ഗൂഗിളിന്റെ സോഷ്യല്‍ മെസേജിംഗ് സര്‍വീസ് അടുത്ത വര്‍ഷം

സോഷ്യല്‍ മെസേജിങ് സര്‍വീസായ 'വാട്ട്‌സ്ആപ്പി'നെ ഏറ്റെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഗൂഗിള്‍, സ്വന്തം മെസേജിങ് സര്‍വീസുമായി ഉടന്‍ രംഗത്തെത്തും. 2015-ലാണ് ഗൂഗിളിന്റെ സോഷ്യല്‍ മെസേജിങ് ആപ്പ് എത്തുക. ഇന്ത്യയിലെ സ്ഥിതിവിശേഷം പഠിക്കാന്‍, ഗൂഗിള്‍ അവരുടെ മുതിര്‍ന്ന പ്രോഡക്ട് മാനേജര്‍ നിഹൈല്‍ സിന്‍ഹാളിനെ ഇങ്ങോട്ട് അയയ്ക്കും.

നിലവില്‍ 81.5 കോടി മൊബൈല്‍ കണക്ഷനുകളുള്ള ഇന്ത്യ, 2019 ഓടെ ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റാകുമെന്നാണ് നിലവിലെ പഠനങ്ങള്‍ പറയുന്നത്. നമ്പര്‍ വണ്‍ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ 'വാട്ട്‌സ്ആപ്പി'നെ 958 കോടി ഡോളറിന് സ്വന്തമാക്കാന്‍ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ശ്രമം പരാജയപ്പെട്ടു. 1900 കോടി ഡോളര്‍ നല്‍കിയ ഫെയ്‌സ്ബുക്ക് അതില്‍ വിജയിക്കുകയും ചെയ്തു.

ഗൂഗിളിന്റെ സോഷ്യല്‍ മെസേജിംഗ് സര്‍വീസ് അടുത്ത വര്‍ഷം

അതിവേഗം വളരുന്ന സോഷ്യല്‍ മേസേജിങ് സര്‍വീസായ വാട്ട്‌സ്ആപ്പില്‍ നിലവില്‍ 60 കോടി അംഗങ്ങളാണ് ഉളളത്. വാട്ട്‌സ്ആപ്പ് കൂടാതെ ഈ രംഗത്ത് മത്സരിക്കുന്ന സര്‍വീസുകള്‍ 49 കോടി യുസര്‍മാരുള്ള ജാപ്പനീസ് ആപ്ലിക്കേഷനായ 'ലൈന്‍', 43.8 കോടി യൂസര്‍മാരുള്ള ചൈനീസ് സര്‍വീസായ 'വീചാറ്റ്', 40 കോടി അംഗങ്ങളുള്ള ഇസ്രായേലി സര്‍വീസായ 'വൈബര്‍' എന്നിവയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot