നിങ്ങളുടെ വിവരങ്ങളും ഡാർക്ക് വെബ് ക്രിമിനലുകൾക്ക് ലഭിച്ചേക്കാം; രക്ഷപെടാനുള്ള മാർഗവുമായി ഗൂഗിൾ
ഡിജിറ്റൽ ലോകത്തെ നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന നെറ്റ്വർക്കാണ് ഡാർക്ക് വെബ്. നിയമപരമായി നിരോധിച്ചിരിക്കുന്ന കാര്യങ്ങളുടെ ഇടപാടുകൾ നടത്താനാണ് പ്രധാനമായും ചില ആളുകൾ ഡാർക്ക് വെബിന്റെ സഹായം തേടുന്നത്. ഉദാഹരണത്തിന് മയക്ക് മരുന്ന് ഇടപാടുകൾ, തോക്ക്, ബോംബ് പോലുള്ള ആയുധങ്ങൾ വാങ്ങാനുമെല്ലാം.
വിവിധ ഉപഭോക്താക്കളുടെ വ്യതിഗത വിവരങ്ങളും ഡാർക്ക് വെബുകളിൽ വലിയ രീതിയിൽ വിറ്റുപോകുന്നുണ്ട്. ആരുടെ വിവരങ്ങൾ വേണമെങ്കിലും ഇത്തരത്തിൽ ഡാർക്ക് വെബിലേക്ക് ചേർക്കാവുന്നതാണ്. ഇവിടെ ആളുകളുടെ വിവരങ്ങൾ എത്തിക്കഴിഞ്ഞാൽ വളരെ വലിയ രീതിയിൽ തന്നെ ദുരുപയോഗപ്പെടും. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ വിവരങ്ങൾ ആളുകൾക്ക് ഡാർക്ക് വെബിൽ ചേർക്കാവുന്നതാണ്. ഇവ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായ ജോലി ആണ്.

എന്നാൽ ഗൂഗിൾ ഇപ്പോൾ ഇതിന് വേണ്ടി ഒരു സേവനം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ സഹായത്തോടെ നിങ്ങളുടെ വിവരങ്ങൾ ഡാർക്ക് വെബിന് പോയിട്ടുണ്ടോ എന്ന കാര്യം വളരെ എളുപ്പത്തിൽ കണ്ടുപിടിയ്ക്കാൻ സാധിക്കുന്നതാണ്. വരും ആഴ്ചകളിൽ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും എന്നാണ് വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡാർക്ക് വെബ് സ്കാൻ ചെയ്യാൻ അനുവദിക്കുന്ന ഒരു ഫീച്ചർ ആയിരിക്കും ഗൂഗിൾ അവതരിപ്പിക്കുക.
ഇതിന്റെ സഹായത്താൽ നിങ്ങളുടെ എന്തെങ്കിലും വിവരങ്ങൾ ഡാർക്ക് വെബിലേക്ക് ചോർത്തപ്പെട്ടാൽ ഉടനടി ഗൂഗിൾ ഒരു നോട്ടിഫിക്കേഷൻ നിങ്ങൾക്ക് നൽകുന്നതായിരിക്കും. ഡാർക്ക് വെബിൽ നിന്ന് എങ്ങനെ സുരക്ഷിതമായി രക്ഷപെടാം എന്ന കാര്യം ഈ നോട്ടിഫിക്കേഷനിൽ ഗൂഗിൾ നൽകിയിട്ടുണ്ടാകും. ഗൂഗിളിന്റെ ഒരു ഉപഭോക്തൃ അക്കൗണ്ടും പണമടച്ചുള്ള ഗൂഗിൾ വൺ അംഗത്വവും സ്വന്തമായിട്ട് ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഫീച്ചറിന്റെ സേവനം ലഭിക്കു എന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

ഇതിന് പുറമെ നിങ്ങളുടെ വിവരങ്ങൾ ഇനി ഡാർക്ക് വെബിലേക്ക് ചോരാതിരിക്കാനായി കാര്യങ്ങൾ നിരീക്ഷിക്കാൻ ഒരു പ്രൊഫൈൽ നിർമ്മിക്കാനും ഗൂഗിൾ അവസരം നൽകുന്നുണ്ട്. ഈ ഫീച്ചർ ചില രാജ്യങ്ങളിൽ ഇപ്പോൾ തന്നെ നിലവിലുണ്ട്. അധികം വൈകാതെ തന്നെ ലോകമെമ്പാടും ഈ ഫീച്ചർ എത്തിക്കാനാണ് ഗൂഗിൾ ശ്രമിക്കുന്നത്. അതേ സമയം പണം അടയ്ക്കാതെ തന്നെ നിങ്ങളുടെ വിവരങ്ങൾ ഡാർക്ക് വെബിന് ചോർന്നിട്ടുണ്ടോ എന്നറിയാൻ സാധിക്കുന്ന ഫീച്ചറും ഗൂഗിളിന് ഉണ്ട്.
എന്നാൽ ഈ വിവരം ഇല്ലാതെ ആക്കാൻ എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യം ഈ ഫീച്ചറിൽ നൽകിയിട്ടില്ല. വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന കാര്യം മാത്രമേ ഇതിലൂടെ അറിയാൻ സാധിക്കു. ഇതിനായി നിങ്ങളുടെ ഗൂഗിൾക്രോം ഓപ്പൺ ചെയ്യുക. ഇതിൽ one.google.com എന്ന് സർച്ച് ചെയ്യണം ഇപ്പോൾ സെർച്ച് റിസൽട്ട് ആയി വരുന്ന പേജിൽ നിന്ന് ആദ്യത്തെ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതോടെ നാല് ഓപ്ഷനുകളുള്ള പുതിയ ഒരു പേജ് വരുന്നതായിരിക്കും.
ഇതിൽ നിന്ന് ഡാർക്ക് വെബ് റിപ്പോർട്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ ട്രൈ നൗ എന്ന ഒരു ബട്ടണും കാണാൻ സാധിക്കുന്നതാണ്. ഇതിലും ക്ലിക്ക് ചെയ്യുക. ഇപ്പോൾ പുതിയ ഒരു പേജ് നിങ്ങൾക്ക് കാണാൻ സാധിക്കും. ഈ പേജിന്റെ അടിയിലായി നോട്ട് നൗ, റൺ സ്കാൻ എന്നീ രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഇതിൽ റൺ സ്കാൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.
ശേഷം കുറച്ചു സമയം കാത്തിരിക്കുക. സ്കാൻ പുർത്തിയായതിന് ശേഷം നിങ്ങൾക്ക് അറിയാൻ സാധിക്കും നിങ്ങളുടെ വിവരങ്ങൾ ഡാർക്ക് വെബിലേക്ക് പോയിട്ടുണ്ടോ എന്നും ഏത് ആപ്പിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നിരിക്കുന്നത് എന്നെല്ലാം ഇതിലൂടെ അറിയാൻ സാധിക്കും. ഇത് ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യമായി തന്നെ ആസ്വദിക്കാവുന്ന ഫീച്ചറാണ്. അതേ സമയം വർഷങ്ങളായി ആഗോളതലത്തിൽ ഭീഷണിയായിരിക്കുന്ന നെറ്റ്വർക്കാണ് ഡാർക്ക് വെബ്. ഇപ്പോഴും ഈ ഭീഷണി തുടർന്നുകൊണ്ടേ ഇരിക്കുകയാണ്.


Click it and Unblock the Notifications








