ഗൂഗിള്‍ IO 2014; ഈ വര്‍ഷം കാണാനിരിക്കുന്നതെന്തെല്ലാം...

Posted By:

ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിന് ഇന്നലെ യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ തുടക്കമായി. ആന്‍ഡ്രോയ്ഡ് ടി.വിയുള്‍പ്പെടെ നിരവധി പുതിയ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ പ്രഖ്യാപനങ്ങളുമുണ്ടായി. വരും ദിവസങ്ങളില്‍ കൂടുതല്‍ പുതുമയുള്ള പല സാങ്കേതികതകളും അവതരിപ്പിക്കുമെന്നു വേണം കരുതാന്‍.

ഗുഗിള്‍ ഔദ്യോഗിക ബ്ലോഗ്‌പോസ്റ്റില്‍ അറിയിച്ചതു പ്രകാരം 6000 ഡവലപ്പര്‍മാരെയാണ് ഏഴാമത് വാര്‍ഷിക ഡെവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിന് ക്ഷണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ടെക്‌ലോകം അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

എന്നാല്‍ ആദ്യ ദിവസം എടുത്തുപറയാന്‍ ആന്‍ഡ്രോയ്ഡ് ടി.വിക്കു പുറമെ അധികമൊന്നുമില്ല. അടുത്ത നെക്‌സസ് ഡിവൈസിനെ കുറിച്ച് പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയെങ്കിലും അതും ഇല്ല. എങ്കിലും പ്രതീക്ഷ നല്‍കുന്ന പലതും അവതരിപ്പിച്ചിട്ടുണ്ടതാനും.

ഈ സാഹചര്യത്തില്‍ ഗൂഗിള്‍ ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ട പ്രധാന സാങ്കേതികത ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഗൂഗിളിന്റെ ക്രോംബുക്കില്‍ പുതിയ ചില ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇതനുസരിച്ച് ഫോണില്‍ വരുന്ന കോളുകളും നോട്ടിഫിക്കേഷനുകളും ക്രോം ബുക്കില്‍ റിസീവ് ചെയ്യാന്‍ സാധിക്കും.

 

#2

ഡ്രൈവ് ചെയ്യുമ്പോള്‍ സഹായിക്കാന്‍ കഴിയുന്ന സംവിധാനമാണ് ആന്‍ഡ്രോയ്ഡ് ഓട്ടോ. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ വാഹനത്തിലെ ആന്‍ഡ്രോയ്ഡ് ഓട്ടോയുമായി കണക്റ്റ് ചെയ്താല്‍ ഗൂഗിള്‍ മാപ്‌സ് വഴിയുള്ള നാവിഗേഷന്‍, മ്യൂസിക് പ്ലേ ചെയ്യുക, വോയ്‌സ് സെര്‍ച് എന്നിവയെയല്ലാം ഫോണ്‍ കൈയിലെടുക്കാതെ തന്നെ സാധ്യമാകും.

 

#3

സ്മാര്‍ട് ടി.വി കളിലും സെറ്റ്‌ടോപ് ബോക്‌സുകളിലും ഉപയോഗിക്കുന്നതിനുള്ള ഗൂഗിളിന്റെ സോഫ്റ്റ്‌വെയറാണ് ആന്‍ഡ്രോയ്ഡ് ടി.വി. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, സ്മാര്‍ട് വാച്ച് എന്നിവ ഉപയോഗിച്ചെല്ലാം ടി.വി. നിയന്ത്രിക്കാമെന്നതാണ് പ്രധാന ഗുണം.

 

#4

വെയറബിള്‍ ഡിവൈസുകള്‍ക്കായി ഗൂഗിള്‍ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ വെയര്‍ ഒ.എസ് ഉപയോഗിച്ച് നിര്‍മിച്ച രണ്ട് ഉപകരണങ്ങളും ഡെവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ചു. എല്‍.ജി ജി വാച്ചും സാംസങ്ങ് ഗിിയര്‍ ലൈവുമാണ് ഈ ഉപകരണങ്ങള്‍. സ്മാര്‍ട്‌ഫോണുകളുമായി കണക്റ്റ് ചെയ്താല്‍ നോട്ടിഫിക്കേഷനുകള്‍ നേരിട്ട് ആക്‌സസ് ചെയ്യാം എന്നതിനു പുറമെ നിരവധി ഹെല്‍ത് ട്രാക്കിംഗ് ഫീച്ചറുകളും ഇതിലുണ്ട്.

 

#5

ആന്‍ഡ്രോയ്ഡ് ടി.വിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ച പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനാണ് 'L'. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും പെര്‍ഫോമന്‍സ് ഇരട്ടിയായിരിക്കും എന്നാണ് അറിയുന്നത്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot