തെരഞ്ഞെടുപ്പിനെ കുറിച്ച് എല്ലാം അറിയാന്‍ ഗൂഗിളിന്റെ പുതിയ പോര്‍ടല്‍

Posted By:

തെരഞ്ഞെടുപ്പിന്റെ ആവേശവും ആരവവും ഉയര്‍ന്നു തുടങ്ങിയതോടെ ഗൂഗിള്‍ ഇന്ത്യയില്‍ പുതിയ ഇലക്ഷന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച വാര്‍ത്തകളും വോട്ടര്‍മാര്‍ക്ക് അറിയേണ്ടതായുള്ള വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമ്പൂര്‍ണ പോര്‍ട്ടലാണ് ഇത്.

തെരഞ്ഞെടുപ്പിനെ കുറിച്ച് എല്ലാം അറിയാന്‍ ഗൂഗിളിന്റെ പുതിയ പോര്‍ടല്‍

തെരഞ്ഞെടുപ്പിനെ കുറിച്ച് വോട്ടര്‍മാരില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് സൈറ്റ് തുടങ്ങിയിരിക്കുന്നത്. പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍, ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, വിവിധ പാര്‍ട്ടികളുടെയും നേതാക്കളുടെയും ഇലക്ഷന്‍ കാംപയിന്‍ സംബന്ധിച്ച് വീഡിയോകളും വിവരണങ്ങളും എല്ലാം സൈറ്റിലൂടെ അറിയാം.

ഇതിനു പുറമെ വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെയെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച് വോട്ടര്‍മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും പോര്‍ട്ടലില്‍ ലഭ്യമാണ്.

നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസഥാനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരണങ്ങളുമാണ് പോര്‍ട്ടലില്‍ ലഭ്യമാവുക. എന്നാല്‍ ഇത് ആദ്യഘട്ടമാണെന്നും 2014-ല്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുമെന്നും ഗൂഗിള്‍ ഇന്ത്യ അറിയിച്ചു. പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്താല്‍ മതി.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot