ഐഫോണ്‍ ഉപയോക്താക്കളുടെ മെയില്‍ബോക്‌സില്‍ ഗൂഗിള്‍ മാറ്റം വരുത്തുന്നു..!

|

ജിമെയില്‍ ഐഒഎസ് ആപ്പില്‍ ടെക് ഭീമന്‍ ഗൂഗിള്‍ വലിയൊരു മാറ്റം വരുത്തിയിരിക്കുകയാണ്. അതായത് ഇതില്‍ ഒന്നിലധികം ജിമെയില്‍ അക്കൗണ്ടുകള്‍ക്കായി ഏകീകൃത ഇന്‍ബോക്‌സ് അവതരിപ്പിച്ചിരിക്കുന്നു.

 
ഐഫോണ്‍ ഉപയോക്താക്കളുടെ മെയില്‍ബോക്‌സില്‍ ഗൂഗിള്‍ മാറ്റം വരുത്തുന്നു..!

ഈ സവിശേഷത ഇതിനകം തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ജിമെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാം, എന്നാല്‍ ഇന്‍ബോക്‌സിലേക്ക് ആക്‌സസ് ചെയ്യുന്നതിനായി അക്കൗണ്ടുകള്‍ക്കിടയില്‍ സ്വിച്ച് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

 

ഈ പുതിയ അപ്‌ഡേറ്റ് ഉടന്‍ തന്നെ ഉപയോക്താക്കളിലേക്ക് എത്തുന്നതാണ്. അപ്‌ഡേറ്റിനു ശേഷം ഐഫോണ്‍ ഉപയോക്താക്കള്‍ ഇടതു വശത്തുളള ഡ്രോയറില്‍ നിന്നും 'All boxes' എന്നത് തിരഞ്ഞെടുക്കേണ്ടതാണ്. തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ വ്യത്യസ്ഥ അക്കൗണ്ടുകളിലെ എല്ലാ ഇമെയിലുകളും ഒരൊറ്റ ലിസ്റ്റില്‍ ദൃശ്യമാകും.

സമയം ലാഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു സവിശേഷത അവതരിപ്പിച്ചതെന്നാണ് ഗൂഗിള്‍ ബ്ലോഗ് പറയുന്നത്. ജോലി അല്ലെങ്കില്‍ വ്യക്തിപരമായ മെയിലുകള്‍ പങ്കിടാനായി ഉപയോക്താക്കള്‍ ആകുലപ്പെടേണ്ടതില്ല എന്നും ഗൂഗിള്‍ പറയുന്നു.

ഈ അടുത്ത കാലത്തായി സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഈമെയിലിംഗ് പ്ലാറ്റ്‌ഫോമില്‍ നിരവധി പുതിയ സവിശേഷതകളും അവതരിപ്പിച്ചു. അതായത് ഉപയോക്താക്കള്‍ക്ക് കലണ്ടര്‍, നോട്ടുകള്‍, ടാസ്‌ക് ലിസ്റ്റ്, മറ്റു ജി-സ്യൂട്ട് ആപ്ലിക്കേഷനുകള്‍ എന്നിവ ടാബ് ഒഴിവാക്കാതെ തന്നെ പരിശോധിക്കാന്‍ കഴിയും. നിങ്ങള്‍ ഒരു ഈമെയില്‍ അയക്കുന്ന സമയത്ത് ചില വിവരങ്ങള്‍ പെട്ടന്നു പരിശോധിക്കാന്‍ ഇത് ഉപയോഗപ്രദമാകും.

'Compose Actions' എന്ന സവിശേഷതയിലൂടെ സമയം ലാഭിക്കാനായി വ്യത്യസ്ഥ ടാബുകള്‍ക്കിടയില്‍ വേഗത്തില്‍ മാറാന്‍ കഴിയുകയും ഒരു മൂന്നാം കക്ഷി ക്ലൗഡ് സ്‌റ്റോറേജ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒരു ഫയല്‍ അറ്റാച്ച് ചെയ്യുന്നതിനും എളുപ്പമായിരിക്കും.

Best Mobiles in India

Read more about:
English summary
Google Is Changing Inbox For iPhone Users

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X