ജൂലൈ 9 അടുക്കുന്നു; ഇന്റര്‍നെറ്റ് ലഭിക്കണമെങ്കില്‍ പിസി പരിശോധിക്കൂ...

Posted By: Super

ജൂലൈ 9 അടുക്കുന്നു; ഇന്റര്‍നെറ്റ് ലഭിക്കണമെങ്കില്‍ പിസി പരിശോധിക്കൂ...

നിങ്ങളുടെ പിസിയില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കണമെങ്കില്‍ ജൂലൈ 9ന് മുമ്പെ പിസി വൃത്തിയാക്കണമെന്ന് മുന്നറിയിപ്പ്. ഡിഎന്‍എസ്‌ചേഞ്ചര്‍ മാല്‍വെയര്‍ മൂലം പിസിയിലെ ഇന്റര്‍നെറ്റ് ആക്‌സസ് തടസ്സപ്പെടാതിരിക്കാനാണ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ആക്‌സസിംഗ് ജൂലൈ 9 മുതല്‍ ചില കമ്പ്യൂട്ടറുകളില്‍ തടസ്സപ്പെടുമെന്ന വാര്‍ത്ത ഇതിന് മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2011ന്റെ അവസാനത്തില്‍ ഹാക്കര്‍മാര്‍ ഒരു ഓണ്‍ലൈന്‍ പരസ്യതട്ടിപ്പ് ആരംഭിച്ചിരുന്നു. ഈ തട്ടിപ്പിനിരയായ കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വേണ്ടിയാണ് പരസ്യതട്ടിപ്പ് നടത്തിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എഫ്ബിഐ സര്‍ക്കാര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് സുരക്ഷാവല തയ്യാറാക്കിയത്. അതിനാലാണ് പല കമ്പ്യൂട്ടറുകള്‍ക്കും ഇപ്പോഴും ഇന്റര്‍നെറ്റ് ലഭിക്കുന്നതെന്നും എഫ്ബിഐ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ചെലവേറിയ സംരക്ഷണ രീതിയാണ്. ഈ സംവിധാനമാണ് ജൂലൈ 9ഓടെ നിര്‍ത്തലാക്കുന്നത്. അതുവഴി ആക്രമണത്തിനിരയായ കമ്പ്യൂട്ടറിലേക്കുള്ള ഇന്റര്‍നെറ്റ് ആക്‌സസിംഗ് നിലയ്ക്കും.

മാസങ്ങള്‍ക്ക് മുമ്പേ എഫ്ബിഐ ഈ മുന്നറിയിപ്പ് ക്യാംപയിന്‍ ആരംഭിച്ചിരുന്നു. ഇതില്‍ സിസ്റ്റം ആക്രമണത്തിന് വിധേയമായിട്ടുണ്ടോ എന്നും മനസ്സിലാക്കാം. അഥവാ സിസ്റ്റത്തിന് വൈറസ് ബാധയേറ്റിട്ടുണ്ടെങ്കില്‍ അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും വിശദമാക്കി നല്‍കുന്നുണ്ട്. ജൂലൈ 9 അടുക്കുന്നതോടെ സെര്‍ച്ച് എഞ്ചിന്‍ ഭീമനും ഈ സന്ദേശവുമായി എത്തിയിരിക്കുകയാണ്. ഇത് കൂടുതല്‍ പേരിലേക്ക് എത്തുന്നതിന് വേണ്ടി സെര്‍ച്ച് റിസള്‍ട്ടുകള്‍ക്ക് മുകളില്‍ ഗൂഗിള്‍ ഒരു പ്രത്യേക സന്ദേശം പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.

ദശലക്ഷക്കണത്തിന് പേര്‍ക്കാണ് ജൂലൈ 9 മുതല്‍ ഇന്റര്‍നെറ്റ് നഷ്ടമാകാന്‍ പോകുന്നത്. പലരും നേരിട്ട് വൈറസ് ബാധ ഏറ്റിട്ടുണ്ടോ എന്ന് പോലും അറിയാത്തവരാണ്. ഇന്റര്‍നെറ്റ് പതുക്കെയാകുന്നതും ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതും ഇതിന് സൂചനയായി കാണാവുന്നതാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot