ബസിലെയും ട്രെയിനിലെയും തിരക്ക് മുന്‍കൂട്ടി അറിയിക്കാനൊരുങ്ങി ഗൂഗിള്‍ മാപ്
നഗരങ്ങളിലെ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം ബസ്, ട്രെയിന്‍, മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളാണ്. ടാക്‌സി പോലുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണെന്നതാണ് ഇവയുടെ ഏറ്റവും വലിയ ആകര്‍ഷണം. എന്നാല്‍ തിങ്ങിനിറഞ്ഞ ബസുകളും ട്രെയിനുകളും പലപ്പോഴും യാത്ര ദുരിതമയമാക്കാറുണ്ട്. ഇതിന് പുറമെയാണ് വൈകിയോട്ടം മൂലമുണ്ടാകുന്ന ബുദ്ധിമുട്ട്.

ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഗൂഗിള്‍ മാപില്‍ പുതിയ രണ്ട് ഫീച്ചറുകള്‍ വരുന്നു. ബസുകളുടെ വൈകിയോട്ടം യാത്രക്കാരെ അറിയിക്കുന്നതാണ് ആദ്യത്തെ ഫീച്ചര്‍. തങ്ങള്‍ക്ക് പോകേണ്ട ബസ് കൃത്യസമയം പാലിക്കുന്നുണ്ടോ എന്ന് യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയും. ബസുകള്‍ വൈകി ഓടുകയാണെങ്കില്‍ എത്രസമയം വൈകി ഓടുന്നു, എവിടെയാണ് വൈകുന്നത് തുടങ്ങിയ കാര്യങ്ങളും ഗൂഗിള്‍ മാപ് നിങ്ങളോട് പറയും.

ബസ്, ട്രെയിന്‍, മെട്രോ എന്നിവയിലെ തിരക്ക്
അത് അനുസരിച്ച് യാത്രയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക. ബസ്, ട്രെയിന്‍, മെട്രോ എന്നിവയിലെ തിരക്ക് പ്രവചിക്കുന്നതാണ് രണ്ടാമത്തെ ഫീച്ചര്‍. മുന്‍ദിവസങ്ങളെ അടിസ്ഥാനമാക്കിയാകും പ്രവചനം. ഗൂഗിള്‍ മാപിന്റെ പ്രവചന പ്രകാരം അടുത്ത വണ്ടിക്ക് വേണ്ടി കാത്തുനില്‍ക്കുന്നത് അടുക്കമുള്ള തീരുമാനങ്ങള്‍ അനായാസം കൈക്കൊള്ളാം. ഗൂഗിള്‍ മാപിലെ പുതിയ ഫീച്ചറുകള്‍ ആന്‍ഡ്രോയിഡിലും iOS-ലും ലഭിക്കും.

ഗൂഗിള്‍
200 നഗരങ്ങളിലാണ് പുതിയ ഫീച്ചര്‍ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ നഗരങ്ങള്‍ ഏതൊക്കെയാണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. നിങ്ങളുടെ ഫോണിലെ ഗൂഗിള്‍ മാപില്‍ ഈ ഫീച്ചറുകള്‍ കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കുക. കിട്ടുന്നില്ലെങ്കില്‍ ഒന്നുകില്‍ അപ്‌ഡേറ്റ് ലഭിച്ചിട്ടില്ല അല്ലെങ്കില്‍ പുതിയ ഫീച്ചറുകള്‍ നിങ്ങളുടെ നാട്ടില്‍ ലഭ്യമല്ല എന്ന് മനസ്സിലാക്കാം.

ഗൂഗിൾ മാപ്‌സ്
ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളുടെ വിവരങ്ങള്‍ ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍ പുതിയ ഫീച്ചറുകള്‍ ഡല്‍ഹിയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ബസുകൾക്കായുള്ള തത്സമയ കാലതാമസ വിവരങ്ങൾക്കൊപ്പം, ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇപ്പോൾ ദീർഘദൂര ട്രെയിനുകൾക്കും മിക്സഡ് മോഡ് കമ്മ്യൂട്ടിംഗ് നിർദ്ദേശങ്ങൾക്കുമുള്ള തത്സമയ ട്രെയിൻ വിവരങ്ങളും കാണാൻ കഴിയും. ഒരു ട്രെയിൻ എത്തുമ്പോൾ അത് കണ്ടെത്താനും തത്സമയ ട്രെയിൻ നില കാണാനും ഈ ഓപ്ഷൻ പ്രാപ്തമാക്കുന്നു.


Click it and Unblock the Notifications