Home
News

ലോകം കാത്തിരുന്ന ഗൂഗിൾ ഇവന്റിന്റെ തീയതി പ്രഖ്യാപിച്ചു; പിക്സൽ 8a, ആൻഡ്രോയിഡ് 15 എല്ലാം വരുന്നുണ്ട്

ടെക് ലോകത്തെ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നാണ് ഗൂഗിൾ I/O ഇവന്റ്. വർഷാ വർഷം പുറത്തിറങ്ങാറുള്ള ഗൂഗിളിന്റെ പ്രധാന സംഭാവനകളെല്ലാം അ‌വതരിപ്പിക്കപ്പെടുക ഗൂഗിളിന്റെ ഈ വാർഷിക ഡെവലപ്പർ ഇവന്റിലാണ്. അ‌തിനാൽത്തന്നെ ഓരോ വർഷത്തെയും ഗൂഗിൾ I/O ഇവന്റിന് (Google I/O 2024) വളരെയേറെ പ്രാധാന്യമുണ്ട്.

ഇത്തവണത്തെ ഗൂഗിൾ I/O ഇവന്റിൽ പിക്സൽ 8a സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട് എന്നതാണ് ഇത്തവണത്ത ഇവന്റിനെ ശ്രദ്ധേയമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. നിരവധി പിക്സൽ ആരാധകർ ഏറെനാളായി കാത്തിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് പിക്സൽ 8a (Google Pixel 8a) എന്നതാണ് അ‌തിന് കാരണം.

ലോകം കാത്തിരുന്ന ഗൂഗിൾ ഇവന്റിന്റെ തീയതി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഗൂഗിൾ I/O ഇവന്റ് 2024 മേയ് 14ന് 10:30 pm (IST) നടക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. സിഇഒ സുന്ദർ പിച്ചൈ ആതിഥേയത്വം വഹിക്കുന്ന ഈ ഇവന്റ് കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലെ ഷോർലൈൻ ആംഫി തിയേറ്ററിൽ ആണ് നടക്കുക. ലോകമെമ്പാടുമുള്ള ഗൂഗിൾ ആരാധകർക്കും ടെക്നോളജി പ്രേമികൾക്കും ഇവന്റ് ​ലൈവായി കാണാൻ അ‌വസരമൊരുക്കും.

ഗൂഗിളിന്റെ ഏറ്റവും പുതിയ ഡെവലപ്പർ ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, ഡവലപ്പർ കമ്മ്യൂണിറ്റിയുമായി ഇടപഴകാനുള്ള വഴികൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഈ ഇവന്റിൽ വെളിപ്പെടുത്തുമെന്ന് ഗൂഗിൾ അറിയിച്ചു.
ഗൂഗിൾ ഇതിനകം തന്നെ ആൻഡ്രോയിഡ് 15 ഡെവലപ്പർ പ്രിവ്യൂ പുറത്തിറക്കി, മേയിൽ കമ്പനി ആൻഡ്രോയിഡ് 15 ബീറ്റ 2 പുറത്തിറക്കുകയും സ്മാർട്ട്‌ഫോൺ പങ്കാളികളെ വെളിപ്പെടുത്തുകയും ചെയ്യും.

ലോകം കാത്തിരുന്ന ഗൂഗിൾ ഇവന്റിന്റെ തീയതി പ്രഖ്യാപിച്ചു

ആപ്പിളിന്റെ ഒഴികെയുള്ള സ്മാർട്ട്ഫോണുകളുടെ പ്രവർത്തനത്തിന്റെ പിന്നിലെ കരുത്ത് ഗൂഗിളിന്റെ ആൻഡ്രോയിഡ് ഒഎസുകളാണ്. ഏറ്റവും പുതിയ ആൻഡ്രോയിഡ് ഒഎസിൽ ഗൂഗിൾ എന്തൊക്കെ പുതിയ ഫീച്ചറുകളാണ് അ‌വതരിപ്പിക്കുക എന്ന് അ‌റിയാനുള്ള സ്മാർട്ട്ഫോൺ ആരാധകരുടെ ആകാംക്ഷയും ഗൂഗിൾ I/O ഇവന്റിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്.

ആൻഡ്രോയിഡ്, ക്രോം, ഗൂഗിൾ ക്ലൗഡ് എന്നിവ ഉൾപ്പെടെ വിവിധ ഗൂഗിൾ പ്ലാറ്റ്‌ഫോമുകളിലുടനീളം വരാനിരിക്കുന്ന സാങ്കേതികവിദ്യകൾ, സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ, മുന്നേറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു ധാരണ നടക്കാൻ പോകുന്ന ഗൂഗിൾ ഇവന്റിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്തൊക്കെയാണ് ഈ ഇവന്റിൽ അ‌വതരിപ്പിക്കപ്പെടുക എന്ന് ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ തവണ ഗൂഗിൾ തങ്ങളുടെ ഇവന്റിൽ പിക്സൽ 7a ലോഞ്ച് ചെയ്തിരുന്നു. ​അ‌തേപാത പിന്തുടർന്ന് ഇത്തവണ പിക്സൽ 8a അ‌വതരിപ്പിക്കപ്പെടും എന്ന് കരുതപ്പെടുന്നു. ഇത്തവണ ആൻഡ്രോയിഡ് XR, AI പ്രഖ്യാപനങ്ങൾ എന്നിവയും ഗൂഗിളിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 100-ലധികം സെഷനുകൾ, വർക്ക്‌ഷോപ്പുകൾ, കോഡ്‌ലാബുകൾ, ഡെമോകൾ എന്നിവ ഇവന്റിന്റെ ഭാഗമായി നടക്കും.

ലോകം കാത്തിരുന്ന ഗൂഗിൾ ഇവന്റിന്റെ തീയതി പ്രഖ്യാപിച്ചു

ഗൂഗിൾ ഇവന്റിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും, ഇത് തികച്ചും സൗജന്യമാണ്. ഈ വർഷം, ഇവന്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക AI-യെ ചുറ്റിപ്പറ്റിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം കഴിഞ്ഞ കുറച്ച് നാളുകളായി എഐ മേഖലയിൽ ഗൂഗിൾ ഒട്ടേറെ ഗവേഷണങ്ങൾ നടത്തുന്നുണ്ട്. അ‌ടുത്തിടെ തങ്ങളുടെ എഐ പ്ലാറ്റ്ഫോമായ ജെമിനി ഗൂഗിൾ കൂടുതൽ നവീകരിച്ചിരുന്നു.

ജെമിനിയുടെ പുതിയ എഐ കഴിവുകളെപ്പറ്റിയും നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന പോരായ്മകൾക്കുള്ള പരിഹാരത്തെപ്പറ്റിയും ഇവന്റിൽ ഗൂഗിൾ പ്രതികരിക്കുമെന്നാണ് കരുതപ്പെടുന്നത്. രണ്ട് ദിവസം മുമ്പ് ആകസ്മികമായി ഒരു ഗൂഗിൾ എഞ്ചിനീയർ പിക്സൽ 8a സ്മാർട്ട്‌ഫോൺ സ്ഥിരീകരിച്ചു. അ‌തിനാൽ ഇത്തവണത്തെ ഇവന്റിൽ പുതിയ ഫോൺ ലോഞ്ച് ചെയ്തേക്കുമെന്നും ഉറപ്പിക്കാൻ സാധ്യതകൾ കൂടുതലാണ്.

More from GizBot

Best Mobiles in India

English summary
Google has confirmed that this year's Google I/O event will be held on May 14, 2024 at 10:30 pm (IST). The event will reveal information about Google's latest developer products, technologies and ways to engage with the developer community, Google said. Major announcements like the Pixel 8A and Android 15 could be made at the event.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X