുവാൻ ഈ സാങ്കേതികത സഹായിക്കുന്നു.

 

പ്രോജക്റ്റ് സ്റ്റാർ‌ലൈൻ കുറച്ച് ഗൂഗിൾ ഓഫീസുകളിൽ‌ മാത്രമായി ലഭ്യമാക്കിയിരിക്കുന്നു. ഇത് വികസിപ്പിക്കുവാൻ കസ്റ്റമൈസ് ചെയ്യ്ത ഹാർഡ്‌വെയറും ഉയർന്ന സവിശേഷതയുള്ള ഡിവൈസുകളും ഉപയോഗിച്ചിരിക്കുന്നു. ബേ ഏരിയ, ന്യൂയോർക്ക്, സിയാറ്റിൽ എന്നിവടങ്ങളിൽ തമ്മിലുള്ള സംഭാഷണത്തിനായി ഗൂഗിൾ ഇതിനകം തന്നെ ജീവനക്കാരുമായി പ്രോജക്റ്റ് സ്റ്റാർലൈൻ ഉപയോഗിച്ചു കഴിഞ്ഞു. ആരോഗ്യസംരക്ഷണത്തിലും മാധ്യമങ്ങളിലുമായി തിരഞ്ഞെടുത്ത എന്റർപ്രൈസ് പങ്കാളികളുടെ സാന്നിധ്യത്തിൽ ഗൂഗിൾ ഈ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു. പ്രോജക്റ്റ് സ്റ്റാർലൈനിനായുള്ള ട്രയൽ തയ്യാറെടുപ്പുകൾ ഈ വർഷാവസാനം ആരംഭിക്കുമെന്ന് ഗൂഗിൾ വെളിപ്പെടുത്തി.

പുതിയ വീഡിയോ കോൺഫറൻസിംഗ് സാങ്കേതികവിദ്യ

നിങ്ങൾ ഒരാളോട് എങ്ങനെ നേരിട്ട് കണ്ട് സംസാരിക്കുന്നു എന്ന ഒരു അനുഭവം കൂടുതൽ യാഥാർത്ഥ്യമാക്കിയെടുക്കുവാൻ തന്നെയാണ് ഗൂഗിൾ സ്റ്റാർലൈൻ പ്രോജക്റ്റ് ലക്ഷ്യം വെക്കുന്നത്. ഒരു വ്യക്തിയുടെ 3 ഡി ഇമേജുകൾ സൃഷ്ടിക്കാൻ ഉയർന്ന റെസല്യൂഷനുള്ള ക്യാമറകളും ഡെപ്ത് സെൻസറുകളും പ്രോജക്റ്റ് സ്റ്റാർലൈൻ ഉപയോഗിക്കുന്നു. ക്യാമറ, സെൻസറുകൾ, മൈക്രോഫോണുകൾ എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട ഹാർഡ്‌വെയർ പ്രോജക്റ്റ് സ്റ്റാർലൈനിനായി ഉപയോഗിച്ചിരിക്കുന്നു. ഹോളോഗ്രാമുകൾ‌ക്ക് പുറമെ, ഗൂഗിൾ സ്പെക്ട്രം ഉൽ‌പ്പന്നങ്ങളിലുടനീളം നിരവധി പ്രഖ്യാപനങ്ങൾ‌ ഫ്ലാഗ്ഷിപ്പ് ഡെവലപ്പർ‌ കോൺ‌ഫറൻ‌സിൽ‌ ഉയർത്തിക്കാട്ടി. ആക്റ്റീവ് ആൻഡ്രോയിഡ് ഉപയോക്താക്കൾ ഇപ്പോൾ 3 ബില്ല്യൺ എത്തിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആമസോൺ അലക്‌സ അസിസ്റ്റന്റ് സവിശേഷതയുമായി പുതിയ 'എക്കോ ഫ്രെയിം' സൺഗ്ലാസുകൾആമസോൺ അലക്‌സ അസിസ്റ്റന്റ് സവിശേഷതയുമായി പുതിയ 'എക്കോ ഫ്രെയിം' സൺഗ്ലാസുകൾ

Best Mobiles in India

English summary
Project Starline is a prototype video booth that uses advanced 3D mapping and projection to give the impression of being in the same space as someone else. It's referred to as 'Hyper-telepresence' by Google.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X