Just In
- 7 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 9 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 22 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Movies
കരോളിന് പോയി അടി കിട്ടി! നാണക്കേട് കാരണം അപ്പനെ വിളിക്കാതെ പോന്നു; തുറന്ന് പറഞ്ഞ് ടിനി
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്‍
- News
മണ്ണാർക്കാടിൽ നിന്നും യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ അതീവ രഹസ്യമായി തിരിച്ചേൽപ്പിച്ചു..
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
സേര്‍ച്ചിംഗില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഉള്‍ക്കൊള്ളിച്ച് ഗൂഗിള്‍
സേര്‍ച്ച് റിസള്‍ട്ടുകളില്‍ 3ഡി ഓഗ്മെന്റഡ് റിയാലിറ്റി മോഡലുകള്‍ ഉള്‍ക്കൊള്ളിച്ച് ഗൂഗിള്‍. ഷോപ്പിംഗിനായും മറ്റ് ഉപയോഗത്തിനായും ഗൂഗിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ രസകരമായ അനുഭവം ഓഗ്മെന്റഡ് റിയാലിറ്റി സമ്മാനിക്കും. കമ്പനി തങ്ങളുടെ ഐ.ഒ കീനോട്ടിലാണ് പുത്തന്‍ ടെക്ക്നോളജി സംബന്ധിച്ച വിവരം ഉള്‍ക്കൊള്ളിച്ചത്.

ഓഗ്മെന്റഡ് റിയാലിറ്റി സേര്‍ച്ചിംഗ്
ഓഗ്മെന്റഡ് റിയാലിറ്റി സേര്‍ച്ചിംഗ് എത്രത്തോളം ഫലം നല്‍കുന്നുവെന്ന കാര്യവും ഗൂഗിള്‍ വിവരിച്ചു നല്‍കുന്നുണ്ട്. ഉദ്ദാഹരണത്തിന് മസ്കുലേച്വറിനെ സംബന്ധിച്ച് സേര്‍ച്ചിംഗ് നടത്തുമ്പോള്‍ മനുഷ്യ മസിലുകളെ സംബന്ധിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി റിസല്‍ട്ടുകള്‍ ലഭിക്കും. 3ഡി ഫലമായതുകൊണ്ടുതന്നെ കൃത്യമായി കണ്ടു മനസിലാക്കാനുള്ള സൗകര്യമാണ് ലഭിക്കുക.

ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
നേര്‍ചിത്രത്തില്‍ കാണുന്ന അതേ രീതിയിലാകും ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ 3ഡി ലേഔട്ട് ലഭിക്കുക. ഷോപ്പിംഗ് റിസല്‍ട്ടാണ് ആവശ്യമെങ്കില്‍ അതും ഓഗ്മെന്റഡ് റിയാലിറ്റിയില്‍ ലഭിക്കും. കൃതൃമബുദ്ധി പരമാവധി പ്രയോജനപ്പെടുത്തിയുള്ള സാങ്കേതികവിദ്യയാണ് ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഓഗ്മെന്റഡ് റിയാലിറ്റി ഓബ്ജെക്ടുകള്
സി-നെറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നതു പ്രകാരം 3ഡി ഓഗ്മെന്റഡ് റിയാലിറ്റി ഓബ്ജെക്ടുകള് നിങ്ങള്‍ക്കായി റിസല്‍ട്ടുകള്‍ പറഞ്ഞുനല്‍കും. ഡെവലപ്പര്‍മാരും ഗൂഗിളിനെ ഇതിനായി സഹായിക്കും. നാസ, ന്യൂ ബാലന്‍സ്, സാംസംഗ്, ടാര്‍ഗറ്റ്, വോള്‍വോ അടക്കമുള്ള മുന്‍നിര കമ്പനികള്‍ ഇതിനോടകം തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

ഇതില്‍ പ്രവര്‍ത്തിച്ചിരുന്നു.
2017ലാണ് ഗൂഗിള്‍ ഓഗ്മെന്റഡ് റിയാലിറ്റി ആദ്യമായി അവതരിപ്പിച്ചത്. ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റിക്കറായ പ്ലേമോജിക്കായി വിംസിക്കല്‍ പ്ലേഗ്രൗണ്ട് സിസ്റ്റം ആയിരുന്നു ആദ്യ 3ഡി സംവിധാനം. അവഞ്ചേഴ്സ് കഥാപാത്രങ്ങള്‍ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ഇതില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം ഉപയോഗിച്ചിരിക്കുന്നത്.
ഇതിനുശേഷം ഗൂഗിള്‍ മാപ്പ് അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ ഓഗ്മെന്റഡ് റിയാലിറ്റി അവതരിപ്പിക്കാന്‍ തുടങ്ങി. ഏറ്റവുമൊടുവിലായി ഫേസ്ബുക്കിലാണ് ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം ഉപയോഗിച്ചിരിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470