അര്‍ബുദവും ഹൃദയാഘാതവും നേരത്തെ അറിയാന്‍ ഗൂഗിള്‍ ഡിവൈസ്...!

Written By:

അര്‍ബുദം, ഹൃദയാഘാതം ഉള്‍പ്പെടെയുള്ളവ മുന്‍കൂട്ടി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന പദ്ധതിക്ക് രൂപം കൊടുക്കാനുളള ശ്രമത്തിലാണ് ഗൂഗിള്‍.

നാനോകണങ്ങളുടെ സഹായത്തോടെയാണ് രോഗസാധ്യത കണ്ട് പിടിക്കാനുളള ശ്രമം. നാനോകണങ്ങള്‍ അടങ്ങിയ ഗുളിക വിഴുങ്ങുമ്പോള്‍ കണങ്ങള്‍ മനുഷ്യന്റെ രക്തത്തില്‍ പ്രവേശിക്കും. രോഗസൂചന നല്‍കുന്ന കണങ്ങളെ തിരിച്ചറിയാന്‍ ശേഷിയുള്ളവയായിരിക്കും ഈ നാനോകണങ്ങള്‍.

അര്‍ബുദവും ഹൃദയാഘാതവും നേരത്തെ അറിയാന്‍ ഗൂഗിള്‍ ഡിവൈസ്...!

നാനോകണങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ സിഗ്‌നലുകളായി കൈത്തണ്ടയില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിവൈസിന്റെ സെന്‍സറിലാണ് എത്തുക. അതിന്റെ സഹായത്തോടെ ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ രോഗസാധ്യത മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നത്.

ഗൂഗിളിന്റെ ഗവേഷണവിഭാഗമായ ഗൂഗിള്‍ എക്‌സ് ആണ് പുതിയ പദ്ധതിയുടെ സൂത്രധാരര്‍. പ്രൊജക്ടിനായി പങ്കാളികളെ തേടുക എന്ന ലക്ഷ്യം കൂടി പുതിയ പദ്ധതിയുടെ വെളിപ്പെടുത്തലിന് പുറകിലുണ്ട്. ഗവേഷണത്തിന്റെ ആദ്യ ഘട്ടം മാത്രമാണ് ഇപ്പോള്‍ നടക്കുക.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot