പരസ്യങ്ങളില്ലാതെ സൈറ്റുകള്‍ കാണാന്‍ ഗൂഗിളിന്റെ കോണ്‍ട്രിബ്യൂട്ടര്‍ എത്തി....!

Written By:

വെബ്ബില്‍ ബ്രൗസ് ചെയ്യുമ്പോള്‍ നമ്മുടെ ക്ഷമയെ എപ്പോഴും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് പരസ്യങ്ങള്‍.

പരസ്യങ്ങളില്ലാതെ സൈറ്റുകള്‍ കാണാന്‍ കോണ്‍ട്രിബ്യൂട്ടര്‍ എത്തി....!

എന്നാല്‍ ഇതിന് പരിഹാരമായി 'കോണ്‍ട്രിബ്യൂട്ടര്‍ ബൈ ഗൂഗിള്‍' എന്ന പേരില്‍ പരസ്യങ്ങളില്ലാതെ വെബ്‌സൈറ്റുകള്‍ കാണാനുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഈ വെബ്‌സൈറ്റുകള്‍ കാണുന്നതിനായി മാസം ഏകദേശം 60 രൂപ മുതല്‍ 180 രൂപ വരെ നല്‍കേണ്ടി വരും.

പരസ്യങ്ങളില്ലാതെ സൈറ്റുകള്‍ കാണാന്‍ കോണ്‍ട്രിബ്യൂട്ടര്‍ എത്തി....!

വെബ്‌സൈറ്റുകളുടെ പ്രധാന വരുമാന മാര്‍ഗമാണ് പരസ്യങ്ങള്‍. എന്നാല്‍ മറ്റൊരു വരുമാനമാര്‍ഗത്തിലൂടെ പരസ്യങ്ങള്‍ ഒഴിവാക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് കോണ്‍ട്രിബ്യൂട്ടര്‍ എത്തിയിരിക്കുന്നത്. കോണ്‍ട്രിബ്യൂട്ടര്‍ വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഗൂഗിളിനും ഒരു പങ്ക് വെബ്‌സൈറ്റുകള്‍ക്കും ലഭിക്കും.

Read more about:
English summary
Google introduced contributor for ad free web browsing.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot