പ്രാദേശിക വാർത്തകൾക്ക് പ്രസക്തി കൂട്ടാൻ പുതിയ ടൂളുകളുമായി ഗൂഗിൾ

|

ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണങ്ങളിലൊന്ന് സുശക്തവും സ്വതന്ത്രവുമായ മാധ്യമ സംവിധാനമാണ്. ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് പ്രാദേശിക വാർത്തകളും അനിവാര്യമാണ്. വാർത്തകളും സമൂഹവും തമ്മിലുള്ള ഇഴയടുപ്പത്തിന് ഏറ്റവും വലിയ ഉദാഹരണം ആണ് വിവിധ സമൂഹങ്ങളെ ബാധിച്ച കൊവിഡ് 19 വൈറസിന്റെ വ്യാപനം. വൈറസ് വ്യാപന സമയത്ത് എന്തൊക്കെ ചെയ്യണമെന്നും ചെയ്ത് കൂടെന്നും ജനങ്ങളെ ബോധവാന്മാരാക്കിയതിൽ പ്രാദേശിക വാർത്തകൾക്കും വലിയ പങ്കുണ്ട്. പ്രാദേശിക വാർത്തകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ലോക്കൽ ന്യൂസിന്റെ പ്രസക്തി കൂട്ടാൻ ഗൂഗിൾ പുതിയ ടൂളുകൾ അവതരിപ്പിച്ചത്.

ഗൂഗിൾ

ഗൂഗിൾ ടൂളുകൾ

പ്രാദേശിക വാർത്തകൾക്കായി നിരവധി ആളുകളാണ് ഗൂഗിളിൽ തിരയുന്നത്. ഈ മേഖലയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുകയും പ്രാദേശിക മാധ്യമ സ്ഥാപനങ്ങളുടെ വളർച്ചയുമാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ഗൂഗിൾ അവതരിപ്പിച്ച ടൂളുകളും ഫീച്ചറുകളും വായനക്കാർക്കും റിപ്പോർട്ടർമാർക്കും പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്കും ഗുണകരമായേക്കും.

ദേശീയ വാർത്തകൾക്കൊപ്പം ലോക്കൽ ന്യൂസിനും പ്രാധാന്യം

സെർച്ച് റിസൽട്ടുകൾക്കൊപ്പം പ്രാദേശിക വാർത്തകൾ പ്രദർശിപ്പിക്കുന്ന ഒരു കറൗസലാണ് പുതിയ ടൂൾസിലെ ഹൈലൈറ്റ് ചെയ്ത സവിശേഷത. ഈ ഫീച്ചർ ലോകമെമ്പാടുമുള്ള എല്ലാ ഭാഷകളിലും ലോഞ്ച് ചെയ്തിട്ടുണ്ട്. തുടക്കത്തിൽ കൊവിഡുമായി ബന്ധപ്പെട്ട സെർച്ചുകൾക്ക് മറുപടിയായി, പ്രാദേശിക വിവരങ്ങൾ നൽകാനാണ് കമ്പനി ഈ ഫീച്ചർ അവതരിപ്പിച്ചത്, എന്നാൽ സ്‌പോർട്‌സ്, പ്രാദേശിക സർക്കാരുകൾ തുടങ്ങിയ മറ്റ് വിഷയങ്ങളിലേക്കും ഫീച്ചർ വിപുലീകരിച്ചതായാണ് മനസിലാക്കുന്നത്.

ഗൂഗിൾ ഫോട്ടോസിലെ ചിത്രങ്ങളും ഇനി ഒളിപ്പിക്കാം, ലോക്ക്ഡ് ഫോൾഡർ ഫീച്ചർ പുറത്തിറങ്ങിഗൂഗിൾ ഫോട്ടോസിലെ ചിത്രങ്ങളും ഇനി ഒളിപ്പിക്കാം, ലോക്ക്ഡ് ഫോൾഡർ ഫീച്ചർ പുറത്തിറങ്ങി

ബ്ലോഗ്
 

പ്രധാന വാർത്തകൾക്കും ദേശീയ പ്രസിദ്ധീകരണങ്ങൾക്കുമൊപ്പം ഇനി ആധികാരികമായ പ്രാദേശിക വാർത്തകളും മാധ്യമ സ്ഥാപനങ്ങളും കൂടുതൽ ദൃശ്യമാകും. ഇതിനായി തങ്ങളുടെ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നുണ്ട്. ഈ അപ്‌ഗ്രേഡ് ആളുകൾ വാർത്തകൾക്കായി തിരയുമ്പോൾ ആധികാരിക പ്രാദേശിക വാർത്തകൾ കാണുന്നുവെന്ന് ഉറപ്പാക്കുകയും വാർത്തകളും ഉറവിടവും കൂടുതൽ വായനക്കാരിലേക്ക് എത്താൻ സഹായിക്കുകയും ചെയ്യും. "വാർത്തകൾക്കായി തിരയുമ്പോൾ ആളുകൾ ആധികാരികമായ പ്രാദേശിക വാർത്തകൾ കാണുമെന്ന് പുതിയ ഫീച്ചറുകൾ ഉറപ്പാക്കുന്നു. ഇത് പബ്ലിഷേഴ്സിന്റെ ബ്രാൻഡും ഉള്ളടക്കവും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു," ഗൂഗിൾ അവരുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

