'സ്മാര്‍ട്ട്' സ്പൂണുമായി ഗൂഗിള്‍....!

ഒരു സപൂണിന്റെ കഥയാണിത്. പക്ഷെ ഗൂഗിള്‍ അവരുടെ പൈസയും, തലച്ചോറും, സാങ്കേതികതയും ഈ സ്പൂണിനായി ചിലവഴിച്ചിരിക്കുകയാണ്. നൂറ് കണക്കിന് അല്‍ഗോരിതങ്ങളാണ് ഈ സ്പൂണിന്റെ പുറകില്‍ ഗൂഗിള്‍ കൂട്ടിചേര്‍ത്തിരിക്കുന്നത്.

പാര്‍ക്കിന്‍സണ്‍സ് രോഗം, വിറയല്‍ രോഗങ്ങള്‍ എന്നിവ അനുഭവിക്കുന്നവര്‍ക്കായാണ് ഗൂഗിള്‍ ഈ സ്പൂണ്‍ നെയ്‌തെടുത്തത്. കൈ എങ്ങനെയാണ് വിറയ്ക്കുന്നതെന്നും അതിനനുസരിച്ച് സ്പൂണിനെ സന്തുലിതാവസ്ഥയിലാക്കി ഭക്ഷണം ചാടി പോകാതെ കാക്കുക എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ സാങ്കേതികത പ്രവര്‍ത്തിക്കുന്നത്.

'സ്മാര്‍ട്ട്' സ്പൂണുമായി ഗൂഗിള്‍....!

ഈ രോഗത്തെ മനസ്സിലാക്കി ആളുകളെ നിത്യജീവിതത്തില്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഡിവൈസിന് രൂപം നല്‍കിയതെന്ന് ഗൂഗിള്‍ വക്താവ് കേറ്റ്‌ലിന്‍ ജബാരി പറയുന്നു.

"പാര്‍ക്കിന്‍സണ്‍സ് രോഗം കൊണ്ട് കൈ വിറയ്ക്കുന്നതിനാല്‍ സ്വന്തമായി ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ഡിവൈസ് കൊണ്ട് ഇപ്പോള്‍ പര സഹായമിസല്ലാതെ ഇവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നു. ഇത് ഒരു നല്ല കാര്യമാണ്"- പ്രമുഖ ന്യൂറോളജിസ്റ്റായ ഡോ. ജില്‍ ഓസ്ട്രിം പറയുന്നു. ഇതുകൊണ്ട് അവരുടെ രോഗം മാറുമെന്ന് പറയുന്നില്ല. പക്ഷെ തീര്‍ച്ചയായും ഇത് അവരുടെ നിത്യജീവിതത്തില്‍ സഹായകരമാണ്. അതുകൊണ്ട് ക്രിയാത്മകമായ മാറ്റമായി വേണം ഇതിനെ വിലയിരുത്താനെന്നും ഓസ്ട്രിം പറയുന്നു.

'സ്മാര്‍ട്ട്' സ്പൂണുമായി ഗൂഗിള്‍....!

ലോകത്ത് 10 മില്ല്യണില്‍ കൂടുതല്‍ ആളുകളാണ് പാര്‍ക്കിന്‍സണ്‍സ്, വിറയല്‍ രോഗങ്ങള്‍ എന്നിവ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇതില്‍ ഭൂരിഭാഗം ആളുകള്‍ക്കും കൈ വിറയില്‍ കാരണം പര സഹായം കൂടാതെ ഭക്ഷണം കഴിക്കാന്‍ സാധിക്കാറില്ല. അത്തരക്കാര്‍ക്ക് ഗൂഗിളിന്റെ ഈ ഡിവൈസ് ആശ്വാസമാണ്.

'സ്മാര്‍ട്ട്' സ്പൂണുമായി ഗൂഗിള്‍....!

ഓക്‌ലാന്‍ഡില്‍ നിന്നുളള 65-കാരിയായ ഷിറിന്‍ വാലാ ഒരു പതിറ്റാണ്ടായി വിറയല്‍ രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഈ സ്പൂണ്‍ കൂടാതെ അവരുടെ കൈകള്‍ ഭക്ഷണം നിലത്ത് വീഴുന്ന തരത്തില്‍ വിറയ്ക്കുന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വളരെ മെച്ചമാണെന്നും കൂടുതല്‍ ആത്മവിശ്വാസത്തോടെ റെസ്റ്റോറന്റിലും മറ്റും ഇരിക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഷിറിന്‍ സാക്ഷ്യപ്പെടുത്തുന്നു.

Read more about:
English summary
Google introduces smart spoon.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot