ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ലോഞ്ച് ചെയ്തു; :ആറ് പ്രത്യേകതകള്‍

By Bijesh
|

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഗൂഗിള്‍ ലോഞ്ച് ചെയ്തു. ഏത് ആന്‍ഡ്രോയ്ഡ് ഫോണിലും അപ്‌ഡേറ്റ് ചെയ്യാവുന്ന തരത്തിലുള്ള രൂപകല്‍പനയാണ് കിറ്റ്കാറ്റിന്റെ പ്രത്യേകത. അതായത് ആന്‍ഡ്രോയ്ഡിന്റെ ഏതു വേര്‍ഷനിലുള്ള ഫോണിലും കിറ്റ് കാറ്റ് അപ്‌ഗ്രേഡ് ചെയ്യാം.

 

എന്നുമുതലാണ് പുതിയ വേര്‍ഷന്‍ ലഭ്യമാവുക എന്ന് ഗൂഗിള്‍ ഇതുവരെ അറിയിച്ചിട്ടില്ല. എങ്കിലും നെക്‌സസ് 4, നെക്‌സസ് 7, നെക്‌സസ് 10, സാംസങ്ങ് ഗാലക്‌സി S4, HTC വണ്‍ പ്ലേ എഡിഷന്‍, നെക്‌സസ് 5 എന്നിവയില്‍ പുതിയ വേര്‍ഷന്‍ കിറ്റ്കാറ്റ് ലഭ്യമാണ്്.

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിന്റെ പ്രത്യേകതകള്‍ എന്തെല്ലാമെന്നറിയാന്‍ താഴേക്ക് ക്‌ക്രോള്‍ ചെയ്യുക.

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്‌

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്‌

ഫോണില്‍ തൊടാതെതന്നെ ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനമാണ് OK ഗൂഗിള്‍. മെസേജ് അയയ്ക്കുന്നതു മുതല്‍ മ്യൂസിക് പ്ലെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വരെ ഇത്തരത്തില്‍ സാധിക്കും.

 

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്‌

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്‌

കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്ത ആരെങ്കിലും വിളിക്കുമ്പോള്‍ ഗൂഗിള്‍ മാപിന്റെ സഹായത്തോടെ എവിടെനിന്നാണ് വിളിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും.

 

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്‌

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്‌

ആന്‍ഡ്രോയ്ഡ് 4.4 ഒ.എസിനുള്ള ഹാംഗ് ഔട് ആപ്ലിക്കേഷന്‍ എസ്.എം.എസും എം.എം.എസും ഡിസ്‌പ്ലെ ചെയ്യും.

 

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്‌
 

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്‌

ഫോണില്‍ പാട്ടുകേള്‍ക്കുമ്പോള്‍ ആല്‍ബത്തിന്റെ ചിത്രം ഫുള്‍ സ്‌ക്രീനില്‍ തെളിഞ്ഞു നില്‍ക്കും. സ്‌ക്രീന്‍ ലോക്കായി കിടക്കുമ്പോഴും ഇതുണ്ടാകും.

 

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്‌

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്‌

കിറ്റ് കാറ്റ് ഒ.എസ്. ഉള്ള ഫോണുകളില്‍ ടെക്‌സ്റ്റുകള്‍ ഫുള്‍ സ്‌ക്രീനില്‍ വായിക്കാന്‍ കഴിയും. സ്റ്റാറ്റസ് ബാറും നാവിഗേഷന്‍ ബാറുമൊന്നും സ്‌ക്രീനില്‍ കാണില്ല.

 

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്‌

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്‌

കിറ്റ് കാറ്റ് ഒ.എസ് ആയിട്ടുള്ള ഫോണില്‍ നിന്നും ടാബ്ലറ്റില്‍ നിന്നും നേരിട്ട് ഫോട്ടോകളും രേഖകളും പ്രിന്റ് എടുക്കാന്‍ സാധിക്കും. അതിനായി പ്രിന്റര്‍ ഒന്നുകില്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്റുമായോ അല്ലെങ്കില്‍ HP ഇ പ്രിന്റ് പ്രിന്ററുമായോ കണക്റ്റ് ചെയ്യണം.

 

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ലോഞ്ച് ചെയ്തു; :ആറ് പ്രത്യേകതകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X