ഫീച്ചർ

സ്‌പോർട്‌സ് പോലുള്ള വിശാലമായ മേഖലകൾക്കൊപ്പം ഹൈസ്‌കൂൾ ഫുട്‌ബോൾ പോലുള്ള ഉപവിഷയങ്ങൾ വരെ മനസ്സിലാക്കാനുള്ള കഴിവും ഗൂഗിളിന്റെ പുതിയ അപ്ഡേറ്റിനൊപ്പമെത്തും. ഗൂഗിളിന്റെ ലൊക്കേഷൻ സിഗ്നലിനൊപ്പം ചേരുമ്പോൾ വായനക്കാർ തിരയുന്ന വിഷയങ്ങൾക്ക് ചേരുന്ന പ്രസക്തമായ വാർത്തകൾ ലഭിക്കുമെന്ന് ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നു. "ഉദാഹരണത്തിന്, നിങ്ങൾ ഡെട്രോയിറ്റിലാണ് ഫുട്ബോളിനായി തിരയുന്നതെങ്കിൽ, പ്രൊഫഷണൽ ടീമിന് വേണ്ടിയുള്ള ഫലങ്ങൾ കാണിക്കുന്നതിന് പകരം ഞങ്ങൾ ഇപ്പോൾ പ്രാദേശിക ഹൈസ്കൂൾ, കോളേജ് ടീമുകൾക്കായുള്ള ഫലങ്ങൾ കാണിക്കും," ഗൂഗിൾ പറയുന്നു.

തേർഡ് പാർട്ടി ആപ്പുകളിൽ നിന്നും ഗൂഗിൾ അക്കൗണ്ട് ആക്‌സസ് എങ്ങനെ നീക്കം ചെയ്യാം?തേർഡ് പാർട്ടി ആപ്പുകളിൽ നിന്നും ഗൂഗിൾ അക്കൗണ്ട് ആക്‌സസ് എങ്ങനെ നീക്കം ചെയ്യാം?

മാധ്യമസ്ഥാപനങ്ങൾക്കായി അപ്‌ഗ്രേഡ് ചെയ്ത ഡാറ്റ ടൂളുകൾ

മാധ്യമസ്ഥാപനങ്ങൾക്കായി അപ്‌ഗ്രേഡ് ചെയ്ത ഡാറ്റ ടൂളുകൾ

ഉപഭോക്തൃ കേന്ദ്രീകൃത സവിശേഷതകൾ കൊണ്ട് വരുന്നതിന് പുറമേ, റിപ്പോർട്ടർമാർക്കായും ഗൂഗിൾ പുതിയ ടൂളുകൾ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യത്തേത് സെൻസസ് മാപ്പർ പ്രോജക്റ്റ് ആണ്. ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ സെൻസസ് ഡാറ്റ കാണിക്കുന്ന ഭൂപടമാണിത്. ഇത് സ്റ്റോറികളിൽ ഉൾപ്പെടുത്താനും കഴിയും. ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ പിന്തുണയോടെ 2020 ലെ സെൻസസ് കോ-ഓപ്പിന്റെ ഭാഗമായാണ് ഈ ടൂൾ സൃഷ്ടിച്ചത്. പ്രാദേശിക തലത്തിൽ ഡാറ്റ കാണിക്കാനും ഓരോ സമയത്തെയും ജനസംഖ്യയിലെ മാറ്റങ്ങൾ പ്രദർശിപ്പിക്കാനും ടൂളിന് കഴിയും. പ്രാദേശിക ഡാറ്റ തിരയാൻ റിപ്പോർട്ടർമാരെ പ്രാപ്തരാക്കുന്ന ഇൻഫർമേഷൻ ടൂളും കമ്പനി കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഫേസ്‌ബുക്ക്

ഗൂഗിൾ, ഫേസ്‌ബുക്ക് തുടങ്ങിയ ഭീമന്മാരിലേക്ക് ഒഴുകുന്ന പരസ്യവരുമാനം കാരണം ബിസിനസ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന നിരവധി പ്രാദേശിക റിപ്പോർട്ടർമാർക്കും വാർത്താ ഔട്ട്‌ലെറ്റുകൾക്കും പുതിയ ഫീച്ചറുകൾ സഹായകമായേക്കാം. ഈ രണ്ട് മാധ്യമ സ്ഥാപനങ്ങളും പ്രാദേശിക പത്രപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഫണ്ടിറക്കിയിട്ടുണ്ടെന്നത് വാസ്തവമാണ്. എന്നാൽ പത്രങ്ങൾ പോലെയുള്ള മാധ്യമസ്ഥാപനങ്ങളെ തകർച്ചയിൽ നിന്ന് നേരിടാൻ ഈ ഫണ്ടിങുകൾക്ക് സാധിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. നേരത്തെ ജേർണലിസ്റ്റ് സ്റ്റുഡിയോ പോലുള്ള ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിരുന്നു. പത്രപ്രവർത്തകർക്ക് ദൈനം ദിന ജോലികൾക്കായി ഉപയോഗിക്കാൻ കഴിയുന്ന ഒരു കൂട്ടം സൗജന്യ ടൂളുകൾ. ഇപ്പോൾ, പ്രാദേശിക പ്രസാധകരെ വായനക്കാരുമായി ബന്ധിപ്പിക്കാൻ പ്രാപ്തമാക്കുന്നതിന് പുതിയ ഫീച്ചറുകളും ടൂളുകളും അവതരിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങൾ ഡിജിറ്റൽ മേഖള കേന്ദ്രീകരിച്ചുള്ള ജോലികൾക്ക് റിപ്പോർട്ടർമാരെ സഹായിക്കും.

ഗൂഗിൾ സെർച്ച് റിസൽട്ടുകളിൽ നിന്നും നിങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻഗൂഗിൾ സെർച്ച് റിസൽട്ടുകളിൽ നിന്നും നിങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ

Best Mobiles in India

English summary
Local news also played a major role in educating people on what to do and what not to do during the covid outbreak. Recognizing the importance of local news, Google has introduced new tools to increase the relevance of local news. The tools and features introduced by Google may benefit readers, reporters, and local media outlets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X