ഗൂഗിള്‍ സെക്കന്‍ഡ് ജനറേഷന്‍ നെക്‌സസ് 7 ടാബ്ലറ്റ് നവംബര്‍ 12-ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

By Bijesh
|

ഗൂഗിളിന്റെ സെക്കന്‍ഡ് ജനറേഷന്‍ നെക്‌സസ് 7 ടാബ്ലറ്റും നെക്‌സസ് 5 സ്മാര്‍ട്‌ഫോണും ഈ മാസം 12-ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് സൂചന. സടുത്ത വെല്ലുവളി ഉയര്‍ത്തുമെന്ന് ഉറപ്പുള്ള ആപ്പിളിന്റെ ഐ പാഡ് എയറും ഐ പാഡ് മിനിയും ഇന്ത്യയില്‍ ഇറങ്ങും മുമ്പ് നെക്‌സസ് 7, ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍. ഇതിവഴി വിപണിയില്‍ മുന്‍തൂക്കം ലഭിക്കുമെന്നും അവര്‍ കരുതുന്നു.

 
സെക്കന്‍ഡ് ജനറേഷന്‍ നെക്‌സസ് 7 ടാബ്ലറ്റ് നവംബര്‍ 12-ന്  ഇന്ത്യയില്‍

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതേസമയം ടാബ്ലറ്റിന്റെ വൈ-ഫൈ വേര്‍ഷന്‍ മാത്രമായിരിക്കും ആദ്യ ഘട്ടത്തില്‍ എത്തുക. എങ്കിലും വൈ-ഫൈ, 4 ജി വേര്‍ഷനും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വൈ-ഫൈ വേരിയന്റിന്റെ വില അറിയിച്ചിട്ടുമില്ല. നെക്‌സസ് 7-ന്റെ 32 ജി.ബി. വൈ-ഫൈ, 4 ജി വേരിയന്റിന് 25,999 രൂപയാണ് വിലയിട്ടിരിക്കുന്നത്.

സെക്കന്‍ഡ് ജനറേഷന്‍ നെക്‌സസ് 7 ടാബ്ലറ്റ് നവംബര്‍ 12-ന്  ഇന്ത്യയില്‍

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

പുതിയ നെക്‌സസ് 5 സ്മാര്‍ട്‌ഫോണും ഇതോടൊപ്പം ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കിലും അടുത്തുതന്നെ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഗൂഗിള്‍ പറഞ്ഞിട്ടുണ്ട്. നെക്‌സസ് 5-ന്റെ 16 ജി.ബി. വേരിയന്റിന് 28,999 രുപയും 32 ജി.ബി. വേരിയന്റിന് 32,999 രൂപയുമാണ് വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X