സൗജന്യ ഇന്റര്‍നെറ്റുമായി ഗൂഗിളും ഇന്ത്യയിലേക്ക്...!

ഗൂഗിള്‍ തങ്ങളുടെ ബലൂണ്‍ ഇന്റര്‍നെറ്റ് പദ്ധതി ഇന്ത്യയില്‍ തുടങ്ങാനുള്ള ഒരുക്കങ്ങളില്‍. പ്രോജക്ട് ലൂണ്‍ എന്ന പദ്ധതിയാണ് ഇന്ത്യയിലും നടപ്പാക്കാന്‍ ഗൂഗിള്‍ ആലോചിക്കുന്നത്.

സൗജന്യ ഇന്റര്‍നെറ്റുമായി ഗൂഗിളും ഇന്ത്യയിലേക്ക്...!

ന്യൂസിലാന്റ് അടക്കമുള്ള രാജ്യങ്ങളില്‍ ഗൂഗിള്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് ഇത്. 2013-ലാണ് ഈ പദ്ധതി ഗൂഗിള്‍ ആരംഭിച്ചത്. വളരെ ഉയരത്തില്‍ പറക്കുന്ന ബലൂണുകള്‍ ഉപയോഗിച്ച് വലിയൊരു പ്രദേശത്ത് വിദൂര ഇന്റര്‍നെറ്റ് സംവിധാനം എത്തിക്കുക എന്നതാണ് ഈ പദ്ധതി.

സിഇഎസിലെ മികച്ചതും വിചിത്രവുമായ ഡിവൈസുകള്‍: ചിത്രങ്ങളില്‍

സൗജന്യ ഇന്റര്‍നെറ്റുമായി ഗൂഗിളും ഇന്ത്യയിലേക്ക്...!

ലോകത്ത് ആകെ കുറഞ്ഞത് 500 കോടി ജനങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം. ഫേസ്ബുക്ക് നേതൃത്വത്തിലുള്ള ഇന്റര്‍നെറ്റ്.ഒആര്‍ജി ഇന്ത്യയില്‍ റിലയന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയതിന് അടുത്ത ദിവസമാണ് ഗൂഗിള്‍ ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചത്.

സൗജന്യ ഇന്റര്‍നെറ്റുമായി ഗൂഗിളും ഇന്ത്യയിലേക്ക്...!

പൂര്‍ണ്ണമായും കാറ്റിന്റെ ഊര്‍ജം ഉപയോഗിച്ചാണ് ഗൂഗിള്‍ ലൂണ്‍ പ്രവര്‍ത്തിക്കുന്നത്. പാരമ്പര്യേതര ഊര്‍ജത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാനുള്ള പ്രചാരണം കൂടിയാണ് ഇതെന്നാണ് ഗൂഗിളിന്റെ അവകാശം.

സൗജന്യ ഇന്റര്‍നെറ്റുമായി ഗൂഗിളും ഇന്ത്യയിലേക്ക്...!

ഗ്രാമീണ മേഖലകളിലായിരിക്കും ഗൂഗിള്‍ ലൂണിന്റെ സേവനം പ്രധാനമായും ഉപകാരപ്പെടുക. അടുത്ത വര്‍ഷം മുതല്‍ ഗൂഗിള്‍ ലൂണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Google is all set to bring balloon-powered Internet and wind energy to India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot